ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ. പരിക്ക് ബ്രസീല്‍ ടീം ക്യാമ്പില്‍ കനത്ത ആശങ്ക വിതയ്ക്കുകയാണ്. ഇതിഹാസ താരം നെയ്മർക്ക് പിന്നാലെ പ്രതിരോധ താരം ഡാനിലോയ്ക്കും സ്വിറ്റ്സർലൻഡിനെതിരായ കാനറികളുടെ അടുത്ത മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്.
'വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നെയ്മറെയും ഡാനിലോയേയും എംആർഐ സ്കാനിംഗിന് വിധേയരാക്കി. ഇരുവരുടെയും കാല്‍ക്കുഴയിലെ ലിഗമെന്‍റിന് പരിക്കുണ്ട്. അടുത്ത മത്സരം എന്തായാലും...
ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി...
ഖത്തർ ലോകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ...
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത ക്ലബ് പ്രവേശനം എവിടേക്ക് എന്ന ആകാംക്ഷയിലാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ.
മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം പുതിയ ക്ലബ് തിരയുന്ന താരത്തിന് മുന്നിലേക്ക് 305 മില്യൺ പൗണ്ടിന്റെ വമ്പൻ വാഗ്‌ദാനമാണ് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ മുമ്പോട്ട് വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖേന അൽ ഹിലാൽ...
ദോഹ: സെർബിയക്കെതിരെ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാര്‌ലിസൻ നേടിയ അക്രോബാറ്റിക് ഗോളിൽ ത്രില്ലടിച്ച് ബ്രസീൽ ആരാധകർ. രണ്ടാം പകുതിയിൽ റിച്ചാർലിസൻ നേടിയ രണ്ട് ഗോളിനാണ് ബ്രസീൽ സെർബിയയെ തോൽപ്പിച്ച് പ്രതീക്ഷകൾ സജീവമാക്കിയത്. 72ാം മിനിറ്റിലായിരുന്നു ബ്രസീൽ ആരാധകരെ ആവേശത്തിൽ മുക്കിയ ഗോളിന്റെ പിറവി. ഇടതുവിങ്ങിൽ സൂപ്പർ താരം വിനീഷ്യസിന്റെ മുന്നേറ്റം. വിനീഷ്യസ് നൽകിയ മനോഹര പാസ് ബോക്‌സില്‍...
ദോഹ: ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്. ഒരു ക്ലബിന്‍റെയും മേൽവിലാസം ഇല്ലാതെ വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് തുടരുമ്പോഴാണ് ഒരു സമ്മര്‍ദങ്ങളും കളിത്തിലേക്ക് എടുക്കാതെ താരത്തിന്‍റെ മിന്നും പ്രകടനം. മത്സരത്തിനിറങ്ങുമ്പോള്‍ വികാരാധീനനായിരുന്നു റോണോ.
മത്സരത്തിന് മുമ്പ് തന്നെ...
ദില്ലി: സഞ്ജു സാംസണ് ശേഷം മറ്റൊരു മലയാളി കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ചതുർദിന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിലാണ് രോഹൻ കുന്നുമ്മൽ ഇടംപിടിച്ചത്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ മിന്നുന്ന പ്രകടനമാണ് രോഹന് തുണയായത്. ആദ്യമായാണ് രോഹൻ ഇന്ത്യൻ എ ടീമിൽ ഇടം പിടിക്കുന്നത്. അഭിമന്യ ഈശ്വരനാണ് ക്യാപ്റ്റൻ....
മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ക്ലബ് വിൽക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ. കാര്യമായ നവീകരണമാണ് ലക്ഷ്യമെന്ന് ഉടമകളായ ഗ്ലേസർ കുടുംബം വ്യക്തമാക്കി.
തന്ത്രപ്രധാനമായ ചില പരിഷ്‌കാരങ്ങൾക്ക് തയ്യാറെടുക്കുന്നു. സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന നിക്ഷേപം കൈമാറ്റം ചെയ്യുന്നതിൽ ധനകാര്യ ഉപദേഷ്ടാക്കളുമായി ചർച്ച പുരോഗമിക്കുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വഴിപിരിഞ്ഞെന്ന് അറിയിച്ചതിന്...
ദോഹ: ഫിഫ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ക്രോയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ ആയില്ല. കളിയുടെ തുടക്കത്തില്‍ ക്രോയേഷ്യക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ കളം പിടിച്ച മൊറോക്കോ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രോയേഷ്യയെ വിറപ്പിച്ചു.
ആറാം മിനിറ്റില്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രോയേഷ്യ കോര്‍ണര്‍ നേടിയെങ്കിലും ഗോളിലേക്കുള്ള വഴി തുറന്നില്ല....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...