Tuesday, May 14, 2024

Tech & Auto

പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം....

കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍...

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി, പുതിയ പതിപ്പിൽ 4G കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. കൂടാതെ, ഫോണിന്റെ 25-ാം വാർഷികത്തെ അനുസ്മരിപ്പിക്കുന്നതിന് രസകരമായ ഒരു കൂട്ടം കളർ ഓപ്ഷനുകളുമായാണ് എച്ച്.എം.ഡി ഫോൺ അവതരിപ്പിച്ചത്. ഇന്നത്തെ കാലത്ത് ‘ഡിജിറ്റൽ...

25.75 കി.മീ മൈലേജുമായി പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം മുതൽ

മാരുതി സുസുക്കി ഹാച്ച്ബാക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ വിപണിയിൽ. വില 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെ. ആറ് മോഡലുകളിൽ മാനുവൽ ഗിയർബോക്സും അഞ്ചു മോഡലുകളിൽ എജിഎസ് ഗിയർബോക്സ് മോഡലും ലഭിക്കും. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നീ പുതിയ നിറങ്ങൾ അടക്കം ഒമ്പത് നിറങ്ങളിൽ പുതിയ സ്വിഫ്റ്റ് വിപണിയിലുണ്ട്. മാനുവൽ...

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; ഇനി ഒന്നല്ല, മൂന്ന് മെസേജുകൾ പിൻ ചെയ്യാം, അതിലും പ്രത്യേകതയുണ്ട്!

ദില്ലി: പുതിയ ഫീച്ച അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഇനി വാട്ട്സാപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനുള്ള അപ്ഡേഷൻ കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ...

ചൂട് സഹിക്കാനാവുന്നില്ലേ..? ധരിച്ച് നടക്കാവുന്ന എ.സി-യുമായി സോണി;റിയോൺ പോക്കറ്റ് 5-നെ കുറിച്ചറിയാം…

വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എ​​​ന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം...

പത്ത് മിനിറ്റ് ചാർജ് ചെയ്താൽ 600 കിലോമീറ്റർ പോകാം; അൾട്രാ ഫാസ്റ്റ് ബാറ്ററിയുമായി ചൈനീസ് കമ്പനി

600 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 10 മിനിറ്റ് ബാറ്ററി ചാർജ് ചെയ്താൽ മതി!! ഇതൊക്കെ നടക്കുമോ എന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ചൈനീസ് കമ്പനിയായ സി.എ.ടി.എൽ ആണ് അതിനൂതന ബാറ്ററി അവതരിപ്പിച്ചിരിക്കുന്നത്. ‘ഷെൻങ്സിങ് പ്ലസ് ഇ.വി ബാറ്ററി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 4സി അൾട്രാ ഫാസ്റ്റ് ചാർജിങ്ങും 1000 കിലോമീറ്റർ റേഞ്ചുമുള്ള ലോകത്തിലെ...

‘അത് ശരിയാവില്ല, സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്.  കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021​ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹര്‍ജികൾ  ഹൈക്കോടതി പരിഗണിക്കവെയാണ്...

ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്

വാട്സ്ആപ്പില്‍ ഫയലുകള്‍ പങ്കുവെക്കുമ്പോള്‍ നെറ്റ് തീരുന്നതും വേഗത ഇല്ലാത്തതും എല്ലാവരെയും അലട്ടാറുണ്ട്. ഇതിന് പ്രതിവിധിയുമായി എത്തുകയാണ് വാട്‌സ്ആപ്പ്. ഇന്റര്‍നെറ്റില്ലാതെ തന്നെ ഫയലുകള്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്‌ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ പങ്കുവെക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡാണെന്നും...

‘അത്തരക്കാരെ ഇനി എളുപ്പത്തിൽ കണ്ടെത്താം’; വാട്‌സ്ആപ്പില്‍ കിടിലന്‍ അപ്‌ഡേഷനുകള്‍

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇപ്പോഴിതാ, അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണാന്‍ സാധിക്കുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ്...
- Advertisement -spot_img

Latest News

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ....
- Advertisement -spot_img