World

വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക്; ഇറാനും കടന്ന് ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി  ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും.  ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ...

‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല  ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള...

പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കാനാകുമോ ? ഇനി അതിനും സാധിച്ചേക്കും

ടോക്കിയോ :  പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമോ? തല്‍ക്കാലത്തേക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നായിരുക്കും ഉത്തരം. എന്നാല്‍ അതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ സ്ത്രീയുടെ അണ്ഡം ഉത്പാദിപ്പിച്ച് ഇതിന് കഴിയുമെന്നാണ് എലികളില്‍ നടത്തിയ വിജയകരമായ പരീക്ഷണം തെളിയിക്കുന്നത്.  പെണ്‍ എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍...

1765 കോടി രൂപ ലോട്ടറി അടിച്ചു, ആഡംബര കാറും വീടും സ്വപ്‌നം കണ്ടു; പക്ഷെ പത്തിന്റെ പൈസ കിട്ടിയില്ല, ഹൃദയം തകർന്ന് 19കാരി

കോടികളുടെ ഭാഗ്യം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും ഒരു രൂപ പോലും കിട്ടാത്തതിൽ ഹൃദയം തകർന്ന വേദനയിൽ 19 വയസുള്ള പെൺകുട്ടി. യുകെയിലെ ഹെർട്ട്‌ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ കെന്നഡിയ്ക്കാണ് 182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്പോട്ട് അടിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ താനെടുത്ത നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം...

‘ചൈനയിൽ പുഴു മഴ?’ വിചിത്രമായ കാലാവസ്ഥാ പ്രതിഭാസത്തില്‍ അമ്പരന്ന് ജനം (വീഡിയോ)

ചൈനയിൽ 'പുഴു മഴ?' സംഗതി സത്യമാണോ എന്ന് അറിയതെ അമ്പരന്ന് നിൽക്കുകയാണ് വാർത്ത കേട്ടവർ. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആണ് ആകാശത്ത് നിന്ന് പുഴുക്കൾ മഴ പോലെ പെയ്യുന്നുവെന്ന രീതിയിൽ നരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. ഏറെ വിചിത്രമായ ഈ വാർത്ത ശരിവെക്കുന്ന വിധം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇവിടെ നിന്നും സോഷ്യൽ...

രണ്ട് പിതാക്കന്മാരുള്ള എലിയെ സൃഷ്ടിച്ച് ഗവേഷകര്‍; വന്ധ്യതാ ചികിത്സയില്‍ ഇനി വരുമോ അച്ഛന്മാര്‍ മാത്രമുള്ള പ്രത്യുല്‍പ്പാദനം?

പെണ്ണ് എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ച് ശാസ്ത്രലോകം. ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍ വികസിപ്പിച്ചുകൊണ്ടാണ് രണ്ട് പിതാക്കന്മാരില്‍ നിന്ന് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. എലികളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം ഭാവിയില്‍ വന്ധ്യതാ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും മനുഷ്യന്റെ ലിംഗ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍. ജപ്പാനിലെ ക്യുഷു...

വാക്ക് പാലിക്കാത്ത നേതാക്കളെ കൂട്ടിലാക്കി പുഴയിൽ മുക്കും, വ്യത്യസ്തമായ പ്രതികരണമാണ് ഇവിടുത്തെ ജനങ്ങൾക്ക്

രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്കുമെല്ലാം ജനങ്ങളോട് ചില കടമകളുണ്ട് അല്ലേ? വാ​ഗ്ദാനം പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരോട് ദേഷ്യം തോന്നും അത് സ്വാഭാവികമാണ്. എന്നാൽ, ഇങ്ങനെ നിരാശയും ദേഷ്യവും തോന്നിയാൽ എങ്ങനെയാണ് ജനങ്ങൾ അത് പ്രകടിപ്പിക്കുക. ചിലപ്പോൾ അവരെ വിമർശിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ അയാൾക്കോ ആളുടെ പാർട്ടിക്കോ വോട്ട് നൽകി എന്ന് വരില്ല. എന്നാൽ,...

ഈ രാജ്യത്ത് പത്തിൽ എട്ടുപേരും വിവാഹമോചിതരാണ്; അത്ഭുതപ്പെടുത്തുന്ന കാരണങ്ങൾ !

ലോകത്ത് വിവാഹ മോചനത്തിന്‍റെ തോത് കൂടുന്നുവെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, വിവാഹം കഴിക്കുന്നവരിൽ പത്തിൽ എട്ടുപേരും അധികം വൈകാതെ തന്നെ വിവാഹ മോചിതരാകുന്ന ഒരു രാജ്യമുണ്ട്. സിംഗിൾ പാരൻസ് ഏറ്റവും കൂടുതലുള്ള ഈ രാജ്യം ഏതാണെന്ന് അറിയാമോ? പോർച്ചുഗലാണ് ആ രാജ്യം. പോർച്ചുഗല്ലിലെ ഈ സാമൂഹികാവസ്ഥ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. മറിച്ച്,...

ഇങ്ങനെ പോയാൽ ജപ്പാൻ ജനത അധികകാലമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്, ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും

ടോക്കിയോ: ജനസംഖ്യാ നിരക്കിലെ പതനം നിയന്ത്രിച്ചില്ലെങ്കിൽ ജപ്പാൻ ജനത അധികം വൈകാതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്‌ടാവായ മസാകോ മോറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ അധികം വൈകാതെ രാജ്യം തന്നെ അപ്രത്യക്ഷമാകും''- ഒരു...

ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‍വിച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച് വട പാവും

മുംബൈ:സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ ഇഷ്ടഭക്ഷണമാണ് വട പാവ്. മുംബൈയുടെ സ്ട്രീറ്റ് ഫുഡായ വട പാവ് ഇന്ത്യയൊട്ടാകെ ജനപ്രിയമാണ്. മുംബൈക്ക് പുറമെ ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിലും വട പാവ് ഇടം പിടിച്ചിരിക്കുന്നു. ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച...
- Advertisement -spot_img

Latest News

ഗ്യാസ് സിലിണ്ടറിനായി രണ്ട് മണിക്കൂര്‍ ക്യൂവില്‍; വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...
- Advertisement -spot_img