Tuesday, April 30, 2024

Sports

FIFA ലോകകപ്പ് കഴിഞ്ഞാൽ ഖത്തറിലെ സ്റ്റേഡിയങ്ങൾക്ക് എന്ത് സംഭവിക്കും? ഭാവി പദ്ധതികള്‍ എന്തെല്ലാം?

ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ ഖത്തറിലെ സ്റ്റേഡിയങ്ങൾ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയങ്ങള്‍ പൊളിച്ചുനീക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നാണ് പൊളിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഫിഫ ലോകകപ്പിന് ശേഷം, ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയ്ക്കും ഖത്തര്‍ തന്നെയാണ് വേദിയാകുന്നത്. അതുകൊണ്ട് തന്നെ ഖത്തറിലെ ഫിഫ വേള്‍ഡ് കപ്പ് വേദികള്‍ക്ക് എന്ത് സംഭവിക്കുമെന്നും നോക്കാം. എന്താണ് ഖത്തറിന് വേണ്ടത്? ലോക കപ്പിന് വേദിയാകുന്ന...

ലോകകപ്പിലെ പന്തുകള്‍ക്ക് കാറ്റ് മാത്രം പോര, ചാര്‍ജും ചെയ്യണം! കാരണമറിയാം

ദോഹ: ലോകകപ്പിന് ഉപയോഗിക്കുന്ന പന്തില്‍ കാറ്റ് മാത്രം നിറച്ചാല്‍ പോര. ചാര്‍ജും ചെയ്യണം. പന്ത് ചാര്‍ജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഫോണൊക്കെ പോലെ പന്തും ചാര്‍ജിനിടണോ. എന്നായിരുന്നു പലരുടേയും ചോദ്യം. വേണമെന്നാണ് ഉത്തരം. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാനാണ് ഇങ്ങനെ ചാര്‍ജിനിടുന്നത്. ചെറിയ ബാറ്ററി വഴിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്....

‘ഇല്ല, അതൊന്നും സത്യമല്ല’: സൗദി ക്ലബ്ബിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തളളി റൊണാൾഡോ

ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഇല്ല, അക്കാര്യം ശരിയല്ല' എന്നായിരുന്നു പുതിയ ക്ലബ്ബുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള ക്രിസ്റ്റ്യാനോയുടെ മറുപടി. അതേസമയം അല്‍ നാസര്‍ തനിക്ക് ഓഫര്‍ നല്‍കിയ കാര്യം അദ്ദേഹം...

വന്നത് റൊണാള്‍ഡോയ്ക്ക് പകരക്കാരനായി; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്

ദോഹ: ഗോണ്‍സാലോ റാമോസ് എന്ന താരോദയത്തിനാണ് ലുസൈല്‍ ഐക്കോണിക് സ്റ്റേഡിയം സാക്ഷിയായത്. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആദ്യ ഇലവനിലെത്തി ഹാട്രിക് നേടി ഒറ്റരാത്രികൊണ്ട് റാമോസ് ഫുട്‌ബോള്‍ ലോകത്തെ കേന്ദ്രബിന്ദുവായി മാറി. പറങ്കിനാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ചതാരത്തെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തിരുത്തിയപ്പോള്‍ ഫുട്‌ബോള്‍ ലോകം അമ്പരന്നു. പകരമെത്തിയത് അധികമാരും അറിയാത്ത ഗോണ്‍സാലോ റാമോസ്. ഘാനയ്‌ക്കെതിരെ...

ഫുട്‌ബോൾ മാച്ചിനിടെ ഒരു കളിക്കാരൻ എത്ര കിലോമീറ്റർ ഓടേണ്ടി വരും ?

ഒറ്റ വിസിൽ…പിന്നെ പന്തിന് പിന്നാലെയുള്ള ജീവൻ മരണ പാച്ചിലാണ്…തൊണ്ണൂർ മിനിറ്റിലേറെ നീളുന്ന കളി…ഈ സമയത്തിനിടെ ഒരു ഫുട്‌ബോൾ കളിക്കാരൻ എത്ര കിലോമീറ്ററാണ് ഓടിത്തീർക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ ? പ്രീമിയർ ലീഗ് കളിക്കാർ ശരാശരി 10 മുതൽ 11 കിലോമീറ്റർ വരെ ഓടേണ്ടി വരും. ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ, ഒരു കളിക്കാരൻ ഒറ്റ മാച്ചിൽ എട്ടിലേറെ കിലോമീറ്ററാണ്...

ഇതിഹാസ താരത്തെ കട്ട കലിപ്പനാക്കിയ ചോദ്യം; ഫോട്ടോഗ്രാഫറുടെ നേര്‍ക്ക് പാഞ്ഞടുത്തു, ചവിട്ടി താഴെയിട്ടു; വീഡിയോ

ദോഹ: ലോകകപ്പ് വേദിയിൽ കാമറൂണ്‍ ഇതിഹാസ താരം സാമുവൽ ഏറ്റു ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബ്രസീൽ - ദക്ഷിണ കൊറിയ മത്സരശേഷമായിരുന്നു സംഭവം. അൽജീരിയൻ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അൽജീരിയക്കെതിരായ മത്സരത്തിൽ റഫറി ഒത്തുകളിച്ചത് കൊണ്ടല്ലേ കാമറൂണ്‍ ലോകകപ്പ് യോഗ്യത നേടിയതെന്നുള്ള ഫോട്ടോഗ്രാഫറുടെ ചോദ്യമാണ് ഏറ്റുവിനെ ചൊടിപ്പിച്ചത്. ഖത്തര്‍ പൊലീസിന് പരാതി നൽകുമെന്ന്...

‘രാജാവ് കാത്തിരിക്കുന്നു, പെലെയ്ക്കായി കപ്പുയർത്തൂ’; ബ്രസീല്‍ ടീമിനോട് ആരാധകർ

ദോഹ: ഖത്തറില്‍ ലോക ഫുട്ബോളിന്‍റെ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ കാല്‍പന്ത് പ്രേമികളുടെ മനസ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അകലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ്. ജൊഗോ ബൊണീറ്റോ എന്ന സുന്ദര കാവ്യം മൈതാനത്ത് എഴുതിയ ഫുട്ബോള്‍ ദൈവം പെലെ അർബുദത്തോട് പോരാടി ചികില്‍സയിലാണ്. കാനറികള്‍ ക്വാർട്ടറിലെത്തിയിരിക്കുന്ന ഖത്തർ ലോകകപ്പില്‍ പെലെയ്ക്കായി കപ്പുയർത്തണം എന്നാണ് ബ്രസീലിയന്‍ ആരാധകർ സ്വന്തം...

ഖത്തറിലെത്തുമ്പോള്‍ ഫോളോവേഴ്‌സ് 20,000 മാത്രം, മടങ്ങുമ്പോള്‍ 2.5 മില്യണ്‍; പോരാത്തതിന് വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയും!

ഇതെന്താ ഇപ്പം സംഭവിച്ചേ…? എന്ന് ചിന്തിച്ചു പോകുന്ന വല്ലാത്തൊരു മിറക്കിള്‍ അവസ്ഥയിലാണ് ദക്ഷിണ കൊറിയന്‍ ടീമംഗം ചോ ഗ്യു സങ്. ഇരുപത്തിനാലുകാരന്‍ സ്‌ട്രൈക്കര്‍ക്ക് ഖത്തറിലെത്തുമ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്‌സ് ആയിരുന്നു. ലോകകപ്പില്‍ ബ്രസീലിനോട് തോറ്റ് മടങ്ങുമ്പോള്‍ താരത്തിന്റെ ഫോളോവേഴ്‌സ് 25 ലക്ഷത്തിന് മേലെയാണ്. പോരാത്തതിന് താരത്തെ വിവാഹം കഴിക്കാന്‍ സുന്ദരികളുടെ നീണ്ട നിരയാണ്. വിവാഹം...

പെലെയ്ക്കും റൊണാള്‍ഡോയ്ക്കും ശേഷം നെയ്മര്‍! ഇതിഹാസ താരങ്ങള്‍ക്കൊപ്പം ബ്രസീലിയന്‍ താരവും

ദോഹ: ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് ബ്രസീല്‍, ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ലിസണ്‍, ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോളുകള്‍ നേടിയത്. പൈക്ക് സ്യുംഗ് ഹോ ആണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എത്തുന്ന ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍. ആദ്യ...

വര്‍ണവെറിയന്മാര്‍ക്കുള്ള മറുപടി! സാംബാ ചുവടുകളുമായി ടിറ്റെയും കുട്ടികളും- വീഡിയോ കാണാം

ദോഹ: ബ്രസീലിന്റെ ഗോളുകള്‍ പോലെ മനോഹരമായിരുന്നു താരങ്ങളുടെ ആഹ്ലാദ നൃത്തവും. നെയ്മറിനും സംഘത്തിനും ഇതു വെറും ആഘോഷം മാത്രമല്ല. ചിലര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. ആട്ടവും പാട്ടുമൊക്കെ ബ്രസീലുകാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സമ്മര്‍ദമൊന്നുമില്ലാതെ പാട്ടുംപാടി സ്റ്റേഡിയത്തില്‍ വന്നവര്‍ ഗോളടിച്ചുകൂട്ടിയും ആനന്ദനൃത്തം ചവിട്ടി. പൊതുവെ ഇതിനൊന്നും നിന്നുകൊടുക്കാത്തകോച്ച് ടിറ്റെയും ആഘോഷനൃത്തത്തില്‍ പങ്കുചേര്‍ന്നു. കളിക്കളത്തിലെ സാംബാ താളത്തിന് പുതുമയൊന്നുമില്ല....
- Advertisement -spot_img

Latest News

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു...
- Advertisement -spot_img