World

കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവുന്നില്ല; ന്യൂയോര്‍ക്ക് നഗരം താഴുന്നു

അംബരചുംബികളായ കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് താഴുന്നു. 80 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് നഗരം പ്രതിവര്‍ഷം ഒന്ന് മുതല്‍ രണ്ട് മില്ലിമീറ്റര്‍ വരെയാണ് താണുക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് ഈ അമേരിക്കന്‍ നഗരത്തിന് വെല്ലുവിളിയാകുന്നത്. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ അടുത്തിടെ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് ന്യൂയോര്‍ക്ക് നേരിടുന്നതെന്നും...

പുഴയില്‍ കളിക്കുന്നതിനിടെ കുട്ടിയെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്; വീഡിയോ…

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെയുണ്ട്. ഇവയ്ക്ക് പുറമെ കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്. ഇത്തരം വീഡിയോകളാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയില്‍ പ്രചരിക്കാറ്. രസകരമായ ചെറിയ അബദ്ധങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ തൊട്ട്...

നിയന്ത്രണം വിട്ട ബസ് തേനീച്ചക്കൂട്ടിൽ ഇടിച്ചു; കൊലയാളി തേനീച്ചകളുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു

നിയന്ത്രണം വിട്ട വാഹനം ആഫ്രിക്കൻ തേനീച്ചക്കൂട്ടിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നിക്കരാഗ്വയിൽ ആണ് സംഭവം. ജിനോടെഗയിൽ നിന്ന് സാൻ സെബാസ്റ്റ്യൻ ഡി യാലിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ ഉണ്ടായ യന്ത്രത്തകരാറുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായി 160 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു....

ഡിജെ പാർട്ടിയ്ക്ക് ടിക്കെറ്റെടുത്താൽ കാർ നൽകുമെന്ന് വാഗ്ദാനം, ടിക്കറ്റെടുത്ത വിജയിക്ക് കിട്ടിയത്

സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ തങ്ങളുടെ ബിസിനസ് സംരംഭങ്ങളുടെ പ്രമോഷന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഗിവ് എവെ വാഗ്ദാനങ്ങൾ നൽകാറുണ്ട്. കമ്പനികൾ നിർദ്ദേശിക്കുന്ന ഏതെങ്കിലുമൊരു കാര്യം കൃത്യമായി പാലിയ്ക്കുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയാണ് ഈ സമ്മാനം നൽകാറ്. എന്നാൽ, കഴിഞ്ഞ ദിവസം യുകെയിലെ ഒരു നൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഗിവ് എവേ മത്സരത്തിൽ വിജയിയായ ചെറുപ്പക്കാരന്...

10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

കള്ളന്മാർക്ക് അബദ്ധം പറ്റുന്നത് പുതിയ കാര്യമല്ല. എന്നാലും ഈ കള്ളന്മാർക്ക് പറ്റിയത് അബദ്ധമാണ് എങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ശത്രുക്കൾക്ക് പോലും വരുത്തരുതേ എന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകും. എന്താണ് സംഭവിച്ചത് എന്നല്ലേ? പെറുവിൽ കുറച്ച് കള്ളന്മാർ ചേർന്ന് ഒരു കടയിൽ ഷൂ മോഷ്ടിക്കാൻ കയറി. വൻ കവർച്ച തന്നെ നടത്തുകയും ചെയ്തു....

ജി.പി.എസ് നോക്കി കാറോടിച്ചു, യുവതികൾ ചെന്നുവീണത് കടലില്‍ | Video

വാഷിങ്ടണ്‍: ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു പതിച്ചത് കടലില്‍. യു.എസിലെ ഹവായിയിലാണ് കാറുമായി വിനോദസഞ്ചാരികളായ യുവതികൾ കടലില്‍ വീണത്. ഒടുവില്‍ രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. പ്രദേശവാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. ജി.പി.എസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്ക്...

കോവിഡ് അടിയന്തരാവസ്ഥ പിന്‍വലിച്ചു; ഗുരുതര സാഹചര്യം മാറി, ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന

ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയാണ് പിന്‍വലിച്ചത്. മിക്കയിടങ്ങളിലും കോവിഡ് ബാധ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് നീക്കം. മൂന്ന് വര്‍ഷം മുന്‍പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇനി കോവിഡിന്റെ ചെറിയ തരംഗങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും രോഗബാധയെ ഗൗരവത്തോടെ കാണണമെന്നും ആരോഗ്യ...

തന്‍റെ അധികാര പരിധിയിലേക്ക് കടന്ന മൃഗശാലാ ഉടമയെ കടിച്ചെടുത്ത് ഓടുന്ന സിംഹത്തിന്‍റെ വീഡിയോ വീണ്ടും വൈറല്‍ !

മനുഷ്യന്‍റെ കാഴ്ചകളെ അതിശയിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലാകും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇവ വിസ്മൃതിയിലേക്ക് നീങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ വീഡിയോകളും ചിത്രങ്ങളും വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് കടന്നുവരികയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. 2018-ൽ...

വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് മരണം അനുഭവിച്ചറിയാൻ അവസരം

മെല്‍ബണ്‍: സ്വന്തം മരണം അനുഭവിച്ചറിയാൻ ഒരു അവസരം ഒരുക്കുകയാണ് ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെല്‍. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വന്തം മരണം അനുഭവിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ സംവിധാനം വഴി ശരീരത്തിന് ജീവനില്ലാത്ത അവസ്ഥ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. മെഡിക്കൽ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാണ് ഇതിന്റെ പ്രവർത്തനമെന്നാണ് സംഘാടകർ പറയുന്നത്. മരണം അനുഭവിച്ചറിയാൻ എത്തുന്നവരെ ഒരേ സമയം...

ഇനി ബീജം ദാനം ചെയ്യരുത്; അഞ്ഞൂറോളം കുട്ടികളെ ജനിപ്പിച്ച 41-കാരനെ വിലക്കി ഡച്ച് കോടതി

ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91...
- Advertisement -spot_img

Latest News

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്: ഡോളറിനെതിരേ 92.43 ആയി

ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ. 92.43 നിലവാരത്തിലേക്കാണ് മൂല്യം താഴ്ന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്....
- Advertisement -spot_img