Sports

പാക് താരത്തെ ടീമിലെടുത്തു, സൺറൈസേഴ്‌സ് ലീഡ്‌സിന്റെ അക്കൗണ്ടിന് പൂട്ടിട്ട് എക്സ്

ലണ്ടൻ : ദി ഹൻഡ്രഡ് ക്രിക്കറ്റിൽ പാക് സ്പിന്നർ അബ്രാർ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് എക്സ്. കഴിഞ്ഞ ദിവസമാണ് രണ്ടര ലക്ഷം ഡോളറിന് സൺറൈസേഴ്‌സ് അബ്രാറിനെ ടീമിലെടുക്കുന്നത്. ഇതിന് പിന്നാലെ ഫ്രാൻഞ്ചൈസിയുടെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇന്ത്യൻ ആരാധകർ തങ്ങളുടെ പ്രതിഷേധങ്ങൾ അറിയിച്ചിരുന്നു. പിന്നാലെയാണ് ടീമിന്റെ...

ഗില്ലിന്റെ പോസ്റ്റിൽ ‘സഞ്ജു’ എവിടെ? ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരോഷം

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങൾക്കൊപ്പം കപ്പുയർത്തുന്ന ചിത്രം പങ്കുവെച്ച ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം. ടീം അംഗങ്ങളെല്ലാം ഒപ്പമുള്ള ചിത്രം ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും, ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണും റിങ്കു സിങ്ങും ചിത്രത്തിൽ പിന്നിലായിപ്പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. എല്ലാ താരങ്ങളുടെയും...

ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; എന്നിട്ടും ശുഭ്മാന്‍ ഗില്ലിനെ തേടി ബിസിസിഐ പരമോന്നത ബഹുമതി

മുംബൈ: കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നിട്ടും, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് യുവതാരം ശുഭ്മന്‍ ഗില്ലിനെ തേടിയെത്തുന്നു. ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഗില്ലിന് ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. മാര്‍ച്ച് 15-ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. 2025-ല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍...

ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി; ഹാർദിക് പാണ്ഡ്യക്കെതിരെ നിയമനടപടി

അഹമ്മദാബാദിലെ ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ പൂനെ പൊലീസിൽ പരാതി. സ്റ്റേഡിയത്തിലെ ആഘോഷങ്ങൾക്കിടയിൽ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് കാണിച്ച് അഭിഭാഷകനായ വാജിദ് ഖാനാണ് ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും...

2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

തെഹ്റാൻ: ഈ വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാൻ ടീം കളിക്കി​ല്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി അഹ്മദ് ദുന്യാമലി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ചതിനാൽ, അവിടെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് ദുന്യാമലി വിശദീകരിച്ചു. യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന 2026...

ഐപിഎൽ 2026: ഉത്‌ഘാടന മത്സരത്തിൽ ആർസിബി എസ്ആർഎച്ചിനെ നേരിടും; തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളിലായി ; ഷെഡ്യൂൾ ഇങ്ങനെ

ബെംഗളൂരു: ആവേശപ്പോരാട്ടങ്ങളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഈ മാസം 28ന് ആരംഭിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആർസിബി ഇറങ്ങുമ്പോൾ, ശക്തമായ തിരിച്ചുവരവിനാണ് ഹൈദരാബാദ് കോപ്പുകൂട്ടുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ...

സഞ്ജുവും സിറാജും ട്രോഫിയുമായി പള്ളിയിൽ പോയിട്ടില്ല; ലോകകപ്പ് ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരേ വിമർശനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും വിമർശിച്ച് മുൻ ലോകകപ്പ് ജേതാവും എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തി. കിരീടം നേടിയ ശേഷം സൂര്യയും ഗംഭീറും...

അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞ അർഷ്ദീപിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. താരത്തിന്‍റെ പെരുമാറ്റം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ന്യൂസിലൻഡ് ഇന്നിങ്സിന്റെ 11ാം ഓവറിലാണ് നാടകീയസംഭവം. അർഷ്ദീപ്...

ടി 20 ലോകകപ്പ് ജയം; ട്രോഫിയുമായി അനുഗ്രഹം തേടി സൂര്യകുമാറും ഗംഭീറും ജയ് ഷായും ഹനുമാൻ ക്ഷേത്രത്തില്‍

ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം . ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം...

ധോണിയും രോഹിത്തും ഗാലറിയിൽ, കോഹ്‌ലി എവിടെ? ആരാധകർ തിരഞ്ഞ ആ അസാന്നിധ്യം!

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ ഗാലറിയിലെ ഒരു ദൃശ്യം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു. മുൻ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം തത്സമയം കാണുന്നത് ആരാധകർക്ക് വലിയ ആവേശമായെങ്കിലും, മറ്റൊരു ഇതിഹാസ താരം വിരാട്...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...
- Advertisement -spot_img