ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോ ആയിരിക്കും. റയൽ...
വനിതാ കോപ്പ അമേരിക്കയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ബദ്ധവൈരികളായ അർജന്‍റീനയെ 4-0ന് തോൽപിച്ച് ബ്രസീൽ. ഏറ്റവും കൂടുതൽ വനിതാ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീലിനെ എതിർത്ത് നിൽക്കാൻ പോലും അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ബ്രസീലിനായി ലിൽ ഡാ സിൽവ ഇരട്ടഗോൾ നേടി.
28-ാം മിനിറ്റിലും 58-ാം മിനിറ്റിലും ലെയിൽ ഡാ സിൽവയാണ് ഗോൾ നേടിയത്. 35-ാം...
ബർമിങ്ങാം: മത്സരത്തിനിടെ ഇംഗ്ലീഷ് താരത്തെ 'അടിക്കാൻ' ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് അനുവാദം തേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ റിഷഭ് പന്ത് രോഹിതിനോട് ഇംഗ്ലീഷുകാരനെ അടിക്കണോ എന്ന് ചോദിച്ചു.
ധൈര്യമായി അടിക്കാനായിരുന്നു രോഹിതിന്‍റെ മറുപടി . ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്കിൽ പകർത്തിയതിനു...
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന രോഹിത് ശർമയ്ക്ക് മുൻപിൽ മറ്റൊരു റെക്കോർഡ് കൂടെ. തുടർച്ചയായി 20 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റൻ റെക്കോർഡ് രോഹിത്തിന്‍റെ മുന്നിലുള്ളത്.
തുടർച്ചയായ 19 മത്സരങ്ങളിൽ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രോഹിതിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ ഇതുവരെ ഒരു മൽസരം പോലും തോറ്റിട്ടില്ല....
കോവിഡ് കാലത്തെ അനുഭവങ്ങൾ സമന്വയിപ്പിച്ച് വിശ്വനാഥൻ ആനന്ദിന്‍റെ പുസ്തകം.
ടൂർണമെന്റിന് ഒരാഴ്ച മുമ്പ് എനിക്ക് ഒരു 'പാനിക് അറ്റാക്ക്' ഉണ്ടായി. ഞാൻ തയ്യാറാക്കിയതൊന്നും ഓർമ്മയില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന മാസ്ക് അണിയാൻ ഞാൻ ശ്രമിച്ചു. പക്ഷേ, എന്‍റെ ഉള്ളിൽ ഉത്കണ്ഠയുണ്ടായിരുന്നു.
മുൻ ലോക ചെസ്സ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ഗ്രാൻഡ്...
ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർ കിംഗ്സും രവീന്ദ്ര ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് വിശദീകരണം. ചെന്നൈയിലെ ഒരു ഉന്നതൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഐപിഎല്ലിലെ ചെന്നൈ ക്യാപ്റ്റനായിരുന്നു ജഡേജ. എന്നാൽ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ജഡേജയിൽ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തു. ഇതിന് പിന്നാലെ പരിക്ക് കാരണം ജഡേജ...
ക്വാലലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്‍റൺ സെമിയിൽ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് വീണു. ഹോങ്കോങ്ങിന്‍റെ ലോങ് ആൻഗസിനെതിരായ ആദ്യ ഗെയിം ജയിച്ച പ്രണോയ് രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങി. സ്കോർ: 21-17, 9-21, 17-21. ഇതോടെ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് വിരാമമായി.
തോമസ് കപ്പ് ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിന്‍റെ ഭാഗമായ പ്രണോയ് മികച്ച...
കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ. 34 കാരനായ ഡി മരിയ ഏഴ് വർഷത്തിനിടെ പി.എസ്.ജിക്ക് വേണ്ടി 295 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്. 2015 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് അദ്ദേഹം ഫ്രഞ്ച് ക്ലബിൽ ചേർന്നത്.
പി.എസ്.ജി...
മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗ് എർലിങ് ഹാളണ്ട് ക്ലബ്ബിൽ ഒൻപതാം നമ്പർ ജേഴ്സി അണിയും. 2019 മുതൽ ഗവ്രിയേൽ ജീസുസ് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നമ്പർ 9 അണിഞ്ഞിരുന്നത്. ഹാളണ്ട് വന്നതോടെ ജീസുസ് ക്ലബ് വിട്ടിരുന്നു. മുമ്പ് 2005-06ൽ ആൻഡി കോളും മാഞ്ചസ്റ്റർ സിറ്റിയിൽ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
ഹാളണ്ടിനെ ഇത്തിഹാദിലേക്ക് കൊണ്ടുവരാൻ സിറ്റി...
മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റെർലിങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ ചെൽസി വിജയിച്ചു. 25 മില്യണും ആഡ് ഓണുമുള്ള ചെൽസിയുടെ ആദ്യ ഓഫർ സിറ്റി നിരസിച്ചുവെങ്കിലും 55 ദശലക്ഷം യൂറോയ്ക്കുള്ള പുതിയ ബിഡ് സിറ്റി സ്വീകരിച്ചു. ട്രാൻസ്ഫർ ഫീസായി 45 മില്യൺ ഡോളറും ആഡ് ഓണായി 10 മില്യൺ ഡോളറും സിറ്റിക്ക് ലഭിക്കും. ഈ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...