Thursday, May 1, 2025

World

നടി മധുര നായിക്കിന്റെ സഹോദരിയും കുടുംബവും ഇസ്രയേലിൽ കൊല്ലപ്പെട്ടു, സംഭവം മക്കളുടെ കൺമുന്നിൽ

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു. മധുര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികളുടെ കൺമുന്നിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര പറഞ്ഞു. ഒക്ടോബർ ഏഴിനായിരുന്നു സംഭവം. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന അത്യന്തം വേദനാജനകമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് വിവരിച്ചത്. ഇന്ത്യൻ...

‘ഇത് ഗസ്സയിലെ സഹോദരീ സഹോദരർക്ക്’; ലോകകപ്പ് മത്സരവിജയം സമർപ്പിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെയുള്ള പാകിസ്താന്റെ വിജയം ഫലസ്തീനിലെ ഗസ്സയിലുള്ള സഹോദരീ സഹോദരർക്ക് സമർപ്പിച്ച് മുഹമ്മദ് റിസ്‌വാൻ. ഇന്നലെ നടന്ന മത്സരവിജയം ഗസ്സയ്ക്ക് സമർപ്പിക്കുന്നതായി എക്‌സിലാണ് താരം വ്യക്തമാക്കിയത്. 'ഇത് ഗസ്സയിലെ സഹോദരീ സഹോദരന്മാർക്കുള്ളതാണ്. വിജയത്തിൽ പങ്കാളിയായതിൽ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീമിനുമുള്ളതാണ്. പ്രത്യേകിച്ച് വിജയം എളുപ്പമാക്കിയ അബ്ദുല്ല ഷഫീഖിനും ഹസ്സൻ അലിക്കും... ഉടനീളമുള്ള...

അതിര്‍ത്തിയില്‍ 3 ലക്ഷം സൈനികരുമായി ഇസ്രയേല്‍; ഗാസയില്‍ ഏത് നിമിഷവും കരയുദ്ധം

ഗാസയില്‍ ഇസ്രയേലിന്റെ കരയാക്രമണം ഏതുനിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നുലക്ഷം സൈനികരെയാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഇസ്രയേലിലും ഗാസയിലുമായി ആകെ മരണം രണ്ടായിരം കടന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചപ്പോള്‍ സംഘര്‍ഷത്തിന് കാരണം യു.എസ് ആണെന്ന് റഷ്യന്‍ പ്രസഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ചാലുടന്‍ കരയുദ്ധമെന്നാണ് ഇസ്രയേല്‍...

ഹമാസിൽ നിന്ന് ഗാസ അതിർത്തി പ്രദേശങ്ങൾ തിരിച്ച് പിടിച്ച് ഇസ്രയേൽ, ‘തുടക്കം’ മാത്രമെന്ന് നെതന്യാഹു

ടെൽ അവീവ്:  ഹമാസ്  ഗ്രൂപ്പിൽ നിന്നും ഗാസയിസെ അതിർത്തി പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഇസ്രയേൽ. യുദ്ധത്തിന്റെ നാലാം ദിനമായ ഇന്നലെ രാജ്യത്തിന്‍റെ അതിർത്തി മേഖലകൾ പൂർണമായും  നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും സൈനിക വക്താവും അറിയിച്ചിരുന്നു.  ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേല്‍ സൈന്യം. മുതിര്‍ന്ന ഹമാസ് നേതാക്കളെ...

ഇസ്രായേൽ- ഹമാസ് യുദ്ധം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു, ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായത്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു....

ഹമാസിന്‍റെ ‘പരസ്യ’ വെല്ലുവിളി, വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലും

ടെൽഅവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ...

‘ഫലസ്തീൻ യുക്രൈനല്ല’; യു.എസിനു മുന്നറിയിപ്പുമായി ഹിസ്ബുല്ലയും റഷ്യയും

മോസ്‌കോ: ഫലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ ഇടപെടാനുള്ള യു.എസ് നീക്കത്തിനെതിരെ ഭീഷണിയും മുന്നറിയിപ്പുമായി ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയും റഷ്യയും. യുദ്ധത്തിൽ യു.എസ് ഇടപെട്ടാൽ മേഖലയിലെ അവരുടെ മുഴുവൻ താവളങ്ങൾക്കുനേരെയും ആക്രമണമുണ്ടാകുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. പുറത്തുനിന്നുള്ള കക്ഷി യുദ്ധത്തിൽ ഇടപെടുന്നത് വൻ അപകടമാകുമെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേലിനെ സഹായിക്കാൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയയ്ക്കുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹിസ്ബുല്ലയും...

