World

യു.എ.ഇയിലുള്ളവര്‍ സോര്‍ഡൈല്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്

ദുബൈ (www.mediavisionnews.in):യു.എ.ഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, സൗദിയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൗത്ത് വാഷ് പിന്‍വലിച്ചിരുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക്...

അബുദാബിയില്‍ ഡ്രൈവിങിനിടയില്‍ സെല്‍ഫിയെടുത്താല്‍ കടുത്ത ശിക്ഷ ; 800 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയന്റും

അബുദാബി (www.mediavisionnews.in): ഇനി ഡ്രൈവിങ്ങിനിടെ സെല്‍ഫിയെടുത്താല്‍ എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ശിക്ഷ.  ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്.  വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ, മെസേജ് അയയ്ക്കുകയോ ചെയ്യുന്നത് അപകടസാധ്യത 280 ശതമാനമായി ഉയര്‍ത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തില്‍ ദിവസേന മരണപ്പെടുന്നത്....

സൗദി ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി

റിയാദ് (www.mediavisionnews.in):  സൗദിയിലെ ഹോട്ടലുകളിലും കഫേകളിലും ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി.  പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള  ലൈസന്‍സുകള്‍  ഉടന്‍  നല്‍കി  തുടങ്ങുമെന്നും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആല്‍ ശൈഖ് അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇനി രാജ്യത്തെ ഹോട്ടലുകളില്‍ ലൈവ് സംഗീത പരിപാടികളും സ്റ്റാന്‍ഡ് അപ് കോമഡി പരിപാടികളും നടത്താനാവും. ഏഷ്യയിലെ പ്രധാന നാല് വിനോദ...

സൗദിയില്‍ മലയാളിയുടെ ശിക്ഷ ഇരട്ടിയാക്കി; മുസ്ലിം ആയിരുന്നെങ്കില്‍ വധശിക്ഷ നല്‍കുമായിരുന്നെന്ന് കോടതി

റിയാദ്(www.mediavisionnews.in): പ്രവാചകനെതിരെയും സൗദി നിയമ വ്യവസ്ഥയ്ക്കെതിരെയും മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മലയാളിയുടെ ശിക്ഷ സൗദി കോടതി ഇരട്ടിയാക്കി. ആലപ്പുഴ സ്വദേശിയായ വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇത് പത്തുവര്‍ഷമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. പ്രവാചകനെയും...

മുനവ്വറലി തങ്ങള്‍ ഇടപ്പെട്ടു; കുവെെത്തില്‍ തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്നും മോചനം

കുവൈത്ത്(www.mediavisionnews.in): പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്ന് മോചനം. കുവൈത്തിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ തഞ്ചാവൂര്‍ സ്വദേശി അര്‍ജുനന്‍ അത്തിമുത്തുവിന്റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. മുനവ്വറലി തങ്ങളാണ് 30 ലക്ഷം ദയാധനം കണ്ടെത്താന്‍ തമിഴ് കുടുംബത്തെ സഹായിച്ചത്. സഹപ്രവർത്തകനായിരുന്ന മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലാണ് അർജുനൻ മാരിമുത്തുവിന് കുവൈത്ത് ക്രിമിനൽ...

കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഖത്തര്‍ റെഡ് ക്രെസന്റ്; ധനസഹായം 35കോടി

ദോഹ (www.mediavisionnews.in): പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെയും(ക്യുആര്‍സിഎസ്) ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെയും (ഐആര്‍സിഎസ്) സംയുക്ത സംഘം. കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ 12 ദിവസത്തെ സന്ദര്‍ശനമാണ് അവര്‍ നടത്തിയത്. 35 കോടി രൂപയുടെ പദ്ധതികളാണു ക്യുആര്‍സിഎസ് പ്രളയബാധിത മേഖലകളില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്...

എടിഎം തട്ടിപ്പ്; ദുബൈയില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു

ദുബൈ (www.mediavisionnews.in): വ്യാജ വിലാസത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുന്നവരുടെ എണ്ണം പ്രതിവര്‍ഷം കൂടുകയാണെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ അല്‍ ജല്ലാഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ വ്യാജ വിലാസത്തിലുള്ള  500 അക്കൗണ്ടുകള്‍ ദുബൈ പൊലീസ് സിഐഡി അധികൃതര്‍ റദ്ദാക്കിയിരുന്നു. സംശയാസ്പദമായ 2920 അക്കൗണ്ടുകള്‍ നീരീക്ഷിച്ച ശേഷമാണ് 500 എണ്ണം റദ്ദാക്കിയത്. 2007ല്‍ 1,799 അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു....

വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കും

റിയാദ് (www.mediavisionnews.in): വര്‍ഷത്തില്‍ ഒന്നിലധികം തവണ ഉംറയ്‌ക്കെത്തുന്നവരുടെ ഫീസ് പുനപരിശോധിക്കണമെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ്. ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തുന്ന വിദേശികള്‍ക്കാണ് ഇത് ബാധകം.  മാത്രമല്ല ഉംറ സര്‍വീസ് സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം അഞ്ചായി കുറക്കണമെന്നും ചേംബര്‍ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. ചേംബര്‍ ഓഫ് കോമേഴ്‌സിന് കീഴിലുളള തീര്‍ത്ഥാടക സമിതിയുടെ നേതൃത്വത്തില്‍ ഹജ്, ഉംറ കമ്പനി...

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തര്‍

ദോഹ (www.mediavisionnews.in): ഖത്തര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്‌സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിന് ലഭിച്ചത്.  ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്‌സ് 2019 തയാറാക്കിയത്.  ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം...

ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു

കുവൈറ്റ് സിറ്റി(www.mediavisionnews.in): കുവൈത്തിൽ  ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേഷിച്ച് കുറവെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ്  വ്യക്തമാകുന്നത്. അതേസമയം ഖത്തറില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം  31 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. 2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്....
- Advertisement -spot_img

Latest News

ഇസ്രായേലിന് കനത്ത തിരിച്ചടി; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....
- Advertisement -spot_img