Gulf News

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച...

സ്വദേശിവത്കരണം വ്യാപകമാക്കുന്നു; കൂടുതല്‍ പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ...

വിദേശ ഉംറ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു; എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍

റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിക്കാനെത്തിയ തീർഥാടകരുടെ കണക്ക് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ഹജ്ജ് - ഉംറ മന്ത്രാലയം പുറത്തുവിട്ടത്. ഈ സീസണില്‍ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ...

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

യു.എ.ഇയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. രാജ്യത്തുടനീളം ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ അബൂദാബിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യു.എ.ഇ കാലാവസ്ഥാ ബ്യൂറോ അഭ്യർത്ഥിച്ചു. ഇന്നലെ ഉച്ച മുതൽ തന്നെ അബൂദാബിയിൽ വെയിലിനൊപ്പം...

തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റിന്‍റെ ആഹ്വാനം

ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്​ ശേഷമായിരിക്കും മയ്യിത്ത്​ നമസ്കാരം. ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ്​ പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ്​ നൈറ്റ് ടു’ എന്ന പേരിൽ...

സൗദി അറേബ്യയില്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍

റിയാദ്: തൊഴിലാളികളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം തൊഴിലുടമ കാണിക്കുകയാണെങ്കിൽ അത് നിയമലംഘനമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിവേചനത്തിന്റെ രൂപത്തില്‍ ലംഘനം നടത്തിയാൽ തൊഴിലുടമയോട് പരാതിപ്പെടാൻ തൊഴിലാളിക്ക് അവകാശമുണ്ട്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഏകീകൃത സംവിധാനത്തിലൂടെ അത് സംബന്ധിച്ച് പരാതി സമർപ്പിക്കാം. പരാതി മന്ത്രാലയം പരിശോധിക്കുമെന്നും ട്വിറ്റർ വഴിയുള്ള...

ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

ദോഹ: ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ് മതകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകന്‍ രണ്ട് ഡോസ് കോവിഡ് 19 വാക്സിന്‍ എടുത്തിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് അപേക്ഷിക്കാം. പ്രവാസികള്‍ക്ക് 40 വയസ് പൂര്‍ത്തിയായിരിക്കണം. 10 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നയാളാകണമെന്നും നിബന്ധനയുണ്ട്. ഫെബ്രുവരി...

യുഎഇയില്‍ ഹ്രസ്വകാല വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി നീട്ടാം

യുഎഇയില്‍ ഇനി ഹ്രസ്വകാല വിസ ഓണ്‍ലൈന്‍ വഴി നീട്ടാം. സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി 60 ദിവസം വരെ നീട്ടാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 60 ദിവസം കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കേണ്ടിവരും. സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് 100 ദിര്‍ഹം, അപേക്ഷാ ഫോമിന് 50 ദിര്‍ഹം, ഇലക്ട്രോണിക് സേവനങ്ങള്‍ക്ക്...

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്കെതിരെ കേസും വിലക്കും വരുമെന്ന് മുന്നറിയിപ്പ്

അബുദാബി: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പ്രവേശിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തവര്‍ക്ക് മുന്നറിയിപ്പുമായി ട്രാവല്‍ ഏജന്‍സികള്‍. ഇത്തരക്കാര്‍ക്കെതിരെ ട്രാവല്‍ ഏജന്‍സികള്‍ കേസ് ഫയല്‍ ചെയ്യുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമൂലം സന്ദര്‍ശകര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും ഭാവിയില്‍ യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടേണ്ടി വരുമെന്നും...

എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ വീണ്ടും സമ്മാനം; ഇക്കുറി അടിച്ചത് ബെൻസ്!

അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (8,21,77,500 രൂപ) സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യത്തിന്‍റെ കടാക്ഷമുണ്ടായിരിക്കുന്നത്. ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img