World

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് 3 സീറ്റുകള്‍ വേണമെന്ന ആവശ്യമുന്നയിച്ച് എസ്.കെ.എസ്.എസ്.എഫ്‌

ജിദ്ദ(www.mediavisionnews.in) : തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കേരളത്തില്‍ നിന്നും മൂന്നു സീറ്റുകള്‍ വേണമെന്ന അഭിപ്രായമാണുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗ്രാന്‍ഡ് മുഫ്തിയായത് അവരുടെ സംഘടനാകാര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്ന നിലക്ക് മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന അഭിപ്രായം...

സൗദിയില്‍ ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നത് 3000 പ്രവാസികള്‍ക്ക്

റിയാദ് (www.mediavisionnews.in) : സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 2018ല്‍...

യുഎഇയിൽ സെഡൊഫാൻ കഫ് സിറപ്പിന് നിരോധനം

അബുദാബി (www.mediavisionnews.in): ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത സെഡൊഫാന്‍ കഫ് സിറപ്പ് യുഎഇ വിപണിയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഈ മരുന്ന് നല്‍കിയിരുന്നത്. മരുന്നില്‍ ട്രിപ്രൊലിഡിന്‍ ഹൈഡ്രോക്ലോറൈഡിന്റെ അനുപാതം കുറഞ്ഞതാണ് പ്രധാന കാരണം. ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ഫാര്‍മസികളില്‍നിന്നും മരുന്ന് പിന്‍വലിക്കാന്‍ ഉല്‍പാദകരായ റാസല്‍ഖൈമയിലെ ജുല്‍ഫാര്‍ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന്...

ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന പ്രസ്താവനയില്‍ പുലിവാല് പിടിച്ച മന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി

(www.mediavisionnews.in) പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി. പഞ്ചാബ് സാംസ്‌കാരിക മന്ത്രിയായിരുന്ന ഫയാസുല്‍ ഹസന്‍ ചൗഹാന്‍ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായി പാര്‍ട്ടി മന്ത്രിയെ പുറത്താക്കിയെന്ന് അറിയിച്ചത്. അതേസമയം ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മുഖ്യമന്ത്രി...

സൗദിയിലെ പ്രവാസികള്‍ക്ക് തിരിച്ചടി: നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും

റിയാദ് (www.mediavisionnews.in) : സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സ്വദേശികളുടെ അനുപാതം മുപ്പത് ശതമാനമായി ഉയര്‍ത്തും. ഇതനുസരിച്ച് സൗദികള്‍ക്ക് പുതിയതായി 50,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭിക്കും. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും റസ്‌റ്റോറന്റ്‌സ് ആന്റ് കോഫി ഷോപ്പ് അസ്സോസിയേഷനും മാനവ വിഭവ വികസന ഫണ്ടും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്ന സൗദികളുടെ...

എം.എം.പി.എൽ സീസൺ 3: മംഗൽപ്പാടിക്ക് ഹാട്രിക് കിരീടം; കമ്പവലിയിൽ മഞ്ചേശ്വരം

അജ്‌മാൻ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗിൽ മംഗൽപാടി ഫൈറ്റേഴ്സ് തുടർച്ചയായ മൂന്നാം തവണയും ക്രിക്കറ്റ് ചാമ്പ്യന്മാരായി. അവസാന പന്ത് വരെ ആവേശക്കൊടുമുടി തീർത്ത ഫൈനലിൽ സ്റ്റാർഫേസ് കുക്കാബുറാസ് പുത്തിഗെയെ രണ്ട് റൺസിന് പരാജയപ്പെടുത്തിയാണ് മംഗൽപാടി ഫൈറ്റേഴ്സ് വിജയികൾക്കുള്ള പി.ബി.അബ്ദുൽ റസാഖ് ട്രോഫിയിൽ മുത്തം വെച്ചത്. ഇതോടൊപ്പം...

എം.എം.പി.എൽ സീസൺ 3 വെള്ളിയാഴ്ച അജ്മാനിൽ; സി.പി റിസ്‌വാൻ, മൂസ ശരീഫ് എന്നിവർ സംബന്ധിക്കും.

ദുബൈ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഫ്ലാഗ്ഷിപ് എം.എം.പി.എൽ സീസൺ 3 മാർച്ച്‌ ഒന്നാം തീയതി വെള്ളിയാഴ്ച അജ്മാനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും അറിയിച്ചു. അന്തരിച്ച എം.എൽ.എ ജനാബ് പി.ബി അബ്ദുൽ റസാഖിന്റെ നാമധേയത്തിലുള്ള ട്രോഫിയാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്തുകളെ...

മണ്ണംകുഴി കൂട്ടം മാർച്ച 8 ന് ദുബൈയിൽ വെച്ചു നടക്കും

ദുബൈ(www.mediavisionnews.in) : മണ്ണംകുഴി യു.എ.ഇ കൂട്ടായ്മ പ്രവാസികൾ ഒന്നിച്ച് ഒരു കുടക്കിഴിൽ ഒത്തു ചേർന്ന്കൊണ്ട് ഫാമിലി മീറ്റും,ക്രിക്കറ്റ് മത്സരവും, അവാർഡ്ദാന ചടങ്ങും കായിക ഇനങ്ങളും സംഘടിപ്പിക്കുന്നു. മാർച്ച് 8ന് വൈകുന്നേരം 5 മുതൽ അമിറ്റി സ്കൂൾ ഗ്രൗണ്ട് കിസഎസ്സിൽ നടക്കുന്ന പരിപാടിയിൽ നാട്ടിലെ പ്രമുഖ പൗരനമാരും, സാമൂഹൃ സംസ്കാരിക...

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ല: പാകിസ്ഥാനോട് സൗദി അറേബ്യ

ഇസ്‌ലാമാബാദ് (www.mediavisionnews.in):  ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു. അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടല്‍ എന്നത്...

സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത

റിയാദ് (www.mediavisionnews.in) :  സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലുടമ മൂന്നുമാസം തുടര്‍ച്ചയായോ ഇടവിട്ട മാസങ്ങളിലോ വേതനം നല്‍കാതിരിക്കുക, ഗാര്‍ഹിക വിസയില്‍ എത്തുന്നവര്‍ വിമാനത്താവളങ്ങളിലോ അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാതിരിക്കുക തുടങ്ങിയ...
- Advertisement -spot_img

Latest News

റിയല്‍ കേരള സ്‌റ്റോറി;സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ...
- Advertisement -spot_img