ദില്ലി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ജെ.ഡി.എസ്. പാർട്ടി എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് കോണ്‍ഗ്രസ് ആയുധമാക്കുമെന്നും ചില സമുദായങ്ങളുടെ എതിര്‍പ്പ് പ്രാദേശിക തിരിച്ചടികള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. ബി.ജെ.പിയുമായി സഖ്യം ചേർന്ന് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന വാർത്തകൾക്കിടെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കുന്നത്. ഇതോടെ നിയമസഭയിൽ പ്രതിപക്ഷ നേതൃപദവി ജെ.ഡി.എസിന് നൽകി...
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കാസര്‍ഗോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്ത് ജീവന്‍...
ബംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരി.
2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്....
ബിജെപി നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹ കാർഡാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുസ്ലീം യുവാവിനെയാണ് യശ്പാൽ ബെനത്തിന്റെ മകൾ വിവാഹം ചെയ്യുന്നത്.
കാർഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പാർട്ടി നേതാവിൻ്റെ മകൾ ഒരു മുസ്ലീം...
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം. ബി.ജെ.പിയിൽ ചേരാനായി ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് അനിൽ ആന്റണി ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് എത്തിയത്.
ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി അനിൽ കോൺഗ്രസ്...
തിരുവനന്തപുരം: കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വൈകീട് 5.50 ന് കെപിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് അംഗത്വം രാജി വെച്ച് ബിജെപിയില്‍ അംഗത്വമെടുത്തേക്കുമെന്ന സൂചനകൾക്ക് ഇടയിലാണ് എ കെ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...