Sunday, August 17, 2025

Sports

ഇര്‍ഫാന് പിന്നാലെ യൂസഫും, ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താന്‍ യുഗം അവസാനിയ്ക്കുന്നു

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും. ഒരു കോടി രൂപയായിരുന്നു യൂസഫ് പത്താന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. നേരത്തെ സണ്‍റൈസസ് ഹൈദരാബാദ് റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് പത്താന്‍ താരലേലത്തില്‍ അണിനിരന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനമാണ് യൂസഫ് പത്താന് തിരിച്ചടിയായത്. ഹൈദരാബാദിനായി 10...

റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമിന്‍സിനെ റാഞ്ചി കൊല്‍ക്കത്ത

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച്...

ഐപിഎല്‍ താരലേലം: ടീമുകള്‍ നോട്ടമിട്ടിരിക്കുന്ന 5 വിദേശ താരങ്ങള്‍

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലം 19ന് കൊല്‍ക്കത്തയില്‍ നടക്കുമ്പോള്‍ വിലകൂടിയ താരം ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. താരലേലത്തില്‍ ഏത് ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കളിക്കാര്‍ ഇവരാണ്. ഷെല്‍ഡണ്‍ കോട്രല്‍: വിക്കറ്റെടുത്താല്‍ സല്യൂട്ട് അടിച്ച് ആഘോഷിക്കുന്ന കോട്രല്‍ സ്റ്റൈല്‍ ലോകകപ്പ് മുതലെ ആരാധകര്‍ക്ക് പരിചിതമാണ്. ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിലും കോട്രല്‍...

ആഞ്ഞടിച്ച് ഇര്‍ഫാന്‍, മില്ലിയയിലെ നരനായാട്ടിനെതിരെ ക്രിക്കറ്റില്‍ നിന്നൊരു ശബ്ദം

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in): പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പൊലീസ് വേട്ടയില്‍ ഉത്കണ്ഠയറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് നടപടിയേയാണ് ഇര്‍ഫാന്‍ പരസ്യമായി വിമര്‍ശിച്ചത്. https://twitter.com/IrfanPathan/status/1206248915609145345 രാഷ്ട്രീയ നാടകങ്ങള്‍ എന്നും തുടര്‍ന്നുപോകുന്നതാണെന്നും തന്റെയും രാജ്യത്തിന്റെയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെക്കുറിച്ചോര്‍ത്താണെണും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു....

ഇത് നോബോളോ ഒത്തുകളിയോ?

ധാക്ക(www.mediavisionnews.in) : ബംഗ്ലാദേശിലെ ടി20 ലീഗായ ബി.പി.എല്ലില്‍ വീണ്ടും ഒത്തുകളി ആരോപണം. വിന്‍ഡീസ് ബൗളറായ ക്രിഷ്മര്‍ സന്തോക്കിയുടെ അസ്വാഭാവികമായ ബൗളിംങാണ് സംശയങ്ങളുയര്‍ത്തുന്നത്. അസ്വാഭാവികമാം വിധം വൈഡായി എറിഞ്ഞ പന്തും ക്രീസിന് പുറത്തേക്ക് നീട്ടി വലിച്ചുവെച്ച നോബോളുമാണ് സംശയത്തിനിട നല്‍കുന്നത്. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങള്‍ പിന്‍വാങ്ങിയതോടെ...

അസം കത്തുന്നു, ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു

ഗുവാഹത്തി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തുന്ന ഗുവാഹത്തിയില്‍ ഇന്ന് നടക്കാനിരുന്ന ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മിലായിരുന്നു ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ മത്സരം തീരുമാനിച്ചിരുന്നത്. ഐഎസ്എല്‍ അധികൃതര്‍ ട്വിറ്ററിലൂടെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ഇരുടീമുകളും സീസണിലെ എട്ടാം മത്സരമാണ് കളിക്കേണ്ടത്. ഏഴ് കളിയില്‍ നോര്‍ത്ത് ഈസ്റ്റിന് 10ഉം...

