Saturday, November 15, 2025

2000 note

7961 കോടി രൂപയുടെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട്, 2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തി: ആർബിഐ

ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് തിരിച്ചുവരാനുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. അതേസമയം, രണ്ടായിരം രൂപ...

അങ്ങനെ 2000 രൂപ നോട്ടും ഓര്‍മ്മയിലേക്ക്; വിനിമയത്തിലുണ്ടായിരുന്ന 97.62% നോട്ടുകളും ആര്‍ബിഐയിൽ തിരിച്ചെത്തി

മുംബൈ: രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ പൂര്‍ണമായും ഓര്‍മ്മയാകുന്നു. വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ മാത്രമാണ്. ഇന്നലെ വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വിനിമയത്തിലുള്ള രണ്ടായിരം രൂപ...

2000 രൂപ മാറാനുള്ള അവസാന തീയതി; അറിയേണ്ട പ്രധാന കാര്യങ്ങൾ

മുംബൈ: രണ്ടായിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള സമയപരിധി അവസാനിക്കാൻ ശേഷിക്കുന്നത് ഒരു മാസം. 2023 മെയ് 19-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു....

2000 രൂപ നോട്ടുകളിൽ 72 ശതമാനം ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്..മെയ്...

എന്തുകൊണ്ട് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു; നടപ്പാക്കിയത് ക്ലീന്‍ നോട്ട് നയം; നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും, ഇനി എന്തു ചെയ്യണമെന്ന് വിശദീകരിച്ച് കേന്ദ്രം

2000 രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നതില്‍ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഐബിയിലൂടെ വിശദീകരണം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ സ്വീകരിച്ച നയമാണിതെന്നും കേന്ദ്ര വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്? 1934 ലെ ആര്‍ബിഐ നിയമം സെക്ഷന്‍ 24(1)...
- Advertisement -spot_img

Latest News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാ സമ്മേളനം തിങ്കളാഴ്ച

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...
- Advertisement -spot_img