ദുബൈ: വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബൈ എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 1-നാണ് ദുബൈ എയർപോർട്ട് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ഇത്തരം വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട്...
അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിമാന ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ സൗകര്യം നല്‍കാന്‍ തീരുമാനിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന...
മക്ക: ഈ വര്‍ഷം സഊദിയിൽ ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ നഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി അറിയിച്ചു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...
അബുദബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദബി ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ ആണ് പട്ടിക പുറത്തുവിട്ടത്. ദുബായ്, അജ്മാൻ, റാസൽ ഖൈമ തുടങ്ങിയ യുഎഇ നഗരങ്ങൾ ആദ്യ ആറ് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. നംബിയോയുടെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ എട്ടാം തവണയാണ് യുഎഇ തലസ്ഥാനം ഒന്നാം...
കുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത ഇന്ത്യക്കാര്‍ക്കെതിരേ കുവൈത്തിൽ ശക്തമായ നടപടി. രണ്ട് കമ്പനികളിലായി ഒമ്പത് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ശേഷം അന്നുതന്നെ നാടുകടത്തുകയും ചെയ്തു.
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ചയാണ് ഇവര്‍ ജോലി...
ഒരു കമ്പനിയില്‍ ഒരു രാജ്യത്ത് നിന്നുള്ള ജീവനക്കാര്‍ 80 ശതമാനത്തില്‍ കൂടുതല്‍ പാടില്ലെന്ന് അറിയിച്ച് നിരസിച്ചിരുന്ന വിസ അപേക്ഷകള്‍ യുഎഇ സ്വീകരിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാരുടെ വിസ അപേക്ഷകള്‍ വീണ്ടും സ്വീകരിച്ചു തുടങ്ങിയതായി കമ്പനികള്‍ അറിയിച്ചു.
ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് വിസ അപേക്ഷകള്‍ നിരസിക്കുമ്പോള്‍ മറുപടിയായി ലഭിച്ചിരുന്നത്. ഈ മാസം...
റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്.
ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന്...
റിയാദ്: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ്...
റിയാദ്: ആഗോള ഹബ്ബ് എന്ന നിലയിൽ രാജ്യത്തിന്റെ പദവി ഉയർത്തുന്നതിനായി വിദഗ്ധരായ പ്രൊഫഷണലുകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി പുതിയ വിസ അവതരിപ്പിച്ച് സഊദി അറേബ്യ. ‘പ്രീമിയം റെസിഡൻസി പ്രോഡക്ട്സ്’ എന്ന പേരിൽ അഞ്ച് പുതിയ വിസകളാണ് അവതരിപ്പിച്ചത്.
തൊഴിലവസരങ്ങൾ സൃഷ്ടിച്ചും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിച്ചും സഊദിയുടെ സാമ്പത്തിക പരിവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്....
സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് പുതിയ സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നു. മദീനയെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന റുഅ അൽ മദീന പദ്ധതി പ്രദേശത്താണ് പുതിയ സാംസ്കാരിക കേന്ദ്രം വരുന്നത്.
മദീനയിലെത്തുന്നവർക്ക് ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സൗദിയിൽ പ്രവാചക നഗരിയോട് ചേർന്ന് ഇസ്ലാമിക നാഗരിക ഗ്രാമം എന്ന പേരിലാണ് പുതിയ...
നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടം ഉള്‍പ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ...