Tech & Auto

വെറും 1,900 രൂപയ്ക്ക് ആപ്പിളിന്‍റെ ഈ പ്രോഡക്ട് കിട്ടും; മൂക്കത്ത് വിരല്‍വച്ച് ഉപയോക്താക്കള്‍.!

ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. എന്നാല്‍, ആപ്പിള്‍ ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഒരു തുണി വാങ്ങാന്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പിള്‍ പ്രൊഡക്ട് മാനേജര്‍മാര്‍ ഒരു മീറ്റിംഗില്‍ ഇതേ ചോദ്യം ഉയര്‍ന്നാല്‍ അവര്‍ക്കൊരു ഉത്തരമുണ്ട്....

ഇനി ‘ഫേസ്ബുക്കല്ല’! സുപ്രധാന തീരുമാനവുമായി സുക്കര്‍ബര്‍ഗ്; ഒരാഴ്ചയ്ക്കുള്ളില്‍ കമ്പനിയുടെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍:ഫേസ്ബുക്ക് പേരുമാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ആഴ്ചയോടെ കമ്പനി പുതിയ പേര് സ്വീകരിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച ‘മെറ്റാവേഴ്സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’...

ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കില്‍ അപകടമാണ്; മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: വന്‍ സുരക്ഷ പ്രശ്നങ്ങളാല്‍ ഗൂഗിള്‍ (Google) പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ നീക്കം ചെയ്യാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് 150 ആപ്പുകളെ (Android Apps) ഗൂഗിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇത് ഉപയോഗിക്കുന്നതില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ക്ക് ഹാനികരമാകാവുന്ന മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍‍ നീക്കം ചെയ്തു. ലോകത്താകമാനം...

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ വക പണി; ഈ ‘പണി’ നല്ലതാണെന്ന് ഒരു വിഭാഗം.!

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ (Whatsapp) സന്ദേശങ്ങള്‍ ബാക്ക്അപ് ചെയ്തു വയ്ക്കുന്നത് സാധാരണമാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇത് സാധാരണ ചെയ്യാറ് ഗൂഗിള്‍ ഡ്രൈവിലാണ് (Google Drive). നിലവില്‍ പരിധിയില്ലാത്ത സ്റ്റോറേജാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് ഗൂഗിള്‍ (Google) ഡ്രൈവില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ആനുകൂല്യം ഉടന്‍ നിലയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. പഴയ സന്ദേശങ്ങള്‍ ബാക്ക്അപ് ചെയ്യാന്‍ വാട്ട്സ്ആപ്പിന് ഗൂഗിള്‍ ഒരു പരിധി...

വോയ്‌സ് റെക്കോര്‍ഡിംഗ് ഇടയ്ക്ക് വച്ച് നിര്‍ത്താം, പുനരാരംഭിക്കാനും സംവിധാനം, ബാക്ക്അപ്പ് ചാറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം; നടപടികളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വോയ്‌സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കും ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ്...

വാട്സാപ്പ് പ്രൊഫൈൽ ചിത്രം ആരെല്ലാം കാണണം? നമുക്ക് തീരുമാനിക്കാം: റിപ്പോർട്ട്

വാട്സാപ്പിൽ പ്രൊഫൈൽ ചിത്രങ്ങൾക്കും സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകില്ലേ..? അങ്ങനെയുള്ളവർക്ക് ഒരു സന്തോഷ വാർത്ത. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കൊക്കെ കാണാമെന്ന് ഉപഭോക്താവിന് തീരുമാനിക്കാനുള്ള സംവിധാനത്തിന് വാട്സാപ്പ് ഒരുങ്ങുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്നാണ് റിപ്പോർട്ട്. വാട്സാപ്പ് സ്റ്റാറ്റസിനുള്ളതുപോലെ എല്ലാവർക്കും (Everyone), കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് (My Contacts), ചിലർ ഉൾപ്പെടാതെയുള്ള കോൺടാക്റ്റ്സിൽ ഉള്ളവർ (My Contacts...

മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍; ഫേസ്ബുക്കില്‍ ഓഹരി ഇടിവ്

കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് സി.ഇ.ഒക്ക് വന്‍ നഷ്ടം സംഭവിച്ചത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന...

7 മണിക്കൂർ പണി മുടക്കി ഫെയ്സ്ബുക്കും വാട്ട്സാപ്പും; സക്കർബർഗിന് 52,000 കോടി നഷ്ടം

ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവ ലോകവ്യാപകമായി തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന...

ഗ്ലോബല്‍ വോയിസ് മെസേജ് പ്ലെയറുമായി വാട്ട്‌സ്ആപ്പ്, ഫീച്ചര്‍ ഇങ്ങനെ

വ്യത്യസ്ത പ്ലേബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പ് ഇതാദ്യമായാണ് ഗ്ലോബല്‍ വോയിസ് മെസേജ് പ്ലെയര്‍ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രകാരം ഈ പ്ലെയര്‍ ആപ്ലിക്കേഷന്റെ മുകളില്‍ പിന്‍...

അവിശ്വസനീയം ഓഫര്‍.! ഈ ഐഫോണ്‍ വെറും 9,499 രൂപയ്ക്ക് വാങ്ങാനും അവസരം.!

ഐഫോണ്‍ എസ്ഇയുടെ വില എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് താഴ്ന്നു! ഐഫോണ്‍ എസ്ഇ ഡിസ്‌കൗണ്ട് 10,000 രൂപയില്‍ താഴെ വാങ്ങാവുന്ന നിലയിലെത്തിയിരിക്കുന്നു. അതെ, 2020 ല്‍ പുറത്തിറങ്ങിയ ന്യായമായ പുതിയ ഒരു എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വിലയ്ക്കു ഐഫോണ്‍ ഇപ്പോള്‍ വാങ്ങാം! വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, ഐഫോണ്‍ എസ്ഇക്ക് കുറഞ്ഞത് നാല്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...
- Advertisement -spot_img