Monday, November 10, 2025

Sports

ഐപിഎല്‍ 2024: മുംബൈ ആദ്യം ചോദിച്ചത് ഹാര്‍ദ്ദിക്കിനെ അല്ല, മറ്റൊരു താരത്തെ, എന്നാല്‍ ഗുജറാത്ത് വഴങ്ങിയില്ല

ഐപിഎല്‍ പുതിയ സീസണിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചപ്പോള്‍ ഏവരെയും ഞെട്ടിച്ചത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ വിജയ നായകനെ തന്നെ മുംബൈയ്ക്ക് കൈമാറിയത്. പക്ഷേ മുംബൈ ഗുജറാത്തിനോട് ആവശ്യപ്പെട്ട ആദ്യം താരം ഹാര്‍ദിക് അല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു എംഐ ആദ്യം...

‘അത് ഫൗളല്ല’, തന്നെ വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനൽറ്റി വേണ്ടെന്ന് പറഞ്ഞ് ഞെട്ടിച്ച് റൊണാൾഡോ-വീഡിയോ

റിയാദ്: പെന‍ല്‍റ്റി ബോക്സിലെ ഫൗളുകള്‍ക്ക് റഫറിമാര്‍ പെനല്‍റ്റി കിക്ക് വിധിക്കുക സ്വാഭാവികമാണ്. പെനല്‍റ്റി കിട്ടാനായി കളിക്കാര്‍ പലപ്പോഴും അഭിനയിക്കുന്നതും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ബോക്സില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി കിക്ക് വേണ്ടെന്ന് വെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു തന്‍റെ ടീമിന് അനുകൂലമായി...

ഹർദ്ദിക്കിനെ സ്വന്തമാക്കാൻ മുംബൈക്ക് വേണ്ടിവന്നത് റെക്കോഡ് തുക! അവസാന നിമിഷം തുണയായത് ആർസിബിയുടെ ഒരൊറ്റ ‘ഡീൽ’

മുംബൈ: മുംബൈ ഇന്ത്യൻസ് ആരാധകർ ദിവസങ്ങളായി കാത്തിരുന്ന വാർത്തയായിരുന്നു അത്. തങ്ങളുടെ മുൻ താരവും കിടിലൻ ഓൾറൗണ്ടറുമായ ഹർദ്ദിക് പാണ്ഡ്യ പാളയത്തിലേക്ക് മടങ്ങിയെത്തണമെന്നത്. ഏറെ നേരത്തെ അനിശ്ചിതത്വങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഹർദ്ദിക് പാണ്ഡ്യ ഇനി മുംബൈ ജഴ്സിയിലാകും കളിക്കുക. മുംബൈ ആരാധക‍ക്ക് ആഹ്ളാദിക്കാനുള്ള വാർത്തയുടെ കൂടുതൽ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഗുജറാത്തിന്‍റെ...

ഹാര്‍ദിക്കിനെ വിറ്റ കാശുണ്ട് ഗുജറാത്തിന്! മുംബൈക്ക് ഗ്രീനിനെ കൊടുത്ത തുകയും; കൂടുതല്‍ പണം ആര്‍സിബിക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങളെ ഒഴിവാക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. താരലേലം നടക്കാനിരിക്കെ ആര്‍സിബിയുടെ അക്കൗണില്‍ 40.75 കോടി ബാക്കിയുണ്ട്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡിംഗിലൂടെ എടുത്തപ്പോഴുള്ള തുക കുറയും. ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നീ പ്രമുഖരെ...

സ്റ്റോക്സിന് പിന്നാലെ റൂട്ടും പിന്‍മാറി, ഐപിഎല്ലില്‍ താരകൈമാറ്റം ഇന്ന് അവസാനിക്കും; ഇതുവരെ കൈമാറിയ താരങ്ങള്‍

മുംബൈ: ഐപിഎൽ താരലേലത്തിന് മുന്‍പ് ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ബെന്‍ സ്റ്റോക്സിന് പിന്നാലെ രാജസ്ഥാന്‍ താരമായിരുന്ന ജോ റൂട്ടും ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ...

മോശം അനുഭവം പങ്കുവച്ച് മുഹമ്മദ് ഷമി; ‘രണ്ട് തവണ ശ്രമിച്ചു, യുപി ടീമില്‍ നിന്ന് അവരെന്നെ പുറത്താക്കി

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേത്. 24 വിക്കറ്റ് നേടിയ ഷമി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ ഒന്നാമനായിരുന്നു. അതും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഷമി ഏഴ് വിക്കറ്റെടുത്തത്. എന്നാല്‍ ഷമി ഇന്ത്യന്‍ ടീമിലെത്തുന്നത് അല്‍പ്പം കഷ്ടപ്പെട്ടിട്ടാണ്. സ്വന്തം നാട്ടില്‍ തന്നെ ഷമിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു....

എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ടീമിലെ ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി അദ്ദേഹമാണ്: വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍നിന്നും തനിക്കു ലഭിക്കുന്ന മികച്ച പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. എല്ലായ്പ്പോഴും തനിക്കു അടുത്തേക്കു വരികയും കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയുമെല്ലാം ചെയ്തിട്ടുള്ളയാളാണ് രോഹിത്തെന്നു സഞ്ജു വ്യക്തമാക്കി. എന്റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്യുന്ന ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ഭായ് ആയിരിക്കും. ഹേയ് സഞ്ജു, എന്താക്കെയുണ്ട്? നീ...

‘പണി വരുന്നുണ്ട് അവറാച്ചാ’; ബ്രസീലിന് മാത്രമല്ല, അര്‍ജന്‍റീനയ്‌ക്കെതിരെയും നടപടിക്ക് ഫിഫ

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം സംഘര്‍ഷത്തിന് വഴിമാറിയതിലും മത്സരം വൈകി ആരംഭിച്ചതിലും അന്വേഷണവുമായി ഫിഫ. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ ശക്തമായ നടപടി വരുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നെങ്കിലും അര്‍ജന്‍റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം നിശ്ചിത സമയത്തിനും അര...

ഹാര്‍ദിക് പാണ്ഡ്യയെ റിലീസ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്? അഭ്യൂഹങ്ങള്‍ക്ക് വിരാമമെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം ഔദ്യോഗികമായെന്ന് വാര്‍ത്ത. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സുമായി കരാറൊപ്പിട്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഞായറാഴ്ച്ച ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്ന സമയം ചിത്രം വ്യക്തമാവും....

‘ഉമ്മാ..നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവള്‍’;മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഷമി

ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോയായിരുന്നു മുഹമ്മദ് ഷമി. 24 വിക്കറ്റുകളുമായി ഇന്ത്യയുടെ ഫൈനല്‍ വരേയുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പ് ആരവങ്ങളൊഴിഞ്ഞതിന് പിന്നാലെ മാതാവ് അന്‍ജും ആറയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഷമി. 'നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഉമ്മാ...എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്നാണ് പ്രതീക്ഷ',മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഷമി കുറിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img