Sports

റോണോയുടെ കോട്ടയിൽ കയറി മെസിയുടെ തൂക്കിയടി; പുതിയ തരം​ഗം സൃഷ്ടിച്ച് അർജന്റൈൻ നായകൻ

ദോഹ: ലോകകപ്പ് വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും തരംഗമായി ലിയോണൽ മെസി. അർജന്റൈൻ നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. കാൽപ്പന്തുലോകം കാൽക്കീഴിലാക്കിയ ലിയോണൽ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയമുഹൂർത്തമാണിത്. കാത്തുകാത്തിരുന്നുള്ള ലോകകപ്പ് വിജയം. ഫൈനലിൽ ഫ്രാൻസിന്റെ ഷൂട്ടൗട്ട് പരീക്ഷണം അതിജീവിച്ചാണ് മെസി ലോക ചാമ്പ്യനായത്. ഇതിന് ശേഷം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു...

ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ ‘നമ്പർ 1’ ബ്രസീൽ തന്നെ

സൂറിച്ച്: ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അർജന്റീന. ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി...

അര്‍ഹതയില്ലാതെ സ്വര്‍ണകപ്പിനൊപ്പം; പാചക വിദഗ്ധന്‍ സാള്‍ട്ട് ബേയ്ക്ക് രൂക്ഷ വിമര്‍ശനം

ആകാംഷ നിറഞ്ഞ ഫൈനലിനൊടുവില്‍ അര്‍ജന്‍റീന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായത്. എന്നാല്‍ വിജയികള്‍ക്ക് ചുരുങ്ങിയ ചിലര്‍ക്കും മാത്രം തൊടാന്‍ അനുമതിയുള്ള ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി പ്രമുഖ പാചക വിദഗ്ധന്‍.  ടര്‍ക്കിഷ് ഷെഫായ നുസ്രെത് ഗോക്‌ചെയാണ് വിവാദത്തിലായിരിക്കുന്നത്. സ്വര്‍ണക്കപ്പ് തൊടുക മാത്രമല്ല, വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട് സാള്‍ട്ട് ബേ എന്ന പേരില്‍ പ്രശസ്തനായ...

അര്‍ജന്റീനയുടെ ജയത്തില്‍ മതിമറന്നു; വസ്ത്രമുരിഞ്ഞ് അര്‍ജന്റീന ആരാധിക

ദോഹ: 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷത്താല്‍ മതിമറന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കൂടിയിരുന്നവരും തങ്ങള്‍ക്ക് മുന്നിലുള്ള ആ മനോഹര കാഴ്ചയെ എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും കരഞ്ഞു, ചിരിച്ചു, കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു അര്‍ജന്റീന ആരാധികയുടെ...

ഫ്രഞ്ച് ജേഴ്സിലേക്ക് ഇനി ബെൻസേമയില്ല; 35-ാം പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം

മാഡ്രിഡ്: ഫ്രഞ്ച് താരം കരീ ബെൻസേമ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. പരിക്കേറ്റ താരത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ടീമിൽ ഉൾപ്പെട്ടെങ്കിലും ഖത്തറിൽ എത്തിയശേഷം പരിക്കേറ്റ് പിൻമാറുകയായിരുന്നു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിലാണ് ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോൾ നേടിയിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി താരം കളി...

ലോകകപ്പ് വിജയാഘോഷത്തിനിടെ എംബാപ്പെയെ ട്രോളി അര്‍ജന്‍റീന താരങ്ങള്‍-വീഡിയോ

 ദോഹ:ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ അര്‍ജന്‍റീനക്ക് ആഘോഷിച്ച് മതിയാവുന്നുണ്ടായിരുന്നില്ല. 36 വര്‍ഷത്തിനുശേഷമുള്ള കിരീടനേട്ടം അര്‍ജന്‍റീന ആഘോഷിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഫൈനലില്‍ ഫ്രാന്‍സ് വീണെങ്കിലും ഹാട്രിക്കുമായി എംബാപ്പെയെന്ന പ്രതിഭാസത്തിന്‍റെ ആരോഹണവും ആരാധകര്‍ കണ്ടു. 80 മിനിറ്റ് വരെ തോല്‍വി ഉറപ്പിച്ചു നിന്ന ഫ്രാന്‍സിനെ ആദ്യം പെനല്‍റ്റിയിലൂടെയും മിനിറ്റുകള്‍ക്കുള്ളില്‍ വെടിച്ചില്ലുപോലെ നേടിയ മറ്റൊരു ഗോളിലൂടെയും ഒപ്പമെത്തിച്ച എംബാപ്പെ എക്സ്ട്രാ...

ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

ഇങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകള്‍ മാറിമറിഞ്ഞ സസ്‌പെന്‍സ് ത്രില്ലര്‍. അര്‍ജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാര്‍ഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാര്‍ട്ടിനസോ. രാജ്യം തോറ്റ കളിയില്‍ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ...

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍

ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് അസോസിയേഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ...

ലോകകപ്പിലെ ഈ ചരിത്രം എന്നെങ്കിലും തിരുത്തപ്പെടുമോ?

ഫുട്ബോളില്‍ നിങ്ങള്‍ക്കൊരു മികച്ച ദേശീയ ടീമുണ്ടായിരിക്കാം. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരനിരയുമാകാം അത്. അവരുടെ മികച്ച പ്രകടനങ്ങള്‍, ലോകകപ്പ് കിരീട പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്യും. പക്ഷേ, അതൊന്നും കിരീടനേട്ടത്തിന് നിങ്ങളെ സഹായിച്ചേക്കില്ല. പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ.. ലോകകപ്പിന്റെ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. 1930ല്‍ തുടങ്ങി 2022ല്‍ ഖത്തറില്‍ അവസാനിക്കുമ്പോഴും...

കിരീടം സമ്മാനിക്കുന്നതിന് തൊട്ടു മുമ്പ് മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍, അഭിനന്ദനവും വിമര്‍ശനവും

ദോഹ: ലോകകപ്പ് ഫൈനലില്‍ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ലിയോണല്‍ മെസി അര്‍ജന്‍റീനക്ക് വിശ്വകീരീടം സമ്മാനിച്ചപ്പോള്‍ ആരാധകര്‍ക്ക് അത് ആഘോഷരാവായിരുന്നു. വിജയത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങായിരുന്നു പിന്നീട് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്. ആദ്യം മാച്ച് ഒഫീഷ്യലുകള്‍ക്കുള്ള മെഡല്‍ദാനം, പിന്നെ...
- Advertisement -spot_img

Latest News

വീണ്ടും സെമി ശാപം; പ്രോട്ടിയാസിനെ വീഴ്ത്തി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍

കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...
- Advertisement -spot_img