Friday, April 26, 2024

india

ഇന്ത്യമുന്നണിക്ക് വീണ്ടും തിരിച്ചടി;ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നു. ബം​ഗാളിൽ തൃണമൂലിന് സമാനമായി പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പഞ്ചാബിലെ ലോക്സഭാ സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോർട്ട് അഞ്ചാം തവണയും ജപ്പാന്റേത്; ഇന്ത്യ 80-ാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാനും സിംഗപ്പൂറിനും സ്വന്തമെന്ന് 2024 ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക. അഞ്ചാം തവണയാണ് ജപ്പാന്‍ ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുള്ള രാജ്യമായിത്തീരുന്നത്. ജപ്പാൻ, സിംഗപ്പൂർ പൗരന്മാർക്ക് 194 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം. സൂചികയില ആദ്യ പത്ത് സ്ഥാനങ്ങൾ പരിശോധിക്കുകയാണെങ്കിൽ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ് കാണാൻ സാധിക്കുക. പാസ്പോർട്ടിൽ...

ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ സീറ്റ് ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നടത്തും. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലും ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കും. ഇന്‍ഡ്യ സഖ്യത്തിലെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനുളള ചര്‍ച്ചകളാണ് നടക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്‍ഡ്യ മുന്നണി...

യുവാക്കളിലെ പെട്ടന്നുള്ള മരണം, പിന്നിൽ കോവിഡ് വാക്‌സിനല്ലെന്ന് പഠനം; മരണ സാധ്യത വർധിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങൾ

രാജ്യത്തെ യുവജനങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് ഉത്തരവാദി കോവിഡ് വാക്സീനല്ല എന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആ‍ർ) പഠനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ള യുവജനങ്ങളിൽ മരണസാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ...

രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ അധികാരമില്ല; ‘ഇന്ത്യ’ എന്ന പേരില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

‘ഇന്ത്യ’ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പേരില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അസോസിയേഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ ചോദ്യം ചെയ്ത് ഗിരീഷ്...

പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡല്‍ഹി: പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയെന്ന പേര് വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽ കണ്ടുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസ‍ര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഇന്ത്യാവിരുദ്ധവുമാണെന്ന് കർണാടക ഉപമുഖ്യമന്തി ഡി.കെ ശിവകുമാറും പറഞ്ഞു. 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് നീക്കം ചെയ്യാനുള്ള...

അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് പേരിട്ടു; നിര്‍മാണം ഉടന്‍

മുംബൈ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപ കല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പള്ളി നിര്‍മാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്‌ചെയര്‍മാന്‍...

യമുനാ നദിയിലെ ഡോള്‍ഫിനെ വലയിട്ട് പിടിച്ചു; കറിവച്ചു കഴിച്ചു; നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്

യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മല്‍സ്യബന്ധനത്തിനിടെ ലഭിച്ച ഡോള്‍ഫിനെ തോളിലേറ്റി ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും പാചകം ചെയ്ത് കഴിക്കുകയുമായിരുന്നു. https://twitter.com/vinod9live/status/1683497221990281218?s=20 വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് പിന്നാലെ മത്സ്യത്തൊഴിലാളികളിൽ ഒരാളെ...

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് ‘ഇന്ത്യ’ മുന്നണി ഒരുങ്ങുന്നു; മണിപ്പൂരിനെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ ബഹളം; ഇന്നലെ രാത്രി മുതല്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാരുടെ കുത്തിയിരിപ്പ് സമരം

മണിപ്പൂരിലെ വിഷയത്തില്‍ പാര്‍ലമെന്റില്‍ കടുത്ത പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം ഇറങ്ങുമ്പോള്‍ സഭാ നടപടികള്‍ എങ്ങനേയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ലോക്സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി പ്രതിപക്ഷ പാര്‍ട്ടികളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ല. പക്ഷേ...

ലോകത്തെ ഏറ്റവും മോശം ഡ്രൈവിംഗ്; ഇന്ത്യ നാലാം സ്ഥാനത്ത്

ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. ഇൻഷിറൻസ് വിദഗ്ധരാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അൻപത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങൾ എന്നിവയും സർവേയിൽ പരിഗണിച്ചു. പട്ടിക പ്രകാരം ജപ്പാനിലാണ്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img