Monday, May 5, 2025

Uncategorized

‘രോഗവ്യാപനത്തിൽ ചില ശുഭസൂചനകൾ, 8 ജില്ലകളിൽ 30% കേസുകൾ കുറഞ്ഞു’

കോവിഡ് രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ശുഭകരമായ സൂചനകൾ കാണുന്നതായെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ തുടങ്ങിയശേഷമുള്ള ആഴ്ചയിൽ 35,919 ആയി കുറഞ്ഞു എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തി. കൂടുതൽ കുറവ്...

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; സ്വകാര്യ ആശുപത്രികളുടേത് കൊള്ളയെന്ന് കോടതി

കൊച്ചി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത  നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത  നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി...

പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവ്‌

മലപ്പുറം: 15ാം കേരള നിയമസഭയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. വേങ്ങരയില്‍ നിന്നാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. മുന്‍ യു.ഡിഎഫ് സര്‍ക്കാരില്‍ വ്യവസായ ഐ.ടി മന്ത്രിയായിരുന്ന അദ്ദേഹം എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം...

നാലു പ്രവാസികളുടെ മൃതദേഹങ്ങൾ അയച്ചു, എല്ലാം ആത്മഹത്യ… -അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസ ലോകത്തെ ഒറ്റപ്പെട്ട ജീവിതം വിഷാദ രോഗത്തിന് കാരണമാകുന്നതിനെക്കുറിച്ചും പല പ്രവാസികളും ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ്. ഇന്ന് നാലു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. നാലും മലയാളികൾ. നാലു പേരും ആത്മഹത്യ ചെയ്തതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കമ്പനി പൂട്ടിപോയതാണ് ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം....

മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് പോയത് കോൺഗ്രസ് വോട്ടല്ല, എൽ.ഡി.എഫ് വോട്ടെന്ന് മുസ്ലിം ലീഗ്

ഉപ്പള: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബി.ജെ.പി എൽ.ഡി.എഫ് രഹസ്യധാരണയുടെ ഭാഗമായി വോട്ട് കച്ചവടം നടന്നതായി സംശയിക്കുന്നുവെന്നും പല കേന്ദ്രങ്ങളിലും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകൾ ബി.ജെ.പിക്ക് പോയതായും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, ജന:സെക്രട്ടറി എം. അബ്ബാസും പ്രസ്താവനയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം സി.പി.എം നിഷ്ക്രിയമായി കാണപ്പെട്ടത് ഈ രഹസ്യ ബാന്ധവത്തിൻ്റെ ഭാഗമാണെന്ന്...

ബംഗ്ലാദേശില്‍ കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; എട്ട് ദിവസത്തേക്ക് ഗതാഗതമില്ല

ധാക്ക:ബംഗ്ലാദേശില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ എല്ലാ ഓഫിസുകള്‍ക്കും അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം. ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 160 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ രാജ്യത്ത് 684,756 കേസുകളും 9,739 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ പ്രതിദിന കേസുകള്‍ രാജ്യത്ത് ഏഴിരട്ടിയായി വര്‍ദ്ധിച്ചു. ആശുപത്രിയില്‍...

ക്രിക്കറ്ററല്ലെങ്കില്‍ മോയിന്‍ അലി ഐ.എസില്‍ ചേരുമായിരുന്നുവെന്ന് തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്; വിവാദം

മുംബൈ: ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിന്‍ അലിയെക്കുറിച്ചുള്ള എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ഐ.എസില്‍ ചേരുമായിരുന്നു എന്നാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായപ്പോള്‍ എഴുത്തുകാരി ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും ക്രിക്കറ്റ് ലോകം വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഈ മാസം അഞ്ചിനാണ് തസ്‌ലീമയുടെ വിവാദ ട്വീറ്റ് ഉണ്ടായത്....

അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ 49 ല്‍ നില്‍ക്കെ പുറത്തായി, ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്ക്ക് ബാറ്റു കൊണ്ടടിച്ച് ബാറ്റ്‌സ്മാന്‍

അര്‍ദ്ധ സെഞ്ച്വറിക്ക് അരികെ പുറത്തായ കലിപ്പില്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിച്ച് ബാറ്റ്സ്മാന്‍. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം. അടിയില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഫീല്‍ഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ എന്നയാള്‍ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത്...

‘നീയാണ് ശരി, ഞാനാണ് ശരി, നമ്മള്‍ ചെയ്യുന്നതാണ് ശരി’, കുരുതിയുടെ ടീസറില്‍ പൃഥ്വിരാജ്- വീഡിയോ

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൃഥ്വിരാജിന്റെ വേറിട്ട ഭാവങ്ങള്‍ ടീസറില്‍ കാണാനാകുന്നു. https://youtu.be/WKLh0s87LCA മാമുക്കോയയുടെ കഥാപാത്രത്തിന്റെ സംസാരത്തിലൂടെയാണ് ടീസറിന്റെ തുടക്കം. ഒടുവില്‍...

മത്സരിക്കുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസുള്ളത് കെ.സുരേന്ദ്രന്‍റെ പേരിൽ

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെയെന്ന് കണക്ക്. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും നടൻ ലാലും ട്വന്‍റി 20-യിൽ, സംഘടനാ ചുമതല കേരളത്തിലെ വിവിധ ജില്ലകളിലായി സുരേന്ദ്രന്‍റെ പേരിൽ 248 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമം, പൊതുമുതൽ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം താലൂക്ക് ആശുപത്രി: ഡോക്ടർമാരില്ല; ആറുമണിയോടെ ഗേറ്റ് അടച്ച് അധികൃതർ

ഉപ്പള∙ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ രാത്രികാല പരിശോധന നിർത്തി. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലേക്കുള്ള ഗേറ്റ് അടയ്ക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു....
- Advertisement -spot_img