congress

ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു, മധ്യപ്രദേശില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി

ഭോപ്പാൽ: മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺഗ്രസിൽ ലയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് –ബിജെപി ബന്ധമുണ്ടായിരുന്ന സംഘടന കോൺ​ഗ്രസിൽ എത്തിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും കൂടിയായ ബജ്റം​ഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്ന് ബജ്റം​ഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ...

“കർണാടകയിൽ വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണം തിരുത്താൻ കോൺഗ്രസ് സർക്കാർ”

ബംഗളൂരു: ബി.ജെ.പി സർക്കാർ കാവിവത്കരിച്ച വിദ്യാഭ്യാസമേഖലയിൽ അഴിച്ചുപണിക്ക് കോൺഗ്രസ് സർക്കാർ. സംഘ്പരിവാർ ആശയങ്ങൾ അടിച്ചേൽപിച്ച പാഠപുസ്തകങ്ങളിൽ മാറ്റംവരുത്തുമെന്നും ഇതിനായി വിദഗ്ധ സമിതിക്ക് ഉടൻ രൂപം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും പുരോഗമന എഴുത്തുകാരുടെ രചനകളടക്കം ഒഴിവാക്കുകയും ചെയ്തിരുന്നു. അംബേദ്കറിന്റേതടക്കമുള്ള...

കർണാടകയിൽ വകുപ്പ് വിഭജനമായി; ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ…

ബെം​ഗളൂരു: കർണാടക സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പ് വിഭജിച്ചു നൽകി. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആണ് നൽകാനാണ് തീരുമാനം. ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകും. ആഭ്യന്തരം ജി പരമേശ്വരയ്ക്ക് നൽകിയപ്പോൾ വ്യവസായം എം ബി പാട്ടീലിനാണ് നൽകിയിരിക്കുന്നത്. കൃഷ്ണ ബൈര ഗൗഡ റവന്യൂ വകുപ്പും, മൈനിങ് &...

കര്‍ണാടക നിയമസഭ ‘ശുദ്ധീകരിക്കാന്‍’ ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ

ദില്ലി : മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍...

‘അഞ്ച് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കും’; കർണാടകയിൽ രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. അഴിമതിരഹിതമായ സംശുദ്ധ ഭരണം താൻ ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കും....

‘അരിക്കൊമ്പനെന്ന് വിചാരിച്ച് കൊണ്ടുപോയത് കുഴിയാനയെ’; അനിലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സുധാകരന്‍

കോഴിക്കോട്: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അരിക്കൊമ്പനാണെന്ന് വിചാരിച്ചാവും അനില്‍ ആന്റണിയെ ബിജെപി പിടിച്ചത്, കുഴിയാനയാണെന്ന് കാണാന്‍ പോകുന്നതേയുള്ളൂയെന്ന് സുധാകരന്‍ പരിഹസിച്ചു. അനിലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. ഒരുപാട് പേര്‍ വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ...

ഒന്നുകില്‍ തെരഞ്ഞെടുപ്പ്, അല്ലെങ്കില്‍ സ്വാധീനം നഷ്ടപ്പെട്ടെന്ന തോന്നല്‍; അവിടെ ബി.ജെ.പി കലാപം നടത്തിയിരിക്കും- രാമനവമി സംഘര്‍ഷത്തില്‍ ശിവസേനയും കോണ്‍ഗ്രസും

ന്യൂദല്‍ഹി: രാമനവമി ശോഭായാത്രക്കിടെ രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്-ശിവസേന നേതാക്കള്‍ രംഗത്ത്. രാമനവമിയുടെ മറവില്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് ബംഗാളിലും ബീഹാറിലും അരങ്ങേറിയതെന്ന് മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എവിടെയൊക്കെ തെരഞ്ഞെടുപ്പ് നടക്കാനുണ്ടോ, അവിടെയൊക്കെ കലാപങ്ങള്‍ക്ക് ശ്രമിക്കുന്നതാണ് ബി.ജെ.പിയുടെ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍...

‘അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്?, രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്, അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കും’; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അഹങ്കാരിയും ഭീരുവുമാണെന്നും അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്നും മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക പറഞ്ഞു. അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്? അദാനിയുടെ...

കര്‍ണാടകയില്‍ 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. 2008 മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തവണ വരുണയില്‍...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img