ഗസ്സക്കുമേല്‍ നിര്‍ത്താതെ ബോബ് വര്‍ഷം, കൂടുതല്‍ ഉപരോധവുമായി ഇസ്‌റാഈല്‍, ഭക്ഷണവും ഇന്ധനവും തടഞ്ഞു; അതിര്‍ത്തിയില്‍ ലക്ഷം സൈനികരെ വിന്യസിച്ചു

ഗസ്സ: ഗസ്സയെ കൂടുതല്‍ ഉപരോധത്തിലാക്കി ഇസ്‌റാഈല്‍. ഗസ്സ പൂര്‍ണമായും ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗസ്സയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വരെ തടയാനാണ് നീക്കം. ഗസ്സക്കുമേല്‍ നിര്‍ത്താതെ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സ സമ്പൂര്‍ണമായി പിടിച്ചെടുക്കാന്‍ കരയുദ്ധത്തിനുള്ള ഒരുക്കങ്ങളും ഇസ്‌റാഈല്‍ നടത്തുന്നുണ്ട്. അടുത്ത 48 മണിക്കൂറിനകം സൈനികനീക്കം തുടങ്ങും. ഒരു ലക്ഷത്തിലേറെ സൈനികരെ...

മിസൈലുകൾ തീ മഴയായി, പിടഞ്ഞ് വീണത് കുട്ടികളടക്കം, ചോര വാർന്ന് ഇസ്രയേൽ തെരുവുകളും ഗാസ മുനമ്പും, കണ്ണീർ കാഴ്ച…

ടെല്‍ അവീവ്:  യുദ്ധവും സംഘർഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേർ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്പും. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീർ കാഴ്ചകളാൽ നിറയുകയാണ്. ഇസ്രയേൽ അതിർത്തി കടന്ന ഹമാസ് സായുധ സംഘം നടത്തിയത് സമാനതകളില്ലാത്ത ആക്രമണമാണ്. തെക്കൻ ഇസ്രയേലിൽ സംഗീത...

‘ആരും ഉപദ്രവിക്കില്ല; ഞങ്ങൾ മനുഷ്യത്വമുള്ളവരാണ്’; ബന്ദിയാക്കപ്പെട്ട ഇസ്രായേലി സ്ത്രീയോട് ഹമാസ് പോരാളികൾ

ഗസ: ബന്ദിയാക്കിയ ഇസ്രായേലി സ്ത്രീയെയും മക്കളേയും ആരും ഉപദ്രവിക്കില്ലെന്നും തങ്ങൾ മനുഷ്യത്വമുള്ളവരാണെന്നും ഹമാസ് പോരാളികൾ. ബന്ദിയാക്കിയവരെ കണ്ട് ഭയചകിതയായി കരയുമ്പോഴാണ് ഹമാസ് പോരാളികൾ ആശ്വാസ ഇടപെടൽ നടത്തിയത്. ഇസ്രായേലിൽ നിന്ന് ബന്ദികളാക്കിയ സ്ത്രീയെയും കുട്ടികളേയും ഹമാസ് പോരാളികൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന വീഡിയോ അൽജസീറ പുറത്തുവിട്ടു. 'ആരും നിങ്ങളെ ഉപദ്രവിക്കില്ല. അവളെ പുതപ്പിക്കുക. അവൾക്ക് കുട്ടികളുണ്ട്. ഞങ്ങൾ...
- Advertisement -spot_img

Latest News

പെണ്ണിന്റെ സ്വര്‍ണത്തിലും പണത്തിലും തൊട്ടാല്‍ കൈ പൊളളും; ഇത് വധുവിന്റെ മാത്രം സ്വത്തെന്ന് ഹൈക്കോടതി

കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും...
- Advertisement -spot_img