Sunday, May 4, 2025

Uncategorized

വാടക ഗർഭധാരണത്തില്‍ നയന്‍താരയെയും വിഘ്നേഷിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും; ആശുപത്രി കണ്ടെത്തി

ചെന്നൈ:  നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഒക്ടോബർ 9 ന് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിച്ചത്. ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലെ വിവാദം തുടര്‍ന്ന് ഉയര്‍ന്ന് വന്നത്. നിയമലംഘനം പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷം, വാടക ഗർഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു. "ഉടൻ തന്നെ...

ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

ദില്ലി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുക.  ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി ആർബിഐ വിലയിരുത്തുന്നുണ്ട്. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു....

പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌ സ്‌പോട്ട്

തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത്...

സ്വർണവില വീണ്ടും വീണു; ഇന്ന് കുറഞ്ഞത് 360 രൂപ!

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ  160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37880 രൂപയാണ്. ഒരു ഗ്രാം...

റോഡിലെ കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ എന്തിന്​​ ടോൾ നൽകണം? -ഹൈകോടതി

കൊച്ചി: കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ റോഡിന്‍റെ പേരിൽ യാത്രക്കാർ ടോൾ നൽകുന്നതെന്തിനെന്ന്​ ഹൈകോടതി. ദേശീയപാതയിൽ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ നിരീക്ഷിച്ചു. ആഗസ്റ്റ്​ അഞ്ചിന്​ നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽവീണ്​ ഇരുച​ക്ര വാഹന യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് കരാർ കമ്പനിക്ക്​ ബാധ്യത ചുമത്തി നിയമപരമായി ശിക്ഷിക്കാൻ സ്വീകരിച്ച...

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത കേസ്: നാല് കോൺഗ്രസുകാർ അറസ്റ്റിൽ

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകൾ...

എ‌യർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു

ദില്ലി: പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. 519 രൂപ, 779 രൂപയുടെ പുതിയ പ്ലാനുകളോടൊപ്പം ആനുകൂല്യങ്ങളുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 779 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. 519 രൂപയുടെ പ്ലാൻ 60 ദിവസത്തേക്കും. രണ്ട് പ്ലാനുകളിൽ ഏത് ചെയ്താലും വരിക്കാർക്ക് പ്രതിദിനം 1.5 ജിബി 4 ജി ഡാറ്റയും ഇന്ത്യയിൽ...

ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപിന്റെ സംഘാടക സമിതി രൂപീകരിച്ചു

കാസറഗോഡ് : സെപ്റ്റംബർ 3,4,5 തീയതികളിൽ എം.പി ഇന്റർനാഷണൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.പി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു . സംഘാടക സമിതിയുടെ ചീഫ് പാറ്റേൺസായി കെഎം ബലാൾ (...

ബീഫ് ഇറക്കുമതി പുനരാരംഭിക്കണം; ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ

ന്യൂദല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ. പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും ഗാര്‍ഹിക കന്നുകാലി മേഖലയെ മെച്ചപ്പെടുത്താനും വേണ്ടിയായിരുന്നു ഇന്ത്യയില്‍ നിന്ന് എരുമ മാംസം ഉള്‍പ്പെടെയുള്ള ശീതീകരിച്ച മാംസം ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിയത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ഫിഷറീസ്, കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാണിജ്യ...

മഞ്ചേശ്വരത്ത് കോളേജ് ജീവനക്കാർക്കെതിരെ സദാചാര ആക്രമണം ; 2 പേർ അറസ്റ്റിൽ

മഞ്ചേശ്വരം: മഞ്ചേശ്വരം കോളജിലെ ജീവനക്കാർക്കെതിരെ സദാചാര ആക്രമണമെന്ന് പരാതി. മൂന്നംഗ സംഘമാണ് സദാചാര ഗുണ്ടായിസം നടത്തിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ തിരയുകയാണ്. മുസ്ത്വഫ (43), വിജിത് (28) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്യൂടി...
- Advertisement -spot_img

Latest News

സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമില്ല; ക്വട്ടേഷന്‍ നൽകിയത് ഫാസിലിന്റെ സഹോദരനെന്ന് കമ്മീഷണർ അനുപം അഗ്രവാൾ

മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗ്രവാൾ. സുഹാസ് വധത്തിനു പിന്നിൽ നിരോധിത...
- Advertisement -spot_img