World

അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി; വീഡിയോ ശ്രദ്ധേയം

പ്രണയത്തെ കുറിച്ചും പ്രണയിക്കുന്നവരെ കുറിച്ചുമെല്ലാം കേള്‍ക്കാനും അറിയാനും വായിക്കാനും ഏവര്‍ക്കും താല്‍പര്യമാണ്. മത്സരാധിഷ്ഠിതമായ ഇന്നിന്‍റെ ലോകത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പ്രണയകഥകള്‍ മനസിന് ഏറെ സന്തോഷവും ശുഭപ്രതീക്ഷകളും പകരുന്നതാണ്. അതുപോലെ സന്തോഷം പകരുന്നൊരു പ്രണയകഥയാണിനി പങ്കുവയ്ക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകനെ പ്രണയിച്ച് വിവാഹം ചെയ്ത വിദ്യാര്‍ത്ഥി. അതും മുപ്പത്തിരണ്ട് വയസിന്‍റെ വ്യത്യാസം. പാക്കിസ്ഥാനില്‍ നിന്നുള്ള ഈ പ്രണയജോഡിയുടെ കഥ...

ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

കാബൂൾ : ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുദ്ധത്തിൽ തകർന്ന രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചികയുടെ റിപ്പോർട്ട് ഉദ്ധരിച്ചാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൌരന്മാരുടെ...

പണികിട്ടിയോ? ഐഫോൺ 14 പ്ലസിന്റെ നിർമാണം വെട്ടിച്ചുരുക്കി

ന്യൂയോർക്ക്: ഐഫോൺ ഈ വർഷം പുറത്തിറക്കിയ മോഡലുകളിലൊന്നായ 14 പ്ലസിന്റെ നിർമ്മാണം വെട്ടിച്ചുരുക്കി. അതേസമയം വില കൂടിയ ഐഫോൺ 14 പ്രോയുടെ നിർമ്മാണം കമ്പനി വർധിപ്പിച്ചു. 14 പ്രോ സീരീസിന്റെ വിഹിതം 50 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് 60 ശതമാനത്തിൽ എത്തി. ഭാവിയിൽ 65 ശതമാനം വരെ ആവശ്യക്കാർ ഉയർന്നേക്കാമെന്നുമാണ് വിലയിരുത്തലുകൾ....

വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി: റിപ്പോർട്ട്

ടെഹ്റാൻ: കുളിക്കാതിരുന്നതിലൂടെ ലോക ശ്രദ്ധയാകർഷിച്ച അമൗ ഹാജി ഒടുവിൽ അന്തരിച്ചു. അമ്പത് വർഷത്തിലേറെ കുളിക്കാതിരുന്ന അമൗ ഹാജി 94 ാം വയസിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണ വാ‍ർത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്രാ മാധ്യമങ്ങളും വാർത്ത റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ...

ഇറച്ചിയിലും കറന്‍സിയിലും കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഞ്ചാവുമായി മൂന്ന് ഏഷ്യക്കാര്‍ പിടിയില്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ആദ്യത്തെ യാത്രക്കാരന്‍  ഇറച്ചിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇത് ഇയാളുടെ ബാഗില്‍ നിന്ന് കണ്ടെത്തി. രണ്ടാമത്തെ യാത്രക്കാരന്റെ പഴ്‌സിനുള്ളില്‍ കറന്‍സി നോട്ടുകള്‍ക്കുള്ളില്‍ ചുരുട്ടിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഒരേ വിമാനത്തില്‍ വന്നവരാണ് ഇവര്‍. മൂന്നാമത് പിടിയിലായ...

200 വര്‍ഷം ഇന്ത്യയെ അടക്കി ഭരിച്ചു; ഇനി ബ്രിട്ടനെ ഭരിക്കാന്‍ ഇന്ത്യന്‍ വംശജന്‍; ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെ മത്സരത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെയാണ് ഋഷിക്ക് സാധ്യത വര്‍ദ്ധിച്ചത്. ഇന്നലെ രാത്രിയാണ് ബോറിസ്...

വൃക്ക രോഗം മൂലം പൊലിഞ്ഞത് 99 കുരുന്നു ജീവനുകള്‍; ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും നിരോധിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എല്ലാ കഫ് സിറപ്പുകളും ദ്രാവകരൂപത്തിലുള്ള മരുന്നുകളും നിരോധിച്ചു. വൃക്ക തകരാറുമൂലം രാജ്യത്ത് കുട്ടികളുടെ മരണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കഫ് സിറപ്പുകള്‍ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങള്‍ കാരണം ഈ വര്‍ഷം രാജ്യത്ത് 99 കുട്ടികള്‍ മരണമടഞ്ഞെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്...

‘ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്’; കഴുത്തറ്റു പോകുന്ന അപകടത്തില്‍ നിന്നും ഒരു മനുഷ്യന്‍റെ രക്ഷപ്പെടല്‍ – വീഡിയോ

ക്രാസ്നോദർ : റഷ്യയിൽ ഒരു മനുഷ്യൻ ലിഫ്റ്റ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ഈ രക്ഷപ്പെടലിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിഫ്റ്റിന്റെ വാതിലുകൾ പെട്ടെന്ന് അടയാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ അതിലേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. സെക്കന്‍റുകള്‍ താമസിച്ചാല്‍  ആളുടെ തല ഏതാണ്ട് ഛേദിക്കപ്പെടുമെന്ന് വീഡിയോയില്‍ വ്യക്തം. പക്ഷേ ആ യുവാവ് കൃത്യസമയത്ത് തന്നെ...

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി, 81 കുട്ടികൾ ചികിത്സയിൽ

ഇന്ത്യൻ നിർ‌മിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ​ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)...

വീട്ടില്‍ ദിവസവും പാര്‍ട്ടി നടത്തി ലഹരി ഒഴുക്കി; 117 കോടിയുടെ ലോട്ടറി അടിച്ച പ്ലംബര്‍ അഴിക്കുള്ളില്‍

ലോട്ടറിയുടെ രൂപത്തില്‍ തേടി എത്തിയ ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിയിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ജീവിച്ച പലരും ഒരൊറ്റ രാത്രിയില്‍ കോടീശ്വരന്‍മാരായി മാറിയിട്ടുമുണ്ട്. എന്നാല്‍ ആ പണം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയിലില്‍ വരെ കിടക്കേണ്ടി വരും. അത്തരം ഒരു സംഭവമാണ് ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഉണ്ടായത്. 'പവര്‍ബോള്‍' അടിച്ച ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബറുടെ ജീവിതമാണ് ഒരു...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img