മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടിച്ച സ്വര്‍ണക്കടത്തു കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗം. പോലീസ് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും ഉത്തരവാദിത്വം ഏല്‍ക്കാനാവില്ലെന്നുമാണ് എയര്‍ കസ്റ്റംസിന്റെ നിലപാട്.
ഇതോടെ പോലീസിന്റെ കേസുകള്‍ ഇപ്പോള്‍ കോഴിക്കോട് കസ്റ്റംസാണ് കൈകാര്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം തുടങ്ങിയ സാമ്പത്തികകുറ്റങ്ങള്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കേന്ദ്ര ഏജന്‍സികളാണ് തീര്‍പ്പാക്കേണ്ടത്. കുഴല്‍പ്പണം ഇ.ഡി.യും...