കല്യാണത്തിന് കൂട്ടത്തല്ലുണ്ടാകുന്നത് വാര്‍ത്തയാവാറുണ്ട്. കേരളത്തില്‍ നിന്നും അതുപോലുള്ള വാര്‍ത്തകള്‍ നാം കണ്ടിട്ടുമുണ്ട്. അതുപോലെ യുകെ -യില്‍ ഒരു വിവാഹത്തിന് അമ്പത് പേരാണ് തല്ലുണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ഒരേ കുടുംബത്തിലെ ഒമ്പത് പേരെ ജയിലിലടച്ചു.
കൂട്ടത്തല്ലില്‍ 18 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് കണക്കാക്കുന്നത്. ചെഷയറിലെ ഡെയർസ്ബറി പാർക്ക് ഹോട്ടലിലാണ് വിവാഹം നടന്നത്. ഇവിടുത്തെ ചുവരുകൾ രക്തത്തിലും ചില്ലുകളാലും...
വിവാഹാഘോഷങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ വിവാഹം കഴിച്ചേ തീരൂ എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. ചിലര്‍ സന്തോഷത്തോടെ വിവാഹിതരാവും, ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് വിവാഹിതരാവും, ചിലരാവട്ടെ എത്ര നിര്‍ബന്ധം വന്നാലും അതിനെയെല്ലാം അതിജീവിക്കും. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി യുവാക്കൾ ഒട്ടും വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്ത ഒരു രാജ്യം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സോംബി വൈറസിനെ കുറിച്ചുള്ള ചില വാർത്തകൾ പുറത്ത് വന്നത്. അതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം അത് വലിയ ചർച്ച തന്നെയായി. കൊറോണ വൈറസിൽ നിന്നും ഇനിയും പൂർണമായും മുക്തമായിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത് ആളുകളെ ഭീതിയിലാക്കുകയും ചെയ്യുന്നുണ്ട്.
കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെയാണ് 48,500 വര്‍ഷം പഴക്കമുള്ള, മാനവരാശിക്ക്...
ന്യൂഡൽഹി ∙ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി പുതിയ വെളിപ്പെടുത്തൽ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്റേതാണു വെളിപ്പെടുത്തൽ.
മനുഷ്യനിർമിതമായ കൊറോണ വൈറസ് 2 വർഷം മുൻപ് വുഹാൻ ലാബിൽനിന്ന്...
റാക്കൂണ്‍ എന്ന ജിവിയുടെ പിടിയില്‍ നിന്ന് മകളെ രക്ഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ ആണ് സംഭവം നടന്നത്. വീടിനു പുറത്തേയ്ക്ക് ഇറങ്ങിയ പെണ്‍കുട്ടിയുടെ കാലില്‍ അപ്രതീക്ഷിതമായി റാക്കൂണ്‍ കടിച്ച് തൂങ്ങുകയായിരുന്നു. കുട്ടി എത്ര ശ്രമിച്ചിട്ടും അത് പിടി വിടുന്നില്ലായിരുന്നു.
ഇതു കണ്ടുകൊണ്ട് വന്ന കുട്ടിയുടെ അമ്മ നിമിഷ...
ഡബ്ലിൻ: നല്ല ശമ്പളത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടുക എന്നതാണ് എല്ലാവരുടെയും സ്വപ്‌നം. ജോലി കിട്ടിയാലോ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഒരു ജോലിയും ചെയ്യിപ്പിക്കാതെ തനിക്ക് വെറുതെ ശമ്പളം നൽകുന്നെന്ന് ആരോപിച്ച് ആരെങ്കിലും പരാതി പറയുന്നത് കേട്ടിട്ടുണ്ടോ..എന്നാൽ തൊഴിലുടമക്കെതിരെ അത്തരത്തിലൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ഐറിഷുകാരനായ ജീവനക്കാരൻ. ഐറിഷ്...
ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരം ഏതാണ്? പുതിയ ഒരു സർവേ പ്രകാരം അത് ന്യൂയോർക്കും സിംഗപ്പൂരും ആണ്. കൂടാതെ, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോർട്ട് പറയുന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 172 നഗരങ്ങളിൽ ജീവിതച്ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് ശരാശരി 8.1% വർദ്ധിച്ചിട്ടുണ്ട് എന്നാണ്.
യുക്രൈനിലെ യുദ്ധവും വിതരണ...
എത്ര വലിയ കുറ്റവാളികൾ ആണെങ്കിലും പരാതിയുണ്ടെങ്കിൽ അത് തുറന്നു പറയണ്ടേ അല്ലേ? ഏതായാലും അത്തരത്തിലൊരു തുറന്നു പറച്ചിൽ നല്ല എട്ടിൻറെ പണിയാണ് ഒരു കുറ്റവാളിക്ക് കൊടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മോസ്റ്റ് ക്രിമിനലുകളുടെ ലിസ്റ്റ് കണ്ടപ്പോഴാണ് ഒരു കുറ്റവാളിക്ക് ആത്മരോഷം ഉണ്ടായത്. ലിസ്റ്റിൽ തൻറെ പേര് ഉൾപ്പെടുത്തിയിട്ടില്ല. പൊലീസിന്റെ പോസ്റ്റിനു...
ന്യൂയോർക്ക് തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ഒരാളെ തിരയുകയാണ്. ആരാണ് ആ ശത്രു എന്നല്ലേ? എലികളാണ് ആ ശത്രു. ഈ തിങ്കളാഴ്ചയാണ് ന്യൂയോർക്ക് സിറ്റി മേയറുടെ ഓഫീസ് നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കാനായി ഒരാളെ വേണം എന്ന് പരസ്യം നൽകിയിരിക്കുന്നത്. എലികളെ ഇല്ലാതാക്കാനായി ഒരു രാജാവിനെ തന്നെയാണ് നഗരം തിരയുന്നത്.
ഇയാൾക്ക്...
തിരുവനന്തപുരം: ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്. വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്‍വര്‍ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്‍ത്തകന് ആദ്യ സന്ദേശം അയച്ചത്. 30 വര്‍ഷത്തിനിപ്പുറം ആകാശത്തോളം വലുതാണ് എസ്എംഎസിന്റെ ലോകം.
1992ലെ ഡിസംബര്‍. ലോകം ക്രിസ്മസിന്റെ തണുപ്പിലേക്ക് കടന്നു. വോഡഫോണിനുവേണ്ടി മെസേജുകള്‍ കൈമാറാനാന്‍ പ്രോഗ്രാം തയ്യാറാക്കുന്ന...
കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അഞ്ച്...