മെസേജ് അയച്ച ആള്‍ അറിയാതെ വാട്ട്‌സ്ആപ്പ് സന്ദേശം എങ്ങനെ വായിക്കാം. അതിനൊരു മാര്‍ഗമുണ്ട്. ഇത് ചെയ്യാനുള്ള ഒരു ലളിതമായ മാര്‍ഗ്ഗം മെസേജ് വായിച്ചു എന്നറിയിക്കുന്ന നീല ടിക്കുകള്‍ ഓഫാക്കുക എന്നതാണ്. എന്നാല്‍ ഇവിടൊരു പ്രശ്‌നമുണ്ട്. ഇത് സെറ്റിങ്ങ്‌സില്‍ കയറി ഓഫ് ചെയ്താല്‍ നിങ്ങളുടെ സന്ദേശം മറ്റൊരാള്‍ വായിച്ചോ എന്നറിയാന്‍ നിങ്ങള്‍ക്കും കഴിയില്ല. എന്നാല്‍, ഇത്...
രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി. അടിസ്ഥാന ലെവല്‍ പ്ലാന്‍...
ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വോയ്സ് കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ആപ്പിന്റെ ‘കോള്‍സ്’ ടാബിലേക്ക് പോയാണ് ഗ്രൂപ്പ് കോളുകളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പ് കോളുകള്‍ക്കിടയില്‍ നിങ്ങളുടെ കോള്‍ എന്തെങ്കിലും കാരണവശാല്‍ കട്ടായി പോയാലും മറ്റുള്ളവര്‍ ആഡ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് കോളില്‍ വീണ്ടും...
വാട്‌സ്ആപ്പ് ഇനിമുതല്‍ ഫോണ്‍ ഇല്ലാതെ നാലു കമ്പ്യൂട്ടറുകളില്‍ വരെ ഉപയോഗിക്കാം. പുതിയ ബീറ്റാ വെര്‍ഷനിലാണ് ഈ സൗകര്യമുള്ളത്. അപ്‌ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്‍ഷന്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം, പുതിയ അപ്‌ഡേറ്റ് ലോകം മുഴുവന്‍ ലഭ്യമാക്കും.
'പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, ഫോണിന് പുറമേ, നാല് ഡിവൈസുകളില്‍ ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍...
മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ 15 മിനിറ്റിൽ ഡിലീറ്റ് ചെയ്യാൻ പുതിയ സംവിധാനം. ഐഫോൺ ഉപഭക്താക്കളുടെ ഗൂഗിൾ ആപ്പിലാണ് ഈ സേവന ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലും ഇൻസ്റ്റന്റ് ഡെലീറ്റ് ഓപ്ഷൻ നിലവിൽ പ്രവർത്തിക്കില്ല.
ലൊക്കേഷൻ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെർച്ച്...
പെട്രോളിനും ഡീസലിനുമൊക്കെ വിലകുത്തനെ കയറിക്കൊണ്ടിരിക്കുന്ന കാലമാണ്. അതിനാല്‍ ഓരോ തുള്ളിയും അമൂല്യമായി സൂക്ഷിക്കേണ്ട കാലം. പലപ്പോഴും പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ കബളിപ്പിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ കൊണ്ടാണെങ്കില്‍ മറ്റുചിലപ്പോള്‍ അറിവില്ലായ്‍മ കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഓരോ തുള്ളി ഇന്ധനവും അമൂല്യമായ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് അനായാസം...
പരമ്പരാഗത നിക്ഷേപമാർഗമായ സ്വർണത്തിൽനിന്ന് നിക്ഷേപകർ വൻതോതിൽ ക്രിപ്‌റ്റോകറൻസിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്വർണനിക്ഷേപമുള്ള(25,000ടൺ)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം 20 കോടി ഡോളറിൽനിന്ന് ക്രിപ്‌റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയർന്നുവെന്ന്, ക്രിപ്‌റ്റോകറൻസികൾക്കായി സോഫ്റ്റ് വെയർ സേവനം ഉൾപ്പടെയുളളവ നൽകുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു.
ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വർണത്തെ വിട്ട് ക്രിപ്‌റ്റോയിൽ കോടികൾ മുടക്കുന്നത്. 34 വയസ്സിന്...
ബീജിംഗ്: ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ചൈന നടത്തുന്ന കടുത്ത നടപടികളെ തുടര്‍ന്ന് വന്‍ മൂല്യത്തകര്‍ച്ച നേരിട്ട് ബിറ്റ്‌കോയിന്‍. ബിറ്റ്‌കോയിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും വന്‍ മൂല്യത്തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ നടപടി എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.
ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ കാരണം അഞ്ച് മാസത്തിനിടെ...
പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...