പട്ടികയില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല! മുംബൈയില്‍ വമ്പന്‍ നേട്ടത്തിനരികെ കോലി

മുംബൈ (www.mediavisionnews.in) : വിന്‍ഡീസിനെതിരെ ടി20 പരമ്പര കാത്ത് മുംബൈയില്‍ ടീം ഇന്ത്യയിറങ്ങുമ്പോള്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ആറ് റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ സ്വന്തം മണ്ണില്‍ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തും കോലി. ന്യൂസിലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗപ്റ്റിലും(1430), കോളിന്‍ മണ്‍റോയും(1000) മാത്രമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ...

രഞ്ജിയില്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി വസിം ജാഫര്‍

മുംബൈ (www.mediavisionnews.in) :ആഭ്യന്തര ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത കളിക്കാരനാണ് വസിം ജാഫര്‍. ഇപ്പോഴിതാ പുതിയൊരു നാഴികകല്ല് കൂടി വസിം ജാഫര്‍ രഞ്ജി ട്രോഫിയില്‍ സൃഷ്ടിച്ചിരിക്കുന്നു. രഞ്ജിയില്‍ ആദ്യമായി 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനായിരിക്കുകയാണ് വസിം ജാഫര്‍. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന വിദര്‍ഭയുടെ പ്രധാന കരുത്താണ് 42കാരനായ ഈ ഓപണര്‍. നേരത്തെ മുംബൈക്കുവേണ്ടി കളിച്ചിരുന്ന വസിം വിദര്‍ഭയിലെത്തിയപ്പോള്‍ രഞ്ജി...

കാണികളോട് പൊട്ടിത്തെറിച്ച് കോഹ്ലി, തിരുവനന്തപുരത്ത് നടന്നത് നാടകീയ സംഭവങ്ങള്‍

തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരത്ത് രണ്ടാം ടി20യ്ക്കിടെ വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. റിഷഭ് പന്തിനെ ലക്ഷ്യമിട്ട് കാണികള്‍ ഉച്ചത്തില്‍ ധോണിയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിയ്ക്കുകയായിരുന്നു. ഇതോടെ കാണികള്‍ക്കെതിരെ തിരിഞ്ഞ കോഹ്ലി കാണികളോട് നിശബ്ദമാകാന്‍ ആവശ്യപ്പെട്ടു. സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തരായ കാണികളാണ് അതിന് കാരണക്കാരനായ പന്തിന് നേരെ തിരിഞ്ഞത്....

പ്രതികാരത്തിനായി കോഹ്ലി കാത്തത് 2 വര്‍ഷം, വില്യംസിന് ഉറക്കമില്ലാ രാത്രി

ഹൈദരാബാദ് (www.mediavisionnews.in) : പ്രതികാരത്തിനായി കോഹ്ലി കാത്തിരുന്നത് രണ്ട് വര്‍ഷമാണ്. അന്ന് ജമൈക്കയില്‍ തന്നെ പുറത്താക്കിയ ശേഷം വിന്‍ഡീസ് ബോളര്‍ കെസറിക് വില്യംസ് പുറത്തെടുത്ത ‘നോട്ട്ബുക്ക് ആഘോഷത്തിന്’ അതേ നാണയത്തിലാണ് കോഹ്ലി കാത്തിരുന്ന് പ്രതികാരം വീട്ടയത്. വില്യംസിനെ സിക്‌സറിനു പറത്തിയശേഷമാണ് കോഹ്ലി ‘നോട്ടുബുക് ആഘോഷം’ പുറത്തെടുത്തെടുത്തത്. മത്സരത്തിനിടെ കോഹ്ലിയും വില്യംസും തമ്മില്‍ ചെറുതായി ഉരസിയിരുന്നു. റണ്ണെടുക്കാനുള്ള ഓട്ടത്തിനിടെ...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img