Friday, May 17, 2024

Sports

‘ഞങ്ങളോട് ക്ഷമിക്കണം’; ജന്മനാട്ടിൽ ആരാധകരോട് മാപ്പ് പറഞ്ഞ് മെസ്സി

ബ്യൂണസ് ഐറിസ്: 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് കിരീടമെത്തിയതിന്റെ ആ​ഘോഷം ഇപ്പോഴും തുടരുകയാണ്. ആയിരങ്ങളാണ് ഇപ്പോഴും റൊസാരിയോ അടക്കമുള്ള ന​ഗരങ്ങളിൽ തങ്ങളുടെ രാജ്യത്തിന്റെ മൂന്നര പതിറ്റാണ്ട് നീണ്ട സ്വപ്ന സാഫല്യത്തിൽ ആറാടുന്നത്. തുടർ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസിനെ കെട്ടുകെട്ടിച്ച് ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ നിറഞ്ഞാടിയ ടീം മൂന്നാം തവണയാണ് ലോകകപ്പിൽ മുത്തമിട്ടത്. മുൻനിരയിൽ...

‘മെസിയായിരുന്നില്ല ഗോൾഡൻ ബോൾ അർഹിച്ചിരുന്നത്’; മറ്റൊരു താരത്തെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം

സാവോ പോളോ: ഖത്തർ ലോകകപ്പ് അവസാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചകൾ തീരുന്നില്ല. മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു വശത്ത് കൂടെ നടക്കുമ്പോൾ ​ഗോൾഡൻ ബോൾ അർജൻൈൻ നായകനല്ല അർഹിച്ചിരുന്നതെന്നുള്ള അഭിപ്രായങ്ങളും മുൻ താരങ്ങൾ ഉൾപ്പെ‌ടെ ഉയർത്തുന്നുണ്ട്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ് ഇപ്പോൾ അത്തരമൊരു അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഖത്തർ ലോകകപ്പിൽ തന്നെ ഏറ്റവും ആകർഷിച്ചത്...

പെനാൽറ്റി വിവാദം കത്തിയ ലോകകപ്പ് ഫൈനലിൽ തനിക്ക് ഒരു തെറ്റ് പറ്റിയതായി സമ്മതിച്ച് റഫറി

അർജന്റീനയും ഫ്രാൻസും മുഖാമുഖം നിന്ന ഖത്തർ ലോകകപ്പ് ഫൈനലിനു പിന്നാലെ കത്തിപ്പടർന്ന വിവാദങ്ങളുടെ കനൽ ഇനിയുമൊടുങ്ങിയിട്ടില്ല. തുടക്കം മുതൽ വില്ലൻ വേഷം പതിച്ചുകിട്ടിയ ​പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയക് മുതൽ വൈകിയെത്തിയ അർജന്റീന ഗോളി എമിലിയാനോ മാർടിനെസ് വരെ പലരുണ്ട് പ്രതിസ്ഥാനത്ത്. മത്സരത്തിലെ തീരുമാനങ്ങളായിരുന്നു റഫറിയെ ഒന്നാം പ്രതിയാ​ക്കിയതെങ്കിൽ കളി കഴിഞ്ഞ് നാട്ടിലെത്തിയും അതിനു...

ഉംറ നിർവഹിച്ച് നടി ജന്നത് സുബൈർ റഹ്മാനി

നടി ജന്നത് സുബൈർ റഹ്മാനി ഉംറ നിർവഹിച്ചു. സഹോദരൻ അയാൻ സുബൈറിനൊപ്പമായിരുന്നു ജനത്ത് ഉംറക്കെത്തിയത്. സഹോദരനോടൊപ്പം മക്കയിൽനിന്നുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജന്നത് സുബൈർ റഹ്മാനി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ താരത്തിന് ഇൻസ്റ്റഗ്രാമിൽ 45 മില്യൻ ഫോളോവേഴ്‌സുണ്ട്. ബാലതാരമായാണ് ജനത് മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് ഹിന്ദി ടെലിവിഷൻ...

എംബാപ്പെയോട് അതിര് കട‌ന്ന പരിഹാസം, എമിക്ക് പണി വരുന്നു? താരത്തോട് സംസാരിക്കുമെന്ന് ക്ലബ്ബ് പരിശീലകൻ

ലണ്ടൻ: ഖത്തര്‍ ഫിഫ ലോകകപ്പ് നേടിയ ശേഷം അര്‍ജന്‍റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെയോടുള്ള പരിഹാസം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി ആഘോഷിച്ചത്. മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ച പാവയുമായിട്ടായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം. എമിയുടെ...

