Thursday, August 7, 2025

Tech & Auto

‘ഫിംഗര്‍ ലോക്ക്’ സുരക്ഷയൊരുക്കി വാട്സാപ്പ് വരുന്നു

ന്യൂഡല്‍ഹി (www.mediavisionnews.in): കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത...

ഈ ഇരുചക്ര വാഹനങ്ങളുടെ ആയുസ്സ് ഇനി വെറും മൂന്ന് മാസം മാത്രം!

(www.mediavisionnews.in) സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുകയാണ്. ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ വാഹന നിര്‍മാണ കമ്പനികള്‍ക്കും നേരത്തെ നല്‍കിക്കഴിഞ്ഞു. 2018 ഏപ്രില്‍ ഒന്നിന് ശേഷം തന്നെ പുതുതായെത്തുന്ന മോഡലുകള്‍ക്ക്...

ടിക്ക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴി; കുട്ടികൾക്ക് അറിയില്ല, വരാനിരിക്കുന്ന ദുരന്തം

ഫ്രാന്‍സ്‌ (www.mediavisionnews.in):ലോകത്തിലെ യുവത്വം ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ പുറകിലാണ്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളാണെന്നാണ് റിപ്പോര്‍ട്ട്. പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ടിലുള്ളത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ പോലും രാപ്പകൽ ടിക്...

പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 12,000 രൂപ അധിക നികുതി നല്‍കണം!

ന്യൂഡല്‍ഹി (www.mediavisionnews.in):ഇനി മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധിക നികുതി നല്‍കേണ്ടിവരും. 12,000 രൂപയാണ് പുതിയ ഇത്തരം കാറുകള്‍ക്ക് തീരുവ നല്‍കേണ്ടി വരിക. ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മ്മാണം എന്നിവയെ പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് അവസാനഘട്ടത്തിലാണ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും...

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ഇടിയുമ്പോള്‍ ഇന്ത്യയില്‍ കുതിക്കുന്നു

ദില്ലി(www.mediavisionnews.in):തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം ഇന്ധനവില വീണ്ടും ഉയരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആറു ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 46 പൈസയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യ ആശ്രയിക്കുന്ന...

ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കഴിയുമോ?; 72 ലക്ഷം രൂപ സമ്മാനമായി നേടാം

(www.mediavisionnews.in):മൊബൈല്‍ ഫോണ്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യില്‍ ഫോണ്‍ ഇല്ലാത്ത സമയം വളരെ കുറവ്. എല്ലാ കാര്യങ്ങളും നടക്കുന്നത് ഫോണിലൂടെ. വിരല്‍ത്തുമ്പിലേക്ക് ചുരുക്കി കെട്ടിയ ഈ ലോകം ഒരു ദിവസമോ രണ്ടു ദിവസമോ ഉപയോഗിക്കാതിരിക്കു എന്നൊരു വെല്ലുവിളി വന്നാല്‍ അതേറ്റെടുക്കാന്‍ ആധുനിക മനുഷ്യന്‍ രണ്ടാമതൊന്ന് ചിന്തിക്കമെന്നുറപ്പ്. ആ വെല്ലുവിളി ഒരു വര്‍ഷത്തേക്കായാലോ....

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം മതി; പുതിയ ഉത്തരവുമായി ട്രായ്

ന്യൂഡല്‍ഹി (www.mediavisionnews.in): മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം മതിയെന്ന പുതിയ ഉത്തരവുമായി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും....

ജാവ പൊളിച്ചടുക്കും; ബുള്ളറ്റ് കണ്ടം വഴി ഓടും: ഇതാ തെളിവ്

(www.mediavisionnews.in):ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ മുണ്ടും മടക്കി എത്തിയിരിക്കുകയാണ് ജാവ. എതിരാളികളില്ലാതെ വിപണിയില്‍ വിലസുന്ന ബുള്ളറ്റിനെ വെല്ലാന്‍ റെട്രോ ലുക്കിലുള്ള രണ്ട് സൂപ്പര്‍ താരങ്ങളെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. നോട്ടത്തിലും ഭാവത്തിലും എന്‍ഫീല്‍ഡിനോട് കിടപിടിക്കുന്ന ജാവയുടെ ഈ രണ്ട് മോഡലുകള്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350ന് വമ്പന്‍ വെല്ലുവിളിയാണെന്നാണ്...

ജാവ ഇഫക്ട്; റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ നവംബറില്‍ 6% ഇടിവ്

ന്യൂദല്‍ഹി(www.mediavisionnews.in): റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ 2018 നവംബറില്‍ 6 ശതമാനം ഇടിവ്. 70,126 ബൈക്കുകള്‍ വിറ്റിടത്ത് 65,744 ബൈക്കുകളാണ് നവംബറില്‍ ഐഷറിന്റെ കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിറ്റു പോയത്. വിദേശത്തേക്കുള്ള കയറ്റുമതിയിലും വന്‍ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേരിടുന്നത്. 2017 നവംബറില്‍ 2,350 ബൈക്കുകള്‍ കയറ്റി അയച്ചിടത്ത് കഴിഞ്ഞ മാസം വെറും 718...

പുതിയ മാരുതി എര്‍ട്ടിഗയില്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരുന്നു

ന്യൂദല്‍ഹി (www.mediavisionnews.in): അടിമുടി പുതിയ രൂപത്തില്‍ രണ്ടാംതലമുറ എര്‍ട്ടിഗയെ അടുത്തിടെയാണ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഡീസല്‍ എന്‍ജിന്‍ പഴയ എര്‍ട്ടിഗയിലെ അതേ എന്‍ജിനായിരുന്നു. എന്നാല്‍ ഡീസല്‍ എന്‍ജിനും പുതിയതാക്കി കരുത്ത് കാണിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ എര്‍ട്ടിഗയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ്...
- Advertisement -spot_img

Latest News

നാളെ അവധി; കനത്ത മഴ തുടരുന്നു, റെഡ് അല‍ർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...
- Advertisement -spot_img