Tuesday, August 19, 2025

Sports

ആര്‍സിബിക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു (www.mediavisionnews.in) : ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടിയാകുന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ്-19 കര്‍ണാടകയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. ബെംഗളൂരുവില്‍ ഐ.പി.എല്‍ നടത്താനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം ഐ.പി.എല്‍ മാറ്റിവെയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു....

പുതിയ സെലക്ഷന്‍ കമ്മിറ്റി, ധോണിയോടുളള നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ (www.mediavisionnews.in):  മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചുവരും എന്ന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഉത്തരവുമായി വീണ്ടും ബിസിസിഐ വൃത്തങ്ങള്‍. പുതിയ സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റെടുത്തെങ്കിലും മുന്‍ നായകനോടുളള നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയ്ക്കുന്നത്. ഐപിഎല്ലില്‍ ധോണിയില്‍ നിന്ന് വരുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഇന്ത്യയുടെ മുന്‍ നായകന്‍ ട്വന്റി20 ലോകപ്പും ഇന്ത്യന്‍...

ആടിയുലഞ്ഞ് ഐപിഎല്‍, ബിസിസിഐ മുള്‍മുനയില്‍

മുംബൈ (www.mediavisionnews.in): രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെക്കണമെന്ന ആവശ്യം കായിക ലോകത്ത് ശക്തമാണ്. ഐപിഎലിനായി ആളുകള്‍ സ്റ്റേഡിയത്തില്‍ ഒരുമിച്ച് കൂടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതെസമയം ഐപിഎല്‍ ഒരുകാരണവശാലും മാറ്റില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിസിഐ. ഐപിഎല്‍ തീരുമാനിച്ചത്...

ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന് ഹര്‍ദ്ദിക് പാണ്ഡ്യ; ഇത്തവണ അടിച്ചത് 55 പന്തില്‍ 158

മുംബൈ (www.mediavisionnews.in):പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം. ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്പോള്‍ 55 പന്തുകളില്‍...

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ ഐപിഎല്‍ പ്രതിഫലം പുറത്തു വിട്ടു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഈ താരം

ചെന്നൈ(www.mediavisionnews.in):  ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് ഈ മാസം 29-ം തീയതി തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും, ചിരവൈരികളും ഇപ്പോളത്തെ റണ്ണേഴ്‌സ് അപ്പുകളുമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇത്തവണയും...

ചെന്നൈ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ധോണിയെ ആയിരുന്നില്ല, മറ്റൊരു ഇന്ത്യന്‍ താരത്തെ

ചെന്നൈ : (www.mediavisionnews.in)  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ധോണിയുടെ നിയന്ത്രണത്തിലുളള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 2008 മുതല്‍ ചെന്നൈ നായകനായ ധോണി 2020 ഐപിഎല്ലിലും അതേസ്ഥാനത്ത് തുടരുന്നു. ഐപിഎല്‍ ആരംഭിച്ച 2008 മുതല്‍ ധോണി ചെന്നൈ കളിച്ച എല്ലാ സീസണുകളിലും അവരെ പ്ലേ ഓഫിലെത്തിച്ചു. നിലവില്‍ ധോണിയില്ലാത്ത ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാന്‍ പോലും ആരാധകര്‍ക്ക്...

ഡല്‍ഹി കലാപം, മൗനം വെടിഞ്ഞ് രോഹിത്ത്, കായികലോകത്ത് നിന്നും ആദ്യ പ്രതികരണം

മുംബൈ: (www.mediavisionnews.in)  രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണത്തോടെ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് കായികലോകത്ത് നിന്നും ആദ്യ പ്രതികരണം പുറത്ത് വന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ രോഹിത്ത് ശര്‍മ്മയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടത്. ഡല്‍ഹിയിലെ കാഴ്ച്ചകള്‍ ഒട്ടും നല്ലതായി തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട രോഹിത്ത് ഉടന്‍ എല്ലാം നേരെയാകുമെന്ന് കരുതാമെന്നും ട്വീറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന...

അയാളുള്ളപ്പോള്‍ ഇന്ത്യ-പാക് പരമ്പര നടക്കില്ല, തുറന്നടിച്ച് ഷാഹിദ് അഫ്രീദി

ലാഹോർ (www.mediavisionnews.in) : ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം തകര്‍ക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപണവുമായി മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാഹിദ് അഫ്രീദി തുറന്ന് പറയുന്നു. 2014 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍...

റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി പാക് താരം, സംഭവിച്ചത്

ലാഹോർ (www.mediavisionnews.in) :റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പുതിയ തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് പാക് താരം അസം ഖാന്‍. പാക് സൂപ്പര്‍ ലീഗിനിടെയാണ് മുന്‍ പാക് ഇതിഹാസം മൊയിന്‍ ഖാന്റെ മകന്‍ കൂടിയായ അസം ഖാന്‍ ഈ തന്ത്രം പരീക്ഷിച്ചത്. എന്നാല്‍ സംഭവം ട്രോളില്‍ കലാശിച്ചിരിക്കുകയാണ്. ക്വാട്ട ഗ്ലായിയേറ്റേഴ്സിന് വേണ്ടിയാണ് അസം ഖാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നത്....

‘ഈ വർഷത്തെ മികച്ച വിക്കറ്റ് കീപ്പർ’; വൈറലായി നായയുടെ ക്രിക്കറ്റ് കളി; വിഡിയോ

(www.mediavisionnews.in) കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായ. വിക്കറ്റ് കീപ്പറുടെ റോളിൽ സ്റ്റംപിന് പിന്നിലായാണ് നിൽപ്പ്. 44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. ഒരു പെണ്‍കുട്ടി ബാറ്റ് കയ്യിലേന്തി നില്‍ക്കുകയാണ്. വിക്കറ്റിന് പിന്നില്‍ കീപ്പറായി നില്‍ക്കുന്ന നായയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അപ്പുറത്ത്...
- Advertisement -spot_img

Latest News

ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...
- Advertisement -spot_img