ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍. ഗ്വാളിയാര്‍ സ്വദേശികളായ കുടുംബത്തിനാണ് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ കമ്പനിയാണ് ബില്‍ നല്‍കി കുടുംബത്തെ ഞെട്ടിച്ചത്.
ഗ്വാളിയോറിലെ ശിവ് വിഹാര്‍...