അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്മാര്ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം...
കുമ്പള : ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ സനദ്ദാന സമ്മേളനം ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കും. വ്യാഴാഴ്ച ഒൻപതിന് പതാക ഉയർത്തും. ഖത്മുൽ ഖുർആൻ പ്രാർഥന കെ.എസ്. ജാഫർ സ്വാദിഖ് തങ്ങൾ നിർവഹിക്കും. എം.ടി. അബ്ദുള്ള മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഷീ കാമ്പസിലെ വിദ്യാർഥിനികൾക്ക് സനദ് നൽകും. ഏഴിന്...
കാസർഗോഡ് : കാസർഗോഡ് ചെർക്കളയിൽ സ്വകാര്യ ബസ് തട്ടി നാലു വയസുകാരൻ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മയ്ക്ക് നിസ്സാര പരിക്കേറ്റു. കാസർഗോഡ് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസ് തട്ടിയാണ് അപകടം. ഉച്ചയോടെ ആണ് സംഭവം നടന്നത്.
ചിറയിന്‍കീഴ്: ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ലല്ലോ എന്ന വിഷമത്തിലാണ് കൂട്ടുകാര്‍. വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ്സുകാരി ഫാത്തിമത്ത് മുഹ്‌സിന(15) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒപ്പനയിലെ മണവാട്ടി ആയി എല്ലാവരുടെയും മനസ്സു നിറച്ച കുട്ടിയായിരുന്നു ഫാത്തിമത്ത് മുഹ്‌സിന. നവംബര്‍ 30നാണ്...
ഡൽഹി: വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു.
പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റർ ഉപയോഗിക്കുക എന്നതിൽ അലംഭാവം...
ലോകത്തിലെ ചില സ്ഥലങ്ങൾ വളരെ കർശനമായിരിക്കും. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും അതുപോലെ തന്നെ ശക്തമായിരിക്കും. അത്തരം സ്ഥലങ്ങളിലൊന്നാണ് കോടതി. അവിടെ കൃത്യമായി എങ്ങനെയാണോ പെരുമാറേണ്ടത് അതുപോലെ തന്നെ പെരുമാറണം. പ്രത്യേകിച്ച് കോടതിയിൽ വാദം നടക്കുന്ന കേസിലെ കുറ്റാരോപിതനാണ് എങ്കിൽ.
സാധാരണ കോടതികളിൽ കുറ്റാരോപിതനെത്തുന്നത് പൊലീസിനോടൊപ്പമായിരിക്കും. വളരെ അപൂർവമാണ് അങ്ങനെ അല്ലാതെ സംഭവിക്കാറുള്ളത്. എന്നാൽ, അർക്കൻസസിലെ ഒരു...
ലോകത്തിലേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിക്കാറുള്ള വാട്‌സാപ്പിന്റെ സമീപനം മിക്കപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ്...
റിയാദ്: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിപ്പ് നല്‍കിയത്. മക്ക, ജിദ്ദ, അല്‍ജമൂം, ബഹ്‌റ, അറഫ, ഖുലൈസ്, അസ്ഫാന്‍, അല്‍കാമില്‍, റഹാത്ത്, റാബിഗ് എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണി വരെ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. പൊതുജനങ്ങള്‍...
ബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രത്തിൽ പിന്തുടരുന്ന പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റുന്നു. ഇനി മുതതൽ 'ആരതി നമസ്‌കാര' എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ്...
പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനുള്ള പ്രതിവിധിയായി മിക്കവരും 'ട്രൂ കോളര്‍' പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).
ഫോണിലേയ്ക്ക് ഒരു...
മലപ്പുറം: തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത്...