ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
മാരകമായ മയക്കുമരുന്നുകൾ വിപണിയിൽ സജീവമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വിപത്തായി മയക്കുമരുന്ന് മാറി. നാടാകെ പ്രതിരോധം തീർക്കണം. സർക്കാർ നടപടി ശക്തമാക്കും. മയക്കുമരുന്നിൽ മാരക രാസവസ്തുക്കൾ ഉണ്ട്. സർക്കാർ ഗൗരവത്തോടെ ഇതിനെ കാണുന്നു.
വരുന്ന ഒക്ടോബർ രണ്ടിന് പ്രതിരോധത്തിന് സംസ്ഥാന തലത്തിൽ തുടക്കം കുറിക്കും. യുവാക്കൾ മുൻനിരയിൽ പങ്കുചേരണം. നാട്ടിലുള്ള സംഘടനകളും സാമൂഹിക കൂട്ടായ്മകളും...
കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...