മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. വിന്‍ഡീസിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ തകര്‍ത്തടിച്ച തിലകിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തിലക് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ...
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡ് തലയിലാക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 2006നുശേഷം ഇതാദ്യമായാണ് ടെസ്റ്റിലായാലും ടി20യിലായാലും ഏകദിനത്തിലായാലും മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിട്ടില്ല. എന്നാല്‍ ഇന്നലെ ടി20 പരമ്പരയിലെ അഞ്ചാം മത്സരം തോറ്റതോടെ 17 വര്‍ഷത്തിനിടെ ആദ്യമായി വിന്‍ഡീസിനോട് പരമ്പര തോല്‍ക്കുന്ന നായകനായി...
പാരിസ്: പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തേക്കാണ് കരാറെന്നാണ് വിവരം. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബ് ഇന്ന് വൈദ്യപരിശോധന നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം പാരിസിനോട് വിടപറയാനൊരുങ്ങുന്നത്. 2017ല്‍ ലോക ഫുട്‌ബോളിലെ...
2023ൽ ഏറ്റവും കൂടുതൽ തുക ശമ്പളയിനത്തിൽ നേടിയ കായിക താരം പോർച്ചുഗീസ് ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 136 മില്യൺ ഡോളറാണ് (ഏകദേശം ആയിരം കോടിയിലേറെ രൂപ) സൗദി പ്രോ ലീഗിൽ അൽനസ്ർ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ഈ വർഷം നേടിയിട്ടുള്ളത്. യു.എസ് ക്ലബായ ഇൻറർ മയാമിക്ക് വേണ്ടി കളിക്കുന്ന ലയണൽ മെസിയാണ് കൂടുതൽ...
ഷോപിയാൻ: വിക്കറ്റ് കീപ്പർ ബാറ്ററായ സർഫറാസ് ഖാന് കല്യാണം. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനി റൊമാനയാണ് വധു. മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎല്ലിലും കളിക്കുന്ന താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ താരവും ചിത്രം പങ്കുവെച്ചു. ഇതോടെ പ്രമുഖ ക്രിക്കറ്റർമാരടക്കം നിരവധി പേർ ആശംസകളുമായെത്തി. സൂര്യകുമാർ യാദവ്, തിലക്...
ഇസ്ലാമാബാദ്: 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തും. ഇന്ത്യയിലേക്കെത്താൻ പാക് വിദേശ കാര്യ മന്ത്രാലയം അനുമതി നൽകിയതോടെയാണ് ലോകകപ്പിനെ സംബന്ധിച്ചുള്ള നാടകീയതകൾക്ക് വിരാമം കുറിച്ചത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ പാക് കളിക്കാർ എത്തില്ലെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളാണ് പാക് ടീം ഇന്ത്യയിലെത്തുന്നതിന് തടസ്സമായത്....
ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായ ഇംഗ്ലണ്ടിന്‍റെ അലക്സ് ഹെയ്ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്ല്സിന്റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്റി 20...
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നിശ്ചിത സമയത്തിനുള്ളില്‍ ഇന്ത്യക്ക് 19 ഓവറാണ് എറിഞ്ഞു തീര്‍ക്കാനായത്. ഓരോവര്‍ കുറവായിരുന്നു. ഇതോടെ ഇന്ത്യ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയടയ്ക്കണം. വിന്‍ഡീസിന് 10 ശതമാനമാണ് പിഴ. അവര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ 18...
ബ്യൂണസ് ഐറിസ്: പ്രൊഷണല്‍ ഫുട്ബോളില്‍ പലപ്പോഴും താരങ്ങള്‍ മാരകമായ പരിക്കിന് ഇടയാവാറുണ്ട്. വലിയ പരിക്കേല്‍പ്പിക്കാമെന്നുറപ്പിച്ച് താരങ്ങള്‍ ഫൗള്‍ ചെയ്യാറില്ല. എന്നാല്‍ അബദ്ധത്തില്‍ സംഭവിക്കുമ്പോള്‍ പോലും മാരക പരിക്കുണ്ടാവാറുണ്ട്. അത്തരത്തിലൊന്നാണ് കോപ്പ ലിബെര്‍ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്സും ബ്രസീലിയന്‍ ക്ലബ് ഫ്ളുമിനെന്‍സും തമ്മിലുള്ള മത്സരത്തില്‍ സംഭവിച്ചത്. അറിഞ്ഞുകൊണ്ടല്ലെങ്കില്‍ കൂടി പരിക്കിന്റെ ഉത്തരവാദി ബ്രസീലിന്റെ മുന്‍...
മുംബൈ: പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് മത്സര തിയതിയില്‍ മാറ്റം. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വേദി അഹമ്മദാബാദ് ആയി തുടരും. ലോകകപ്പിലെ മറ്റ് ചില...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...