ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
യുഎഇ പ്രാദേശിക സമയം രാത്രി 9.57 മണിക്ക് അല്‍ ഹലായില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയില്‍ വാദി തയ്യിബയ്ക്ക് സമീപമാണ് അല്‍ ഹലാ. താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനം...
ദില്ലി : ദില്ലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉച്ചയ്ക്ക് ശേഷം ദില്ലിയുടെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2.25 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. പിന്നീട് 2.53 ന്...
കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല....
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന...
ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായി. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.
ഇസ്താംബൂൾ : ഭൂചനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനത്തിന് തടസമായി കനത്ത മഞ്ഞും മഴയും. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ലോകത്തെയാകെ നടുക്കിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.
രാജ്യം കണ്ടതിൽവച്ച്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഭൂമികുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും പുറത്തേക്ക് ഓടിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടുപകരണങ്ങള്‍ പ്രകമ്പനത്തില്‍ കുലുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി...