ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്കു നേരെ വിഷവാതക പ്രയോഗം. വിഷവാതകം പ്രയോഗം നടന്നതായി ഇറാൻ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികളാണ് പെൺകുട്ടികൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബർ മാസം നൂറ്...
റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.
കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ്...
തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത്...
കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് അത്തരം രാജ്യങ്ങൾ. ഇപ്പോഴിതാ, വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി...
കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വിഡിയോയിൽ പറഞ്ഞു.
ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ...
വെർമോണ്ട്: '52 വർഷം മുമ്പ് നടന്ന കൊലപാതകം, പ്രതി ആരെന്നറിയാതെ കുഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ..ഒടുവിൽ കൊലപാതകിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒരു സിഗരറ്റ് കുറ്റി...' ക്രൈം തില്ലർ സിനിമയുടെ കഥയല്ല. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കൊലപാതകക്കേസ് തെളിയിച്ചിരിക്കുന്നത് അമേരിക്കയിലാണ്.
1971 ലാണ് വെർമോണ്ടിലെ അധ്യാപികയായിരുന്ന 23 കാരിയായ റീത്ത കുറാന സ്വന്തം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച്...
സാവോ പോളോ: പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ യുവാക്കള്‍ വെടിവെച്ചുകൊന്നു. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അക്രമികളായ രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
കഴിഞ്ഞദിവസം സിനോപ്പിലെ ഒരു പൂള്‍ ഗെയിം ഹാളിലാണ് ദാരുണമായ സംഭവമുണ്ടായത്. തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും...
ലോകപ്രശസ്ത ഡ്രാമ സീരീസാണ് ബ്രേക്കിങ്ങ് ബാഡ്. പ്രൊഫസർ വാൾട്ടർ വൈറ്റിനും ജെസ്സി പിങ്ക്‌മാനും കേരളത്തിൽ പോലും ആരാധകരുണ്ട്. സീരീസിൽ വാൾട്ടർ വൈറ്റിൻ്റെ കഥാപാത്രം അണിയുന്ന വെളുത്ത അടിവസ്ത്രം ഓർമയുണ്ടാവുമല്ലോ? ആ അടിവസ്ത്രം സ്വന്തമാക്കാൻ ഇപ്പോൾ ആരാധകർക്ക് സാധിക്കും.
ബ്രേക്കിംഗ് ബാഡിലെ മറ്റ് പല വസ്തുക്കൾക്കുമൊപ്പം പ്രോപ്സ്റ്റോർ ഓക്ഷൻ എന്ന ഓൺലൈൻ ലേല സൈറ്റ് ഈ അടിവസ്ത്രവും...
അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു...ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന 'അയ' എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.
ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ്...
ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ഡോസ് സാന്റോസ് പോർച്ചുഗൽ അണ്ടർ 15 ടീമിൽ ഇടംപിടിച്ചു. റൊണാൾഡോയുടെ മൂത്തമകനായ സാന്റോസിന് ഇതാദ്യമായാണ് ദേശീയ...