ദോഹ: നിരോധിത മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 50 ഗുളികകളാണ് പിടികൂടിയ പാര്‍സലിലുണ്ടായിരുന്നത്. എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്.
മരുന്നുകള്‍ രാജ്യത്തേക്ക് അയച്ച പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനെതിരെ...
പൂർണ്ണ ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊല്ലുന്നതിനും മുൻപ് സെൽഫി എടുത്ത് പോസ്റ്റ് ചെയ്ത് ഭർത്താവ്. ഒരു മലഞ്ചെരുവിലാണ് ഭർത്താവ് ഭാര്യയെ തള്ളിയിടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്തത്. ഭാര്യയുടെയും പിറക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിനു കാരണക്കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു.
ടർക്കി സ്വദേശിയായ ഹകാൻ അയ്സാൽ എന്ന 40 കാരനാണ് ഭാര്യ...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) 26 വയസുകാരനായ ശരത് കുന്നുമ്മല്‍ സ്വന്തമാക്കിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്.
ഫെബ്രുവരി രണ്ടിന് ഓണ്‍ലൈനിലൂടെ എടുത്ത 4275 നമ്പര്‍...
ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കൊവിഡ് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടിലെ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന.
ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും...
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.
തായ്‌വാൻ സ്വദേശികളെയാണ് ഭാഗ്യദേവത മനസ്സറിഞ്ഞ് കടാക്ഷിച്ചത്. സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ദമ്പതികൾ ഭാഗ്യ പരീക്ഷണം നടത്തിയത്. ആദ്യത്തെ...
അപസർപ്പക കഥകളിലും സിനിമയിലും മറ്റും പലരും കണ്ടിരിക്കാൻ സാധ്യതയുള്ള കാര്യമാണ് ഇപ്പോൾ ഒരിടത്തു സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷേ പല പ്രേത സിനിമകളിലും നിങ്ങൾ ഈ ദൃശ്യം കണ്ടുപഴകിക്കാണും. വെറുതെ നടന്നു പോകുന്ന ഒരാൾ പെട്ടെന്ന് ചുമരിലേക്കോ മറ്റെങ്ങോട്ടുമെങ്കിലുമോ മാഞ്ഞും അലിഞ്ഞും ചേരുന്നു.
എന്നാൽ സ്വന്തം വീട്ടിലേക്ക് ഒരാൾ കയറിപ്പോയാൽ എങ്ങനെയാണ് അപ്രത്യക്ഷനാവുക? അതും കൃത്യമായി സി.സി.ടി.വി. ദൃശ്യങ്ങളിൽ...
ജക്കാർത്ത∙ ‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു...’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.
ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ്...
അബുദാബി: ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയിലാണ് പദ്ധതി പരീക്ഷിക്കുക. വിജയിച്ചാല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കും.
വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരമായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....