ഇന്ന് ഏറ്റവും കരുതലോടെ ഉപയോഗിക്കേണ്ട ഒന്നായി ഇലക്‌ട്രോണിക് ഡിവൈസുകള്‍ മാറിക്കഴിഞ്ഞു. അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളുമെല്ലാം ഹാക്കര്‍മാരുടെ വരുതിയിലാകും. എളുപ്പത്തില്‍ ആളുകള്‍ക്ക് കണ്ടുപിടിക്കാനാകുന്ന നിസാരമായ പാസ്‌വേഡുകള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ പലകുറി ആവര്‍ത്തിക്കാറുണ്ടെങ്കിലും പലരും ഇത് ഗൗനിക്കാറില്ല.
ഇപ്പോഴിതാ 2022ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡിന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് നോര്‍ഡ്പാസ്. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്...
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ...
വാട്‌സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് പതിപ്പിലും എത്തി. വാട്‌സാപ്പിലെ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണിത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുന്നു.
എന്താണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ?
വാട്‌സാപ്പ് ഗ്രൂപ്പുകളുമായി സമാനതകളുണ്ടെങ്കിലും കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആളുകള്‍ക്കെല്ലാം ഒരു ചാറ്റില്‍ ഒന്നിക്കാന്‍ സാധിക്കും....
ജിയോയുടെ 5ജി തരംഗം വ്യാപിക്കുന്നു. ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങൾ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച് നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്.
മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ്...
ന്യൂയോർക്ക്: ഇന്ത്യയിലെ യുവ സംഗീത സംവിധായകർക്ക് സന്തോഷവാർത്ത. മാസം രണ്ടു ലക്ഷം വരെ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങുന്നു. ഫോട്ടോ-വിഡിയോ ഷെയറിങ് ആപ്പായ സ്‌നാപ്ചാറ്റിന്റെ ഉടമകളായ സ്‌നാപ് ആണ് ഇന്ത്യക്കാർക്കായി 'സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട്' ആരംഭിച്ചിരിക്കുന്നത്. 50,000 ഡോളർ(ഏകദേശം 40 ലക്ഷം രൂപ) ആണ് ഫണ്ടിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വതന്ത്ര ഡിജിറ്റൽ മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ 'ഡിസ്‌ട്രോകിഡു'മായി ചേർന്നാണ്...
ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ 74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്....
ദില്ലി: മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നു. കൃത്യമായ ഇടവേളകളില്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചപര്‍.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഇപ്പോൾ ആന്‍ഡ്രോയ്ഡ്, ബീറ്റ ബീറ്റ ആപ്പുകളിൽ ചില ബീറ്റ ടെസ്റ്ററുകൾക്കായി സ്വയം സന്ദേശങ്ങൾ...
ദില്ലി: ആപ്പിളിന്റെ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5ജി സ്മാർട്ട്‌ഫോണുകളിലും ഈ മാസം പകുതിയോടെ എയർടെൽ 5ജി സേവനങ്ങളെ ലഭിച്ച് തുടങ്ങുമെന്ന് ഭാരതി എയർടെല്‍ അറിയിച്ചു.
കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കവെയാണ്, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തല്‍ ഈ കാര്യം പറഞ്ഞത്. നവംബർ ആദ്യവാരം ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും അതിന്...
ദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം.
ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാൽ വാട്ട്സ്ആപ്പിന് എതിരെ സെപ്റ്റംബറിൽ 666...
ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നത്. 2022 നവംബർ 1 മുതൽ ഡിജിറ്റൽ രൂപയിൽ വിപണികളിൽ ഇടപാട് നടത്താനാവും എന്നാണ് ആർ ബി ഐ അറിയിച്ചത്.
ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും കുറച്ചു കാലമായി റിസർവ് ബാങ്ക്...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...