ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി മൊബൈൽ സേവദാതാക്കളായ ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. ഇതോടൊപ്പം 4കെ സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും ജിയോ അവകാശപ്പെടുന്നു. ഇതോടൊപ്പം 12 ഒടിടി സേവനങ്ങളും...
കോവിഡ് 19 മഹാമാരി മൂലം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുകയാണ് നമ്മൾ. അതുകൊണ്ട് ശക്തമായ ഇന്റർനെറ്റ് കണക്ഷൻ നമ്മുടെ ആവശ്യവുമാണ്. എന്നാൽ, പലപ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ആവശ്യത്തിന് നെറ്റ് ലഭിക്കാറുണ്ടായിരിക്കില്ല. ശക്തമായ ബ്രോഡ്ബാൻഡ് കണക്ഷൻ താങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ ആശ്രയിക്കാവുന്നത് അവരുടെ മൊബൈൽ ഡാറ്റയെയാണ്.
എന്നാൽ, മൊബൈലിലും സ്ഥിരമായ കണക്റ്റിവിറ്റി...
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഫോൺ സേവനം ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. കുറഞ്ഞ ചെലവിൽ മൊബൈൽ സേവനം ലഭിച്ചിരുന്ന കാലം എയർടെൽ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അന്യമാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വരും ആഴ്ചകളിലോ മാസങ്ങളിലോ നിരക്ക് വർധന ഉണ്ടാകുമെന്ന സൂചനകളാണ് വരുന്നത്. ഭാരതി എയർടെൽ സ്ഥാപകനും ചെയർമാനുമായ സുനിൽ മിത്തൽ അടുത്തിടെ നടത്തിയ പരാമർശമാണ്...
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ല. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവര്‍ഷവും കുറഞ്ഞുവരികയാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.
2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍...
കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. രണ്ടു ദിവസത്തിനിടെ പവന് 1,360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
പവന് 38,880 രൂപയിലും ഗ്രാമിന് 4,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ദില്ലി: ഇന്നലെ അപ്രത്യക്ഷമായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ഇന്നലെയാണ് തീര്‍ത്തും അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞ് പ്രശ്നം പരിഹരിച്ചത്. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സമയം പ്ലേ സ്റ്റോറിന്‍റെ വെബ് സൈറ്റില്‍ പേ ആപ്പ് ലഭ്യമായിരുന്നു.
പുതിയ അപ്ഡേറ്റ്...
ന്യൂഡല്‍ഹി:(www.mediavisionnews.in)യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഒരു ആഴ്ചയായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച നിലയില്‍ നടക്കുന്നില്ല. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പലരും അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയായിരുന്നു.
ഇപ്പോള്‍ ആ പ്രശ്‌നത്തിന് ഏറക്കുറെ പരിഹാരമായെങ്കിലും പ്ലേസ്റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യൻ...
ടിക് ടോക്കിനെ അനുകരിച്ച് ലാസോ എന്ന ആപ്ലിക്കേഷന്‍ വിവിധ വിപണികളില്‍ പരീക്ഷിക്കുകയും പിന്നീട് അത് ഒഴിവാക്കി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ പുതിയ സേവനത്തിന് തുടക്കമിടുകയും ചെയ്ത ഫെയ്‌സ്ബുക്ക് ചെറു വീഡിയോകള്‍ കാണുന്നതിന് മാത്രമായി മറ്റൊരു സംവിധാനം കൂടി പരീക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്പിലാണ് 'ഷോര്‍ട്ട് വീഡിയോസ്' എന്ന പേരില്‍ പുതിയ ടാബ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിന്റെ...
സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വര്‍ണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ പവന്റെ വില 42,000 രൂപയില്‍നിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്.
ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്‌ക്കെത്തുകയും ചെയ്തു....
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....