Sunday, July 13, 2025

Sports

ജയ് ഷാ ഐ.സി.സി അധ്യക്ഷൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ദില്ലി : ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇനി ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ്...

ടീം ഇന്ത്യ വരെ വഴിമാറി; ടി20യില്‍ ലോക റെക്കോര്‍ഡിട്ട് കുഞ്ഞന്‍മാരായ സ്‌പെയിന്‍

മാഡ്രിഡ്: രാജ്യാന്തര ട്വന്‍റി 20യില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി സ്‌പെയിന്‍ പുരുഷ ക്രിക്കറ്റ് ടീം. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന പുരുഷ ടീം എന്ന നേട്ടമാണ് സ്‌പെയിന്‍ സ്വന്തമാക്കിയത്. സ്‌പാനിഷ് കുതിപ്പില്‍ ടീം ഇന്ത്യയടക്കം വഴിമാറി. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി 14 വിജയങ്ങള്‍ നേടുന്ന ആദ്യ പുരുഷ ടീം എന്ന റെക്കോര്‍ഡ് പേരിലാക്കിയിരിക്കുകയാണ് സ്‌പെയിന്‍...

രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടാല്‍ ചൂണ്ടാന്‍ തയ്യാറായി ഒരു ടീം; പ്ലാന്‍ ഇങ്ങനെ

മൊഹാലി: ഐപിഎല്‍ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം കെങ്കേമമാകും എന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ സജീവം. രോഹിത്തിന്‍റെ പേര് ലേലത്തില്‍ വന്നാല്‍ ഉറപ്പായും വലവീശും എന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഒരു ടീം.  2024 ഐപിഎല്‍ സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍സി നഷ്‌ടമായിരുന്നു. ഇതില്‍...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ തമ്മിലടി; ബട്‌ലറോട് പിണങ്ങിയ പരിശീലകന്‍ ആന്‍ഡ്യ്രു ഫ്ലിന്‍റോഫ് ടീം വിട്ടു

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന് ജോസ് ബട്‌ലറും പരിശീലകനായ ആന്‍ഡ്ര്യു ഫ്ലിന്‍റോഫും തമ്മില്‍ കടുത്ത അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. ബട്‌ലറുമായി ഒത്തുപോകാനാവില്ലെന്ന് വ്യക്തമാക്കി ഫ്ലിന്‍റോഫ് ടീം ക്യാംപ് വിട്ടതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിന്‍റെ താല്‍ക്കാലിക കോച്ചായ മാര്‍ക്കസ് ട്രെസ്കോത്തിക് തന്നെ തല്‍ക്കാലം കോച്ച് ആയി...

സില്‍വർ, ഗോൾഡ്, ഡയമണ്ട്… പ്ലേ ബട്ടൻ കൊടുത്ത് മടുക്കും യൂട്യൂബ്; ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

റിയാദ്: ഫുട്ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തൊട്ടതെല്ലാം പൊന്നാക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്‍റെ ലോക റെക്കോര്‍ഡും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളതിന്‍റെ റെക്കോര്‍ഡുമെല്ലാം ഉള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമായൊരു യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ലോക റെക്കോര്‍ഡിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്നലെ 'UR Cristiano' എന്ന ചാനലിലൂടെ യുട്യൂബില്‍  അരങ്ങേറിയ റൊണാള്‍ഡോ ആദ്യ മണിക്കൂറില്‍...

ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടാൻ കാരണം അവ‍ർ 3 പേർ : രോഹിത് ശർമ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നിൽ നെടുന്തൂണായി പ്രവർത്തിച്ച 3 പേർ ആരൊക്കെയെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ. സിയറ്റ് ക്രിക്കറ്റ് അവാർഡ് വിതരണച്ചടങ്ങിൽ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരെ രോഹിത് ശർമ എടുത്തുപറഞ്ഞത്. മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത്...

യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുവരാജിന്റെ ലോകകപ്പ് പ്രകടനങ്ങളും ക്യാൻസർ അതിജീവനവുമെല്ലാം സിനിമയുടെ ഉള്ളടക്കമാകും. സിനിമയിലെ നായകനെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. സച്ചിൻ തെണ്ടുൽക്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘സച്ചിൻ: എ ബില്ല്യൺ ഡീംസ്’ സംവിധാനം ചെയ്ത രവി ഭാഗചാന്ദ്കയാണ് ടി സീരീസിന് വേണ്ടി...

ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന; ആകെ വരുമാനത്തിലും കുതിപ്പ്

മുംബൈ: തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന. 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78...

അമാനുഷികന്‍ അമന്‍, ഗുസ്തിയില്‍ വെങ്കലം; പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വെങ്കല മെഡല്‍ നേടിയതോടെയാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്‍റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി...

‘ചക്ദേ ഇന്ത്യ’; ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

പാരീസ്: ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒളിമ്പിക്‌സിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്...
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img