കുമ്പള : ദേശീയപാത ആരിക്കാടിയിൽ നിർമിക്കുന്ന ടോൾഗേറ്റിന്റെ പണി അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കാൻ കർമസമിതി തീരുമാനം. കഴിഞ്ഞദിവസം കർമസമിതി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം കുമ്പളയിൽ നടന്നിരുന്നു. നഗരത്തിൽ പന്തലൊരുക്കി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കർമസമിതി.
ആരിക്കാടിയിൽ നിർമാണം നടക്കുന്നയിടത്തു സമരവും പ്രതിഷേധവും നടന്നാൽ അത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് അനിശ്ചിതകാല സമരം കുമ്പളനഗരത്തിലാക്കുന്നത്. ഞായറാഴ്ച...
GST ഇളവ് നിലവിൽ വരുന്നതോടെ കാറുകളുടെ വില കുറയും. കാർ വില സെപ്റ്റംബർ 22 മുതൽ കുറയുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതിനായി സെപ്റ്റംബർ 22 മുതൽ 1.45 ലക്ഷം വരെ കാറുകൾക്ക് വില കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വെള്ളിയാഴ്ച അറിയിച്ചു.
ഈ ആഴ്ച ആദ്യം ജിഎസ്ടി കൗൺസിൽ...
ഗുരുഗ്രാം: തലയറുത്തനിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്. മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ് സംഭവം നടന്നത്.
പൂജൻ പ്രസാദ് എന്ന വ്യക്തി ഒരു ആഴ്ചയോളം വീട്ടിൽ വരാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1-ന് പോലീസ് സ്റ്റേഷനിൽ ഒരു...
കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി. ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്....
കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്.
ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.
ആപ്പിൾ ഐഫോൺ 17 മോഡൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഐഫോൺ 17 ന് ഇത്തവണ വലിയ സ്ക്രീനായിരിക്കുമെന്നാണ് വിവരം. ഇപ്പോൾ വിപണിയിലുള്ള ഐഫോൺ 16 പ്രോയ്ക്കുള്ള 6.3 ഇഞ്ച് സ്ക്രീൻ ആയിരിക്കും ഐഫോൺ 17 നെന്ന് ടിപ്പ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നു.
ഐഫോൺ 17 സീരിസിൽ...
തിരുവനന്തപുരം: മഴ കനക്കുന്നതിന് പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള,...
ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ പി പ്രശാന്തിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ജില്ലാ പ്രസിഡന്റിന് എസ് ഡി പി ഐ ബന്ധം ഉണ്ടെന്ന് ആയിരുന്നു പാർട്ടി ഗ്രൂപ്പിലെ വിമർശനം.
സംഭവത്തിൽ പ്രശാന്തിന് ബിജെപി...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയിൽ വഴിയാണ് 'നിന്നെ ഞാൻ കൊല്ലും' എന്ന മൂന്ന് വാക്കുകൾ മാത്രമുള്ള ഭീഷണി താരത്തിന് ലഭിച്ചത്. ഭീഷണിയെത്തുടർന്ന്, ഗംഭീർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച,...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...