കണ്ണൂർ : കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89) മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണ കാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കണ്ണൂരിൽ മൂന്ന് പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...