Monday, October 20, 2025

Tech & Auto

ഒറ്റ ചാ‍ർജ്ജിൽ കാസർകോട് നിന്നും തിരുവനന്തപുരം! അതും സകുടുംബം, ഇലക്ട്രിക്ക് എംപിവിയുമായി മാരുതി സുസുക്കി!

നിലവിലുള്ള ഉൽപ്പന്ന പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്യുമ്പോൾ പുതിയ മോഡലുകളുടെ ഒരു ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിട്ടുകൊണ്ട്, വരും വർഷങ്ങളിൽ മാരുതി സുസുക്കിക്ക് മികച്ച ഉൽപ്പന്ന തന്ത്രമുണ്ട്. പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയർ എന്നിവയും ഈ വർഷത്തെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയും കൊണ്ടുവരുന്നതിനൊപ്പം, കമ്പനിയുടെ ഭാവി പദധതിയിൽ ഒന്നിലധികം എസ്‌യുവികളും എംപിവികളും ഇവികളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന മാരുതി...

ഗ്രൂപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ?… പരിഹാരമുണ്ട്‌, പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാ വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍. ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ...

മറ്റ് ആപ്പുകള്‍ വേണ്ടിവരില്ല; ഇനി വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ കാണും

ട്രൂകോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെയായിരുന്നു പരിചിതമല്ലാത്ത നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഇനി മറ്റ് ആപ്പുകളൊന്നും വേണ്ട. സേവ് ചെയ്യാത്ത് നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്കൊപ്പം വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാര്‍ശയോട് അനുകൂല സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ കോള്‍ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ പേരുവിവരം അറിയാന്‍ അവകാശമുണ്ടെന്ന്...

ഇനി ട്രൂകോളർ വേണ്ടാ…! അജ്ഞാത നമ്പറുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ട്രായ്

ഫോണിലേക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ആരുടേതാണെന്ന് കണ്ടെത്താൻ ഒരു സഹായിക്കുന്ന ആപ്പാണ് ട്രൂകോളർ. സമാന സേവനം നൽകുന്ന മറ്റ് ആപ്പുകൾ വളരെ കുറവായതിനാൽ കോടിക്കണക്കിന് യൂസർമാരാണ് ഇന്ത്യയിൽ ട്രൂകോളറിനുള്ളത്. മാത്രമല്ല, ജങ്ക് കോളുകളും മാർക്കറ്റിങ് കോളുകളുമൊക്കെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാനും ആപ്പിന് കഴിയും. എന്നാൽ, ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് പ്രവേശനം നൽകിയാൽ മാത്രമാണ്...

ഫോണ്‍ നനഞ്ഞാലുടൻ അരിപ്പാത്രത്തിനടുത്തേക്ക് ഓടാറുണ്ടോ? ആ പരിപാടി നിർത്തിക്കോ, അത്ര നല്ലതല്ല

ഫോണെങ്ങാനും അബദ്ധത്തിൽ വെള്ളത്തിൽ വീണാലോ നനഞ്ഞാലോ നേരെ അരിക്കലത്തിന്റെ അടുത്തേക്ക് ഓടുന്നവരാണ് പലരും. ഇനി അങ്ങനെ ഓടണ്ട. ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കുമെന്ന് കരുതി ഇനി ഇത്തരം പരിപാടികൾ കാണിക്കരുതെന്നാണ് ആപ്പിൾ പറയുന്നത്. ഐഫോൺ ഉപയോക്താക്കൾക്കാണ് കമ്പനി ഇത്തരമൊരു മാർഗനിർദേശം നൽകിയിരിക്കുന്നത്. ഫോണിന് ഇത് കൂടുതൽ പ്രശ്നമായേക്കുമെന്നാണ് കമ്പനി പറയുന്നത്. ഫോണ്‍ അരിപ്പാത്രത്തില്‍ ഇടുമ്പോള്‍ ചെറുതരികള്‍ ഉള്ളിൽക്കടന്ന്...

അവൻ തിരിച്ചുവരുന്നു, ഇനി പൊട്ടുന്ന ശബ്‍ദം മാത്രമല്ല ഞെട്ടിക്കും കരുത്തും!

25 വർഷത്തിലേറെയായി ഉൽപ്പാദനം നടന്നിട്ടില്ലെങ്കിലും ഇന്ത്യൻ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു യമഹ ആർഎക്‌സ് 100. സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹന വിപണിയിൽ, അത് വാങ്ങാൻ വളരെയധികം ആളുകൾ തിരയുന്നു, ചില ഉടമകൾ അവരുടെ RX100-കൾക്ക് ഒരു ലക്ഷം രൂപയിലധികം ആവശ്യപ്പെടുന്നു. 1985 മുതൽ 1996 വരെ ഇന്ത്യൻ വിപണികളിൽ ഈ ബൈക്ക് ലഭ്യമായിരുന്നു. പ്രകടനത്തിന്റെ കാര്യത്തിൽ...

‘വീണാൽ പൊട്ടാത്ത ഡിസ്‍പ്ലേ’; ഇന്ത്യയിൽ പുതിയ ഫോണുമായി ഹോണർ, വിലയും വിശേഷങ്ങളും അറിയാം

ഹോണർ 90 എന്ന മോഡലിന് പിന്നാലെ ഇന്ത്യയിൽ പുതിയ സ്മാർട്ട്​ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഹോണർ. ഫോണിന്റെ പേര് ഹോണര്‍ എക്‌സ്9ബി 5ജി (Honor X9b 5G) എന്നാണ്. അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് ഡിസ്പ്ലേ-യാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷത. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടില്ല എന്നതാണ് ഡിസ്‍പ്ലേയുടെ പ്രത്യേകത. അള്‍ട്രാ-ബൗണ്‍സ് 360° ആന്റി ഡ്രോപ്പ് റെസിസ്റ്റന്‍സും...

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ക്രോസ്പ് പ്ലാറ്റ്ഫോം മെസേജിങ്ങ് സംവിധാനം അവതരിപ്പിക്കാനുള്ള നീക്കവുമായി വാട്സാപ്പ്. ഇതുവഴി ഒരു മെസേജിങ് ആപ്പില്‍ നിന്ന് മറ്റൊരു മെസേജിങ് ആപ്പിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കും. 2024മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി വാട്സാപ്പില്‍ നിന്ന് മറ്റ് മെസേജിങ് ആപ്പുകളിലേക്കും അവയില്‍ നിന്ന് വാട്സാപ്പിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. ഈ...

വ്യാജന്മാരെ പുറത്താക്കി ഗൂഗിൾ;പ്ലേസ്റ്റോറിലെ 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി ടെക്ക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാമ്പത്തികതട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പി.ടി.ഐ...

പെട്രോളിന് പകരം പുതിയ ഇന്ധനം, ലിറ്ററിന് ഇത്രയും ലാഭം; എല്ലാ മാസവും നിങ്ങൾക്ക് വലിയ സമ്പാദ്യം ഉറപ്പ്!

ദില്ലിയിൽ നടന്ന ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 അവസാനിച്ചു. ഈ എക്സ്പോയിൽ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനക്കാരും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാരുതിയുടെ വാഗൺആർ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ നിരവധി കാറുകൾ ഈ ഇന്ധനം പിന്തുണയ്ക്കുന്ന വാഹനങ്ങളെ അവതരിപ്പിക്കുമെന്ന്...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...
- Advertisement -spot_img