World

ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്

അബുദാബി (www.mediavisionnews.in) : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. 26 മില്യണ്‍ ദിര്‍ഹം 762 പേര്‍ക്ക് നല്‍കാനാണ് വ്യവസ്ഥ.വെയിറ്റര്‍മാര്‍, പാചകക്കാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാസങ്ങളായി...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് കൊറോണ; യു.എ.ഇയ്ക്ക് പുറമേ ബഹ്‌റിനിലും കുവൈറ്റിലും കൊറോണ കേസുകള്‍

കുവൈറ്റ് (www.mediavisionnews.in) കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. ഏറ്റവും ഒടുവിലായി കുവൈറ്റിലും ബഹ്‌റിനിലും ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ നിന്ന് വന്ന ബഹ്‌റിന്‍ പൗരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയെ ബഹിറിനിലെ ഇബ്രാഹിം ഖാലില്‍ കാനൂ മെഡിക്കല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് ബഹ്‌റിന്‍ മന്ത്രാലയം അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗിയെ ചികിത്സിക്കുന്നത്. കൊറോണ പിടിപെട്ട...

ശക്തമായ ഭൂചലനം: മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു

അങ്കാറ : (www.mediavisionnews.in)  കിഴക്കൻ തുർക്കിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി അനഡോലു റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റ് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതുന്നു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം...

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സെനഗലില്‍

കേപ്ടൗണ്‍ (www.mediavisionnews.in) : അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന.നേരത്തെ സെനഗലില്‍ പിടിയിലായ രവി...

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിലെ അഫ്‍ലാജിന് സമീപം മരുഭുമിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്‍ലാജിന് സമീപം...

ഇരട്ടസഹോദരി ബാക്കി വച്ച അടയാളവുമായി ജനിച്ച ‘അദ്ഭുത’ ശിശു

(www.mediavisionnews.in) ഇരട്ടസഹോദരി ബാക്കി വച്ച അടയാളവുമായി ജനിച്ച ഒരു 'അദ്ഭുത' ശിശുവാണ് പേലോണ്‍ ഗിവന്‍സ്. പേലോണ്‍ ഗിവന്‍സ് എന്ന കുഞ്ഞിനു ജന്മനാ കാലില്‍ ഒരു മറുകുണ്ടായിരുന്നു. എന്നാല്‍ അത് വെറുമൊരു ബെര്‍ത്ത് മാര്‍ക്ക് അല്ല. പേലോണിനൊപ്പം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന ഇരട്ടസഹോദരി ബാക്കി വച്ച അടയാളമാണ് ആ മറുക്. ലൂസിയാന സ്വദേശിയായ പേലോണിന്റെ...

‘‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്, ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്’’ ക്വാഡന് സാന്ത്വനവുമായി ഗിന്നസ് പക്രു

സിഡ്​നി (www.mediavisionnews.in) : പൊക്കമില്ലാത്തതിനാല്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിന് പിന്തുണയുമായി നടന്‍ ഗന്നസ് പക്രു. ഇളയ രാജയുടെ വരികള്‍ കൂട്ടിച്ചേര്‍ത്താണ് പക്രു കുഞ്ഞിന് സാന്ത്വന വാക്കുകള്‍ സമ്മാനിച്ചത്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് .....ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...നീ കരയുമ്പോൾ ...നിന്റെ 'അമ്മ തോൽക്കും ......... ഈ...

കൊറോണ പിടിച്ചു കുലുക്കാന്‍ പോവുന്നത് ആഗോള സാമ്പദ് വ്യവസ്ഥയെ; ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിന്റെ പഠനം ഇങ്ങനെ,

ചൈന (www.mediavisionnews.in) :കൊറോണ വൈറസ് (COVID-19) ബാധ ചൈന കടന്ന് അയല്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഈ വൈറസ് മെഡിക്കല്‍ രംഗത്തിനു പുറമെ ആഗോള സാമ്പത്തിക രംഗത്തിനും അപകടമാവും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് എകണോമിക്‌സ് ഇതു സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 2020 ല്‍ ചൈനയുടെ ജി.ഡി.പി വളര്‍ച്ച 5.4% കുറയുമെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം...

2019ൽ ഗൾഫ് രാജ്യത്തെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്

റിയാദ്: (www.mediavisionnews.in) 2019ൽ സൗദിയിലെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ (25) പേര്‍ മരിച്ചത് റിയാദ് മേഖലയിലാണ്. . ജിദ്ദയില്‍ 13 പേരും മരിച്ചു. പരുക്കേറ്റ 15,638 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് (ഗോസി) ഇക്കാര്യം പുറത്തുവിട്ടത്. തൊഴില്‍ അപകടങ്ങളില്‍ പെടുന്നവര്‍ക്ക്...

‘ എന്റെ ഹൃദയം കുത്തിപ്പിളര്‍ക്കാനാണ് തോന്നുന്നത്, ആരെങ്കിലും ഒന്നുകൊന്നുതരൂ’; ഉയരക്കുറവ് മൂലം പരിഹസിക്കപ്പെടുന്ന ഒന്‍പതുവയസ്സുകാരന്റെ വീഡിയോ പങ്കുവെച്ച് അമ്മ

സിഡ്​നി (www.mediavisionnews.in) : ഉയരക്കുറവ് മൂലം പരിഹാസം നേരിടുന്ന മകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവതി. ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ആണ് യരക്ക ബെയില്‍സ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു പ്രായമുള്ള...
- Advertisement -spot_img

Latest News

E20 നയവുമായി എനിക്ക് ബന്ധമില്ല; ഡീപ്ഫേക്ക് പ്രചാരണത്തിനെതിരെ 11 കോടി മാനനഷ്ടക്കേസുമായി ഗഡ്കരി

ന്യൂഡൽഹി: E20 നയവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ...
- Advertisement -spot_img