Tuesday, July 8, 2025

Sports

ഒരു രഞ്ജി മത്സരം പോലും ഇതുവരെ അവന്‍ കളിച്ചില്ല! ഇഷാന്‍ കിഷന്റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ദ്രാവിഡ്

വിശാഖപട്ടണം: യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു....

വിക്കറ്റ് കീപ്പർക്ക് പന്ത് എടുത്തുകൊടുത്താലും ഔട്ടോ? ഇതെന്തൊരു ‘നിയമം’ – Video

പോച്ചെഫ്‌സ്‌റൂം(ദക്ഷിണാഫ്രിക്ക): ഫീൽഡർമാരെ തടസപ്പെടുത്തിയാൽ അമ്പയർ ഔട്ട് വിധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നിയമത്തിന്റെ മറപറ്റി ഔട്ടാവാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു സാഹചര്യത്തിൽ 'റെഡ് സിഗ്നൽ' ലഭിച്ചാൽ എങ്ങനെയിരിക്കും? അത്തരത്തിലൊന്നാണ് അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടും സിംബാബ്‌വെയും തമ്മിലെ മത്സരത്തിൽ നടന്നത്. ഇംഗ്ലണ്ട് ബാറ്റർ ഹംസ ഷെയിഖ് ആണ് ഇങ്ങനെ വിചിത്രമായ രീതിയിൽ പുറത്തായത്. ഇന്നിങ്‌സിന്റെ 17ാം ഓവറിലാണ്...

ഇന്ത്യയെയും ഓസീസിനെയും വീഴ്ത്തിയ 7 വിക്കറ്റുകള്‍;ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഹാര്‍ട്‌ലിയും ഷമറും

ദുബായ്: വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷമര്‍ ജോസഫിനും ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയ്ക്കും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഗാബയില്‍ ഓസീസിനെ ഏഴ് വിക്കറ്റുകള്‍ക്ക് എറിഞ്ഞിട്ട് വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചതാണ് ഷമര്‍ ജോസഫിനെ റാങ്കിങ്ങില്‍ തുണച്ചത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് പടയുടെ വിജയത്തില്‍...

ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നു; ഇനി ഐസിസിയുടെ തലപ്പത്തേക്ക്?

ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് സൂചനകൾ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനായാണ് ജയ് ഷായുടെ പുതിയ നീക്കം. ഐസിസി ചെയർമാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നാമനിർദേശം ചെയ്തിട്ടുണ്ടെന്നാണ് പുറത്തെത്തിയ സൂചനകൾ. ജയ് ഷാ തന്നെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റും. ഐസിസി...

‘വിരാട് കോഹ്‌ലി എ​നിക്കുനേരെ തു​പ്പി, ര​ണ്ടു വ​ർ​ഷത്തിന് ശേഷം മാ​പ്പു​പ​റ​ഞ്ഞു’;​ വെളിപ്പെടുത്തലുമായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം

കേ​പ്ടൗ​ൺ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍താ​രം വി​രാ​ട് കോ​ഹ്‌​ലി മോ​ശ​മാ​യി പെ​രു​മാ​റി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഡീ​ന്‍ എ​ല്‍ഗ​ര്‍. 2015ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​ടെ കോ​ഹ്‌​ലി തു​പ്പി​യെ​ന്നും ര​ണ്ടു വ​ര്‍ഷം ക​ഴി​ഞ്ഞ് എ.​ബി ഡി​വി​ല്ലി​യേ​ഴ്സി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് മാ​പ്പു പ​റ​ഞ്ഞെ​ന്നും എ​ല്‍ഗ​ർ വ്യ​ക്ത​മാ​ക്കി. പോ​ഡ്കാ​സ്റ്റി​ലാ​യി​രു​ന്നു ഇ​യ്യി​ടെ വി​ര​മി​ച്ച താ​ര​ത്തി​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ. ‘‘ഇ​ന്ത്യ​യി​ലെ പി​ച്ച് വി​ചി​ത്ര​മാ​യി​രു​ന്നു. ഞാ​ന്‍...

ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ്...

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: സച്ചിനും കുംബ്ലെയുമെത്തി! ക്ഷണം ലഭിച്ചിട്ടും കോലിയും രോഹിത്തുമില്ല! കാരണം അറിയാം

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ക്രിക്കറ്റ് ഇതിഹാസം...

2500 കോടി; റെക്കോർഡ് തുകയ്ക്ക് ഐ.പി.എൽ ടൈറ്റിൽ സ്‌പോൺസർ നിലനിർത്തി ടാറ്റ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും...

ഇതിനെ വെല്ലുന്നൊരു ക്യാച്ചുണ്ടോ, കാണാം ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ‍ റൊമാരിയോ ഷെപ്പേർഡിന്‍റെ വണ്ടർ ക്യാച്ച്

ജൊഹാനസ്ബര്‍ഗ്: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് താരം വില്‍ യംഗിനെ പുറത്താക്കാന്‍ നിക്ക് കെല്ലിയെടുത്ത വണ്ടർ ക്യാച്ച കണ്ട് കണ്ണു തള്ളിയിരിക്കുന്ന ആധകരെ ഞെട്ടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലാണ് ഷെപ്പേര്‍ഡ് അതിശയ ക്യാച്ച് പറന്നു പിടിച്ചത്. ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലായിരുന്നു ജൊഹാനസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സ് താരമായ ഷെപ്പേര്‍ഡ്...

ഇതില്‍പരം മറ്റൊന്നില്ല! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? അവിശ്വസനീയ ഫീല്‍ഡിംഗിന്‍റെ വീഡിയോ

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ വെല്ലിംഗ്ടണ്‍ ബ്ലേസും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റും നേര്‍ക്കുനേര്‍ വന്ന മത്സരം സംഭവബഹുലായിരുന്നു. വെല്ലിംഗ്ടണിന്റെ നെതര്‍ലന്‍ഡ്സ് താരം ലോഗന്‍ വാന്‍ ബീക്കിന്റെ ഓവറായിരുന്നു മത്സരത്തിലെ പ്രധാന സവിശേഷത. അഞ്ച് പന്തില്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. നോബോളുകളും വൈഡുകളും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. നാല് സിക്സുകളും ഓവറില്‍...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img