ന്യൂഡല്‍ഹി (www.mediavisionnews.in): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്.
https://twitter.com/IrfanPathan/status/1206248915609145345
രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു....
ഗുവാഹത്തി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തുന്ന ഗുവാഹത്തിയില്‍ ഇന്ന് നടക്കാനിരുന്ന ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മിലായിരുന്നു ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ മത്സരം തീരുമാനിച്ചിരുന്നത്.
ഐഎസ്എല്‍ അധികൃതര്‍ ട്വിറ്ററിലൂടെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ഇരുടീമുകളും സീസണിലെ എട്ടാം മത്സരമാണ് കളിക്കേണ്ടത്. ഏഴ് കളിയില്‍ നോര്‍ത്ത് ഈസ്റ്റിന് 10ഉം...
മുംബൈ (www.mediavisionnews.in) : വിന്‍ഡീസിനെതിരെ ടി20 പരമ്പര കാത്ത് മുംബൈയില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ആറ് റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ സ്വന്തം മണ്ണില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തും കോലി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), കോളിന്‍ മണ്‍റോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ...
മുംബൈ (www.mediavisionnews.in) :ആഭ്യന്തര ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത കളിക്കാരനാണ് വസിം ജാഫര്‍. ഇപ്പോഴിതാ പുതിയൊരു നാഴികകല്ല് കൂടി വസിം ജാഫര്‍ രഞ്ജി ട്രോഫിയില്‍ സൃഷ്ടിച്ചിരിക്കുന്നു. രഞ്ജിയില്‍ ആദ്യമായി 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനായിരിക്കുകയാണ് വസിം ജാഫര്‍.
ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന വിദര്‍ഭയുടെ പ്രധാന കരുത്താണ് 42കാരനായ ഈ ഓപണര്‍. നേരത്തെ മുംബൈക്കുവേണ്ടി കളിച്ചിരുന്ന വസിം വിദര്‍ഭയിലെത്തിയപ്പോള്‍ രഞ്ജി...
തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരത്ത് രണ്ടാം ടി20യ്ക്കിടെ വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. റിഷഭ് പന്തിനെ ലക്ഷ്യമിട്ട് കാണികള്‍ ഉച്ചത്തില്‍ ധോണിയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നു. ഇതോടെ കാണികള്‍ക്കെതിരെ തിരിഞ്ഞ കോഹ്ലി കാണികളോട് നിശബ്ദമാകാന്‍ ആവശ്യപ്പെട്ടു.
സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തരായ കാണികളാണ് അതിന് കാരണക്കാരനായ പന്തിന് നേരെ തിരിഞ്ഞത്....
ഹൈദരാബാദ് (www.mediavisionnews.in) : വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിന് തുടക്കമാകുമ്പോള്‍ മലയാളികള്‍ക്ക് ഒറ്റക്കാര്യം മാത്രമാണ് അറിയേണ്ടത്. മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയില്‍ ഉണ്ടാകുമോയെന്ന്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുളള സൂചനകള്‍ പ്രകാരം അത്തരമൊരു സാദ്ധ്യതയില്ലെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെ...
തിരുവനന്തപുരം(www.mediavisionnews.in) :വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിയ്ക്കുന്നത് ഓപ്പണിംഗ് സ്ഥാനത്തേയ്‌ക്കെന്ന് സ്ഥിരീകരണം. തിരുവനന്തപുരം കാര്യവട്ടം ടി 20യില്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് സ്ഥിരീകരിച്ചു.
അടുത്ത സീസണില്‍ കാര്യവട്ടത്ത് ഏകദിന മത്സരം നടക്കാന്‍ സാധ്യതയുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് ജയേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്ലേയിംഗ് ഇലവനെ...
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ...