ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിലും കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങള്‍ അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയമാകുന്നതിന്‍റെ സൂചനയാണിത്.
നേരത്തേ കെജ്രിവാളിന്‍റെ അറസ്റ്റില്‍ നീതിയുക്തമായി നടപടികള്‍ നീങ്ങണമെന്ന പ്രതീക്ഷ അമേരിക്കയും ജര്‍മ്മനിയും പങ്കുവച്ചിരുന്നു. ഇതിനെല്ലാമെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. കെജ്‌രിവാളിനെ വിമർശിച്ചാണ് അണ്ണാ ഹസാരെ രംഗത്തെത്തിയിരിക്കുന്നത്. കെജ്‌രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
‘എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന കേജ്‌രിവാള്‍ ഇപ്പോള്‍ മദ്യനയം തന്നെ ഉണ്ടാക്കുകയാണ്. ഇതില്‍ ഏറെ ദുഃഖമുണ്ട്. എന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. സ്വന്തം ചെയ്തികളാണ് അറസ്റ്റിനു...
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്ത്. കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ആം ആദ്മമി പാര്‍ട്ടിയുടെ പ്രതികരണം. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എ എ പി...
ദില്ലി: വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ്...
കർണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്...
‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. ”മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന ഈ പോസ്റ്റര്‍ ഡല്‍ഹിയില്‍ വ്യാപകമായി പ്രത്യക്ഷപ്പട്ടിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് പ്രചാരണ വിഷയമാക്കാനാണ് എഎപിയുടെ തീരുമാനം.
എന്നാല്‍ ഈ മുദ്രാവാക്യം ആര് ഉയര്‍ത്തിയതാണെന്നോ എവിടെ പ്രിന്റ് ചെയ്തതാണെന്നോ എന്ന് വ്യക്തമല്ല....