World

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു; മരിച്ചവരില്‍ 35 പേര്‍ കുഞ്ഞുങ്ങള്‍

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍...

ഒഴുകി നടന്ന ബോട്ടിൽ നിന്ന് ദുർഗന്ധം, കണ്ടെത്തിയത് 30ലേറെ മൃതദേഹം, മിക്കവയും തിരിച്ചറിയാനാവാത്ത നിലയിൽ

ഡാകർ(സെനഗൽ): തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിൽ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മുപ്പതിലേറെ മൃതദേഹങ്ങൾ. സെനഗൽ തീരത്തേക്ക് ഒഴുകിയെത്തിയ ബോട്ടിലാണ് 30ലേറെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. രാജ്യ തലസ്ഥാനമായ ഡാകറിൽ നിന്ന് 70 കിലോമീറ്റഡ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. മരം കൊണ്ട് നിർമ്മിച്ച ബോട്ട് നാവിക സേനയാണ് തിങ്കളാഴ്ച തുറമുഖത്തേക്ക് കെട്ടിവലിച്ച് കൊണ്ടുവന്നത്. മൃതദേഹങ്ങൾ...

‘ഉടൻ ഇസ്രായേൽ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈന

ജറുസലേം: ഹിസ്ബുല്ല- ഇസ്രായേൽ വ്യോമാക്രമണം കനത്തതോടെ ഇസ്രായേലിലെ ചൈനീസ് പൗരന്മാരോട് ഉടൻ രാജ്യത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ചൈന. 'എത്രയും വേഗം' ഇസ്രായേൽ വിടണമെന്നാണ് ചൈനീസ് എംബസിയുടെ അറിയിപ്പിലുള്ളത്. പൗരന്മാർ തൽക്കാലം ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്നും ചൈനീസ് എംബസി കൂട്ടിച്ചേർത്തു. നിലവിൽ, ഇസ്രായേൽ-ലബനാൻ അതിർത്തിയിലെ സ്ഥിതി വളരെ സംഘർഷഭരിതമാണ്. ഇസ്രായേലിലെ നിലവിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണവും പ്രവചനാതീതവുമാണ്....

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്‌ത്രജ്ഞർ. എംഎഎൽ (MAL) എന്നാണ് ഈ രക്തഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ സൊസെെറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയർ - റിവ്യൂഡ് മെഡിക്കൽ...

18 വയസ് തികയാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയ

കാന്‍ബറ: പ്രായപൂര്‍ത്തിയാകാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള ട്രയല്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്ട്രേലിയ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ സമൂഹത്തില്‍...

ദിവസം ഭാര്യയെ 100 -ലധികം തവണ വിളിക്കും, ഒന്നും മിണ്ടാതെ കട്ടാക്കും, ഭർത്താവ് അറസ്റ്റിൽ, വിചിത്രസംഭവം ജപ്പാനിൽ

ഭാര്യയെയോ ഭർത്താവിനെയോ അവ​ഗണിക്കുന്നത് അത്ര നല്ല കാര്യമല്ല. അതുപോലെ തന്നെയാണ് അവരെ അധികം ബുദ്ധിമുട്ടിക്കുന്നതും. അടുത്തില്ലാത്തപ്പോൾ നിരന്തരം വിളിച്ചു കൊണ്ടിരിക്കുക. ശല്ല്യപ്പെടുത്തുക എന്നതെല്ലാം ഇതിൽ പെടും. അങ്ങനെ, ജപ്പാനിൽ ഭാര്യയെ 100 തവണ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അമാഗസാക്കിയിലാണ് സംഭവം നടന്നത്. 38 -കാരനായ യുവാവ് നിരന്തരം...

നെതന്യഹുവിനെ വെല്ലുവിളിച്ച് ജനം തെരുവില്‍; ബാങ്കുകള്‍ അടച്ചു; വിമാന സര്‍വീസുകള്‍ നിലച്ചു; സ്തംഭിച്ച് ഇസ്രയേല്‍

ഹമാസ് ബന്ദികളാക്കിയ പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ ഏകദിന പണിമുടക്കില്‍ സ്തംഭിച്ച് ഇസ്രയേല്‍. ബെന്യാമിന്‍ നെതന്യഹു സമാധാന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഇന്നലെ വ്യാപാര- വ്യവസായ സ്ഥാനപങ്ങളുടെയടക്കം പ്രവര്‍ത്തനം നിലച്ചു. ബാങ്കുകളും...

മൂത്രമൊഴിച്ചതിന് ജോലി പോയ ജീവനക്കാരന് 12.5കോടി നഷ്ടപരിഹാരം വേണം!

ഹോട്ടൽ ലോബിയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ ജോലി പോവുക. അങ്ങനെയൊരു കാര്യം നിങ്ങൾക്ക് ചിന്തിക്കാനാവുമോ? എന്നാൽ ഇതാണ് ലെനോവോയിലെ ഒരു ജീവനക്കാരന് സംഭവിച്ചത്. ഇത് സംഭവിച്ചത്. 66 -കാരനായ റിച്ചാർഡ് ബെക്കറിനാണ്. എന്നാൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ബെക്കർ ഇപ്പോൾ . അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്.. ലെനോവോയിലെ ഒരു സെയിൽസ്മാനായിരുന്നു ബെക്കർ....

ബംഗ്ലദേശ് പ്രക്ഷോഭം: ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്. ബംഗ്ലാദേശില്‍ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തില്‍ ഓഗസ്റ്റ് ഏഴിന് കൊല്ലപ്പെട്ട റൂബല്‍ എന്ന യുവാവിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് നടപടി. കേസില്‍ 28-ാം പ്രതിയാണ് ഷാക്കിബ്. ധാക്ക ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഡബോറിലെ റിങ് റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ റൂബല്‍ വെടിയേറ്റാണ് മരിച്ചത്. റൂബലിന്റെ...

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കൊവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള...
- Advertisement -spot_img

Latest News

കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 8) അവധി

കാസര്‍ഗോഡ്‌: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ഓഗസ്റ്റ് 8) കാസറഗോഡ് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പും (Orange Alert) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി...
- Advertisement -spot_img