World

കഫീലിന്റെ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ ലഭിക്കും

ദമ്മാം: (www.mediavisionnews.in) സൗദിയില്‍ സ്‍പോണ്‍സറിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ ലഭിക്കും. ദമ്മാമിലെ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈനിക്ക് കേസില്‍ എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാനാണ് അടുത്തിടെ അല്‍ഹസ കോടതി വിധിച്ചത്. എന്നാല്‍ കേസ് പുനഃപരിശോധിക്കുമ്പോള്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് സൂചന. കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്താനായി മൂത്രം...

ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍ പെടുത്തും

ദോഹ(www.mediavisionnews.in): ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും.  ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്.  മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ 430 തടവുകാര്‍ക്ക് മോചനം; ഉത്തരവിട്ട് ഭരണാധികാരി

ദുബായ് (www.mediavisionnews.in)  : യു.എ.ഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് 430 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. കുടുംബവുമായി ഒത്തുചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പബ്ലിക്...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അന്തരിച്ചു

റിയാദ്: (www.mediavisionnews.in) സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്‍ (95) അന്തരിച്ചു. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്‍ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനാണ് ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ്.  സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പദവികളൊന്നും വഹിച്ചിട്ടില്ല.  എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സൗദി ഭരണകൂടത്തില്‍...

ഹോട്ടൽ മേഖലയിൽ സ്വദേശിവൽക്കരണം; സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

റിയാദ്: (www.mediavisionnews.in) സൗദിയിൽ ഹോട്ടൽ മേഖലയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാധകമാകുന്ന തരത്തിലുള്ള നിയമം പ്രാബല്യത്തിലായാൽ നിരവധി വിദേശികള്‍ക്ക് തൊഴിൽ നഷ്ടമാകും. ത്രീ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഫർണിഷ്ഡ് അപ്പാർട്ടുമെന്‍റുകൾ, ഹോട്ടൽ വില്ലകൾ എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഈ...

സൗദിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍...

കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷ്യമാകുന്നു; നിഗൂഢ ഇടം റെയ്ഡ് ചെയ്യാന്‍ 40,000ത്തോളം പേര്‍

അമേരിക്ക (www.mediavisionnews.in) :അമേരിക്കയുടെ ഏരിയ 51 മിലിട്ടറി ബേസ് അക്രമിക്കാനൊരുങ്ങിയതിനു പിന്നാലെ സമുദ്രത്തില്‍ ഭീമന്‍ കപ്പലുകളും വിമാനങ്ങളും, കണ്ടെത്താനൊരുങ്ങുകയാണ് പതിനായിരത്തോളം ജനങ്ങള്‍.ഭീമന്‍ കപ്പലുകളും വിമാനങ്ങളും നിഗൂഢാത്മകമായി അപ്രത്യക്ഷമാകുന്ന പ്രദേശമായാണ് നോര്‍ത്ത് അറ്റലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ബെര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്. 'ഏരിയ 51 കയ്യേറുക' എന്ന സമൂഹമാധ്യമ നീക്കത്തിനു പിന്നാലെ പുതിയതായി രൂപംകൊണ്ടുവന്ന മറ്റൊരു മുന്നേറ്റമാണ് ബര്‍മുഡ...

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ ഹജ്ജ്; അവസരം ഒരുക്കി സല്‍മാന്‍ രാജാവ്

റിയാദ്: (www.mediavisionnews.in) ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹജ്ജിന് പങ്കെടുക്കാന്‍ അവസരമൊരുക്കി സൗദി ഭരണകൂടം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് തീര്‍ത്ഥാടനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെക്കുറിച്ച് സൗദി എംബസിയാണ് വിശദീകരിച്ചത്. ഭീകരാക്രമണ ഇരകളുടെ സ്ത്രീയും പുരുഷന്മാരുമടങ്ങുന്ന 200 ബന്ധുക്കള്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ സൗദി അവസരമൊരുക്കുന്നത്. സല്‍മാന്‍ രാജാവിന്റെ സ്വകാര്യ സമ്പത്തില്‍നിന്നാണ് ഇതിനുള്ള പണം...

ഉംറ തീർഥാടകർക്ക് ഇനി സൗദി മുഴുവൻ കറങ്ങാം; നീങ്ങിയത് 36 വർഷം പഴക്കമുള്ള യാത്രാ വിലക്ക്

ജിദ്ദ: (www.mediavisionnews.in) ഉംറ വീസയിൽ സൗദിയിലെത്തുന്ന തീർഥാടകർക്ക് സൗദി മുഴുവൻ സഞ്ചരിക്കാൻ അനുമതി. നേരത്തേ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക് അപ്പുറത്തേക്കു പ്രവേശനം വിലക്കിയിരുന്നു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ ഉത്തരവിറക്കിയത്. ഉംറ വീസയിൽ എത്തുന്നവർക്കു സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും എന്നതാണ്...

സൗദിയില്‍ ഇനി കടകള്‍ അടഞ്ഞു കിടക്കില്ല; ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ അംഗീകാരം

സൗദി: (www.mediavisionnews.in) സൗദിയില്‍ ഇനി കടകള്‍ 24 മണിക്കൂറും തുറക്കാം. ഇടവേളകളില്ലാതെ കടകള്‍ തുറക്കാന്‍ അനുവദിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തത്. അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ മന്ത്രാലയത്തില്‍...
- Advertisement -spot_img

Latest News

അമേരിക്കക്ക് വൻ തിരിച്ചടി; മൂന്ന് F15 വിമാനങ്ങൾ തകർത്തത് കുവൈത്ത്, ‘ഫ്രണ്ട്‍ലി ഫയറെന്ന്’ സ്ഥിരീകരണം

കുവൈത്ത് സിറ്റി: മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ...
- Advertisement -spot_img