World

ലോക്സഭ തെരഞ്ഞെടുപ്പ്​: പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കുമെന്ന് സൗദി കെഎംസിസി

ജിദ്ദ(www.mediavisionnews.in): ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രവാസി വോട്ടര്‍മാരെ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി കെഎംസിസി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രോക്‌സി വോട്ട് വഴി പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും അവസാനം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാതെ രക്ഷപ്പെട്ട ബിജെപിയോട് പ്രതിഷേധം രേഖപ്പെടുത്താനുള്ള...

30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ; 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍

സോള്‍ (www.mediavisionnews.in): ദക്ഷിണകൊറിയയില്‍ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റിലായി. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആവശ്യക്കാര്‍ക്കായി തത്സമയം സംപ്രേഷണം നടത്തുകയായിരുന്നു. ദക്ഷിണ കൊറിയയില്‍ നടന്ന...

യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

യുഎഇ (www.mediavisionnews.in): യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച് എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. ഇപ്പോള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കുന്നതോടെ ഇവ പഴയതുപോലെ വീണ്ടും ഉപയോഗിക്കാനാവും യുഎഇയിലെ പ്രമുഖ ബാങ്കുകളായ എഡിസിബി, റാക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി, സിബിഐ തുടങ്ങിയവ നേരത്തെ...

മലബാർ സ്പോർട്സ് ഫൗണ്ടേഷൻ പ്രതിഭാ സംഗമം ശ്രദ്ധേയമായി

ദുബൈ(www.mediavisionnews.in): കായിക താരങ്ങൾ അവർ പ്രതിനിധീകരിക്കുന്ന മേഖലക്കപ്പുറത്ത് സമൂഹ മദ്ധ്യേ പ്രകാശം പരത്തുന്ന വിളക്കുമാടങ്ങൾ ആവണമെന്ന് കാസറകോട് കബഡി അസോസിയേഷൻ ചെയർമാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം. അഷറഫ് അഭിപ്രായപ്പെട്ടു. ദുബായ് മലബാർ സ്പോർട്സ് ഫൗണ്ടേഷൻ ദുബായ് ക്‌ളാസ്സിക് റെസ്റ്റാറ്റാന്റിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ അനുമോദിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുഎഇയില്‍ ഒരാളെ നാടുകടത്തി

യുഎഇ (www.mediavisionnews.in): ന്യൂസിലന്‍ഡ് ഭീകാരാക്രമണത്തെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് യുഎഇയില്‍ ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ് എന്ന കമ്പനി ജീവനക്കാരനാണ് തീവ്രവികാരമുണര്‍ത്തുന്ന രീതിയില്‍ ആക്രമണത്തെ അനുമോദിച്ച് കുറിപ്പിട്ടത്. ജീവനക്കാരന്‍ മാപ്പ് നല്‍കാനാവാത്ത തെറ്റാണ് ചെയ്തതെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ജീവനക്കാരന്‍ തെറ്റുകാരനെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്...

വെള്ളിയാഴ്ചത്തെ ബാങ്കുവിളി ന്യൂസിലന്‍ഡ് ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രി ജസീണ്ട; കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും പ്രഖ്യാപനം

ക്രൈസ്റ്റ്ചര്‍ച്ച്(www.mediavisionnews.in): ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളഇയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍. ബാങ്കുവിളി ന്യൂസിലന്‍ഡ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. മറ്റ് പ്രാര്‍ത്ഥനാ പരിപാടികളും ഇതോടനുബന്ധിച്ചു നടത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കെ ജസീണ്ട ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ...

ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ (വീഡിയോ)

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസീലാന്റ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ. ഇമാം നിസാമുൽ ഹഖ് തൻവിയാണ് പ്രാർഥന ചൊല്ലിയത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേര്‍ന്നത്. പാര്‍ലെമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ...

ഖത്തറിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ദോഹ (www.mediavisionnews.in): ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരില്‍ പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ തട്ടിപ്പുകാര്‍, നിങ്ങളുടെ പാസ്‌പോര്‍ട്ടിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചില...

പോണ്‍ താരം മിയ ഖലീഫ വിവാഹിതയാവുന്നു

സ്വീഡന്‍ (www.mediavisionnews.in): :സണ്ണി ലിയോണി കഴിഞ്ഞാൽ പ്രേക്ഷക ലക്ഷങ്ങളെക്കൊണ്ട് ആരാധക വൃന്ദം മെനഞ്ഞെടുത്ത നടിയാണ് ഗ്ലാമർ താരം മിയ ഖലീഫ. 26കാരിയായ മിയയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം കഴിഞ്ഞു. വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. വറുത്ത...

നിസ്‌കാര നിര കൊണ്ട് എംബ്ലം വരച്ച് ന്യൂസിലാന്റ്; ഭീകരാക്രമണത്തിലെ ഇരകളെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരം വില്ല്യംസണും

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഒരു രാജ്യം അതിജീവിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുതല്‍ അവരെ ചേര്‍ത്ത് പിടിച്ച ഉദ്യോഗസ്ഥര്‍, വ്യത്യസ്ത മതക്കാര്‍ അങ്ങനെ അവരെ ദുഖത്തില്‍ പങ്കുചേര്‍ന്നും ആശ്വസിപ്പിച്ചും അവരെ കൈപിടിച്ചു...
- Advertisement -spot_img

Latest News

ഖാംനഈയുടെ മരണം: കർണാടകയിലെ അലിപൂരിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

ബെംഗളൂരു: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ഒരു ചെറിയ പട്ടണം ശോകമൂകമായി. ബെംഗളൂരുവിൽ...
- Advertisement -spot_img