ടെല്‍ അവീവ്: ഇസ്രയേല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മനിയുടെ പ്രമുഖ സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ പ്യൂമ. 2024 മുതല്‍ സ്പോണ്‍സര്‍ഷിപ് തുടരേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. 2022-ലെ അവസാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.
സാമ്പത്തിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്യൂമ കരാര്‍ അവസാനിപ്പിക്കുന്നത്. ഇതോടെ ഇസ്രയേല്‍ ടീമിന് നല്‍കുന്ന സ്പോര്‍ട്സ് കിറ്റുകളും...
ഒന്നരപ്പതിറ്റാണ്ടിലധികമായി മൈതാനത്ത് തുടരുന്ന വൈരത്തിന് സൗദിഅറേബ്യന്‍ മണ്ണില്‍ തുടർച്ച. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ എത്തുന്നു. റിയാദ് സീസണ്‍ കപ്പില്‍ ഇന്റർ മയാമി പങ്കെടുക്കുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചതോടെയാണ് മെസി-റോണോ പോരാട്ടത്തിന് വീണ്ടും കളം ഒരുങ്ങിയിരിക്കുന്നത്.
മെസി ഭാഗമായ ഇന്റർ മയാമി അല്‍ ഹിലാലിനെ ജനുവരി 29-ന് നേരിടും. റൊണാള്‍ഡോയുടെ...
കളി എങ്ങോട്ടും തിരിയാമെന്ന ഘട്ടത്തില്‍, ആലോചിച്ച് പന്തെറിയുന്ന ഒരു സ്ഥിതിവിശേഷം ക്രിക്കറ്റില്‍ സാധാരണമായി കാണാറുണ്ട്. അവസാന ഓവറുകളില്‍ ജയം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞേക്കാവുന്ന സ്ഥിതിയില്‍, ക്യാപ്റ്റനും സഹബൗളര്‍മാരും ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കു ശേഷമായിരിക്കും തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. എങ്ങനെ എറിയണം, റണ്‍സ് എങ്ങനെ നിയന്ത്രിക്കണം, ഫീല്‍ഡിങ് എങ്ങനെ ആസൂത്രണം ചെയ്യണം തുടങ്ങി ഒരുകൂട്ടം ആലോചനകള്‍. മഹേന്ദ്ര സിങ്...
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പ്രിലിമിനറി പ്രീക്വാർട്ടറിലെ ഗംഭീരവിജയത്തിനുശേഷം ക്വാർട്ടറിൽ രാജസ്ഥാനുമുന്നിൽ ആയുധംവച്ചു കീഴടങ്ങി കേരളം. സൗരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അഭാവത്തിൽ 200 റൺസിന്റെ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത കരുത്തരായ രാജസ്ഥാനെ 267 റൺസിൽ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിൽ വെറും 67 റൺസിൽ തകർന്നടിഞ്ഞു കേരളം. മഹിപാൽ...
വരാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ വിരമിച്ചേക്കും. എല്‍ഗര്‍ വിരമിക്കല്‍ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയ്ക്കായി 84 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 36-കാരന്‍ 37.28 ശരാശരിയില്‍ 5146 റണ്‍സ് നേടിയിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം അദ്ദേഹത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കം ചെയ്യുകയും ടെംബ ബാവുമ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു....
മെല്‍ബണ്‍: കടുത്ത കളിയാരാധകര്‍ക്ക് പോലും ഇന്നും ക്രിക്കറ്റിലെ പല നിയമങ്ങളും അപരിചിതമാണ്. അത്രയേറെ സങ്കീര്‍ണമാണ് പല നിയമങ്ങളുമെന്നതാണ് അതിന് കാരണം. ബൗളര്‍ എറിയുന്ന പന്ത് സ്റ്റമ്പ് തെറിപ്പിച്ചാല്‍ അത് ഔട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ചിത്രത്തില്‍ കാണുന്നതുപോലെയാണ് കുറ്റി തെറിക്കുന്നതെങ്കില്‍ അത് ഔട്ടോ നോട്ടൗട്ടോ എന്ന് ചോദിച്ചാല്‍ ഏതൊരു ക്രിക്കറ്റ് വിദഗ്ദ്ധനും ഒന്നു പതറിപ്പോകും.
പ്രചരിക്കുന്ന...
മെൽബൺ: ആസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിനിടയിൽ നാടകീയരംഗങ്ങൾ. ആറ് ഓവർ പിന്നിട്ട ശേഷം വിചിത്രകരമായ കാരണത്തിന് അംപയർമാർ മത്സരം ഉപേക്ഷിച്ചു. പിച്ച് അപകടകരമാണെന്നും താരങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ചാണ് ഇത്തരമൊരു നടപടി.
സൗത്ത് ഗീലോങ്ങിലെ ജി.എം.എച്ച്.ബി.എ സ്‌റ്റേഡിയത്തിൽ നടന്ന മെൽബൺ റെനെഗേഡ്‌സ്-പെർത്ത് സ്‌കോച്ചേഴ്‌സ് മത്സരത്തിനാണു നാടകീയാന്ത്യം. മത്സരം തുടങ്ങുംമുൻപ് തന്നെ പിച്ചിനെ കുറിച്ച് ആശങ്കൾ...
ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങാണിതെന്നതാണ് കൗതുകം. 658 കോടിയാണ്( 79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐപിഎല്ലാണ് ബിസിസിഐയുടെ...
കുട്ടിക്രിക്കറ്റിന്‍റെ ഏറ്റവും പുതിയ രൂപമായ ടി10ല്‍ വ്യക്തിഗത സ്കോറിന്‍റെ പുതിയ റെക്കോര്‍ഡ്. ടി10 ക്രിക്കറ്റിൽ അത്ഭുത ബാറ്റിംഗുമായി ഹംസ സലീം ദാർ എന്ന ബാറ്റര്‍ ഞെട്ടിച്ചു. 43 പന്തിൽ പുറത്താവാതെ 193* റൺസ് നേടിയാണ് ഹംസ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. യൂറോപ്യൻ ക്രിക്കറ്റ് സീരീസ് ടി10 മത്സരത്തിൽ കാറ്റലൂന്യ ജാഗ്വാറിന് വേണ്ടിയായിരുന്നു വെടിക്കെട്ട് ഇന്നിംഗ്സ്....
ജൊഹാനസ്ബര്‍ഗ്: കരിയറിലെ ഏറ്റവും മികച്ച ഫോമിലായിട്ടും 34-ാം വയസില്‍ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. തന്‍റെ വലതുകണ്ണിലെ റെറ്റിനക്ക് ഇളക്കം തട്ടി കാഴ്ച കുറഞ്ഞിരുന്നുവെന്നും ഇടം കണ്ണിലെ കാഴ്ചകൊണ്ടാണ് കരിയറിലെ അവസാന രണ്ട് വര്‍ഷം ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
വലതുകണ്ണിലെ ശസ്ത്രക്രിയക്കായി...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...