അര്‍ജന്‍റീന ഫ്രാന്‍സ് ലോകകപ്പ് വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി

പാരീസ്: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും 2014 ഫൈനലിസ്റ്റുകളായ അർജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്.  എക്‌സ്‌ട്രാ ടൈമിനുശേഷം സ്‌കോറുകൾ 3-3ന് സമനിലയിലായപ്പോൾ പെനാൽറ്റിയിൽ അർജന്റീന 4-2ന് ഫ്രാൻസിനെ തോൽപിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്‍റീന കിരീടം നേടി. എന്നാല്‍ അർജന്റീന  ഫ്രാൻസ് ഫൈനല്‍ മത്സരത്തിന് ശേഷം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചില...

മെസിക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച് ഒമാനി; അർജന്റൈൻ നായകന്റെ തീരുമാനം കാത്ത് ലോകം

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് നായകന്‍ ലിയോണല്‍ മെസിയെ ഖത്തര്‍ അമീറും ഫിഫ പ്രസിഡന്‍റും ചേര്‍ന്ന സവിശേഷ വസ്ത്രമായ ബിഷ്ത് ധരിപ്പിച്ചിരുന്നു. ഇതിന് ശേഷം ലോക വ്യാപകമായി ഈ സവിശേഷ വസ്ത്രത്തെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞത്. ഇപ്പോൾ ലിയോണൽ മെസിക്ക് മുന്നിൽ വമ്പനൊരു ഓഫർ വച്ചിരിക്കുകയാണ് ഒമാനിൽ...

പരിശീലനത്തിനായി എന്നും 50 കി.മി യാത്ര; പോരാളിയാണ് ഷെയ്ഖ് റഷീദ്, സിഎസ്കെ വിളിച്ചെടുത്തത് വെറുതെയാവില്ല!

കൊച്ചി: മകന്റെ സ്വപ്നത്തിന് താങ്ങായും തണലായും നിന്നപ്പോൾ ഒരച്ഛന് ജിവിതം പിടിച്ച് നിർത്താനുള്ള ജോലി തന്നെ നഷ്ടപ്പെട്ടാലോ... എന്നിട്ടും ആ അച്ഛൻ പിന്തിരിഞ്ഞില്ല. മകന്റെ ആ​ഗ്രഹത്തിനൊപ്പം തന്നെ നിന്നു. ഇന്ന് ആ മകന്റെ പേര് ഇന്ത്യ മുഴുവൻ സംസാരിക്കുകയാണ്. ചെന്നൈ സൂപ്പർ കിം​ഗ്സ് എന്ന ഐപിഎല്ലിലെ സൂപ്പർ ക്ലബ്ബിൽ അടുത്ത സീസണിൽ അവനെ കാണുകയും...

ചെന്നൈ ‘ചതിച്ചെന്ന്’ പറഞ്ഞ താരം; പാതിവഴിയിൽ കഴിഞ്ഞ തവണ ഐപിഎൽ വിട്ടു; ഇത്തവണ വൻ ‍ഡിമാൻഡ്

കൊച്ചി: അയർലൻഡ് താരം ജോഷ് ലിറ്റലിന് വേണ്ടി 4.40 കോടി മുടക്കി ​ഗുജറാത്ത് ടൈറ്റൻസ്. ലക്നൗ സൂപ്പർ ജയന്റ്സുമായി നടന്ന വാശിയേറിയ ലേലത്തിന് ശേഷമാണ് ജോഷിനെ ​ഗുജറാത്ത് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ഐപിഎഎല്ലിന് എത്തിയ രണ്ടാഴ്ച കഴിഞ്ഞപ്പോൾ നിർത്തിപ്പോയ താരമാണ് ജോഷ്. ചെന്നൈ സൂപ്പർ കിം​ഗ്സ് ആയിരുന്നു ജോഷിനെ കഴിഞ്ഞ തവണ ടീമിൽ എടുത്തത്....

എന്തൊരു വില! ചെറു പൂരമായിട്ട് ഇങ്ങനെ, 4 താരങ്ങൾക്കായി പൊടിച്ചത് 70 കോടിക്ക് അടുത്ത്, ഞെട്ടി ക്രിക്കറ്റ് ലോകം

കൊച്ചി: ഐപിഎൽ മിനി താര ലേലത്തിന്റെ കണക്കുകളിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഇതുവരെ നടന്നിട്ടുള്ള ലേലങ്ങളെയെല്ലാം പിന്നിലാക്കുന്ന തരത്തിലാണ് ഓരോ താരങ്ങൾക്കും ലഭിച്ചിട്ടുള്ള തുകകൾ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് പഞ്ചാബ് കിം​ഗ്സ് ഇം​ഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ അടക്കം മിന്നും പ്രകടനം...
- Advertisement -spot_img

Latest News

വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ഹെൽത്തിയല്ല!.; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ന്യൂഡല്‍ഹി: വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്നാണ് നമ്മളെല്ലാവരും കരുതുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും രോഗങ്ങൾ വിളിച്ചുവരുത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന...
- Advertisement -spot_img